കമ്പ്യൂട്ടറില്‍ ഒരു ഫയലോ,ഫോള്‍ഡറോ ഓപ്പണ്‍ ചെയ്യണമെങ്കില്‍ അതിന്‍റെ ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം.ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍,ആദ്യ ക്ലിക്കില്‍ ആ ഐക്കണ്‍ ഹൈലൈറ്റ് ആകുകയും,രണ്ടാമത്തെ ക്ലിക്കില്‍ അത് ഓപ്പണ്‍ ആകുകയുമാണ് പതിവ്.ഇങ്ങനെ ഡബിള്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് മടുത്തോ? ഒറ്റ ക്ലിക്കില്‍ തന്നെ ഫയലുകളും,ഫോള്‍ഡറുകളും ഓപ്പണ്‍ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?എന്നാല്‍ താഴെ പറയുന്നത് പോലെ,നിങ്ങളുടെ വിന്‍ഡോസ് 7 ല്‍ ഒന്ന് ചെയ്ത് നോക്കുക….
വിന്‍ഡോസ് 7നില്‍,Start ക്ലിക്ക് ചെയ്ത് അതില്‍ നിന്നുംControl Panel ഓപ്പണ്‍ ചെയ്ത് അതില്‍ Folder Options സെലക്ട് ചെയ്യുക.
തുടര്‍ന്ന് വരുന്ന Folder Options വിന്‍ഡോയില്‍ നിന്നും Single-click to open an item (point to select) സെലക്ട് ചെയ്ത് Apply കൊടുത്ത് OK അടിക്കുക.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..