Saturday, November 10, 2012

10:41 PM

നിങ്ങളുടെ വിന്‍ഡോസ്‌ ഒറിജിനല്‍ ആണോ അതോ പൈറേറ്റഡ് ആണോ ? ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും…? കേരളത്തിലെ ഭൂരിഭാഗം പേരും വ്യാജ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നത് എന്നും അത് നിയമവിരുദ്ധമാണെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്.
നിങ്ങള്‍ ഒറിജിനല്‍ വിന്‍ഡോസിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഒരാളാണോ ? എങ്കില്‍ ഇപ്പോഴാണ്‌ സുവര്‍ണ്ണാവസരം. കാരണം മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ ഒ എസ് ആയ വിന്‍ഡോസ്‌ 8 ല്‍ ഇത് സാധ്യമാണ്. അതായത് നിങ്ങള്‍ വ്യാജ വിന്‍ഡോസ്‌ ആണ് ഉപയോഗിക്കുന്നതെങ്കിലും താരതമ്യേന വളരെ കുറഞ്ഞ ചെലവില്‍ അത് ഒറിജിനല്‍ വിന്‍ഡോസ്‌ 8 പ്രോയിലേക്ക് അപ്പ്‌ഗ്രേഡ് ചെയ്യാനാകും. വിന്‍ഡോസ്‌ 7, വിന്‍ഡോസ്‌ എക്സ് പി, വിന്‍ഡോസ്‌ വിസ്റ്റ എന്നീ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ആ അവസരം. അപ്പ്‌ഗ്രേഡ് ചെയ്യുമ്പോള്‍ നിലവിലുള്ള സോഫ്റ്റ്‌വെയര്‍ ഒറിജിനല്‍ ആണോ എന്ന് പരിശോധിക്കുന്ന നടപടി ഇല്ലാത്തതിനാലാണ് ഇത് സാധ്യമാകുന്നത്.

സാധാരണഗതിയില്‍ ഈ അപ്പ്‌ഗ്രേഡിന് 1999 രൂപയാണ് ചെലവ്, പക്ഷെ നിങ്ങള്ക്ക് ഒരു പ്രോമോ കോഡ് ഉണ്ടെങ്കില്‍ വെറും 699 രൂപ മതിയാകും. (യഥാര്‍ത്ഥ വിന്‍ഡോസ്‌ 7 ന് മാര്‍ക്കറ്റില്‍ ഏതാണ്ട് 4000 രൂപ ചെലവാകും എന്ന് ഓര്‍ക്കുക)
ഇനി എങ്ങനെ അപ്പ്‌ഗ്രേഡ് ചെയ്യാം എന്ന് നോക്കാം. അപ്പ്‌ഗ്രേഡ് ചെയ്യുവാനായി മോശമല്ലാത്ത സ്പീഡ്‌ ഉള്ള ഒരു ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ആവശ്യമാണ്. പണം ക്രെഡിറ്റ്‌ കാര്‍ഡ്‌ മുഖേനയോ പേപല്‍ മുഖേനയോ കൊടുക്കാവുന്നതാണ്. അപ്പ്‌ഗ്രേഡ് ചെയ്യാനായി ആദ്യം ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം ഡൌണ്‍ലോഡ് ബട്ടണ്‍ അമര്‍ത്തുക. അപ്പോള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയല്‍ ഓപ്പണ്‍ ചെയ്തു അപ്പ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.
ഇനി പ്രോമോ കോഡ് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. അതിനായി ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക. അതിനുശേഷം രാജ്യം തെരഞ്ഞെടുത്ത് മറ്റു വിവരങ്ങളും കൊടുത്തുകഴിയുമ്പോള്‍ പ്രോമോ കോഡ് ഇമെയിലില്‍ ലഭിക്കും ഇതുപയോഗിച്ച് 699 രൂപയ്ക്ക് വിന്‍ഡോസ്‌ അപ്പ്‌ഗ്രേഡ് ചെയ്യാവുന്നതാണ്.
അപ്ഡേറ്റ്: ഇപ്പോള്‍ കുറച്ചു ദിവസങ്ങളായി പ്രോമോ കോഡ് ലഭിക്കാനായി വിന്‍ഡോസ്‌ 7 കീ ആവശ്യപ്പെടുന്നുണ്ട്. അതായത് വിന്‍ഡോസ്‌ 7 കീ ഉണ്ടെങ്കില്‍ മാത്രമേ 699 രൂപയ്ക്ക് ഉപ്ഗ്രടെ ചെയ്യാന്‍ സാധിക്കൂ പക്ഷെ 1999 രൂപയ്ക്ക്‌ അപ്ഗ്രേഡ് ഇപ്പോഴും ലഭ്യമാണ്.
ഈ പോസ്റ്റ്‌ പ്രയോജനപ്രദമായി എന്ന് കരുതുന്നു. അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക.

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

:) :)) ;(( :-) =)) ;( ;-( :d :-d @-) :p :o :>) (o) [-( :-? (p) :-s (m) 8-) :-t :-b b-( :-# =p~ $-) (b) (f) x-) (k) (h) (c) cheer
Click to see the code!
To insert emoticon you must added at least one space before the code.

Related Posts Plugin for WordPress, Blogger...