ഇന്റര്‍നെറ്റ്
ഇല്ലാതെയും ജിമെയില്‍ ആക്‌സസ് ചെയ്യാനാകും. അതിനാണ് ജിമെയില്‍ എന്ന സൗജന്യ
ക്രോം വെബ് ആപ്ലിക്കേഷന്‍. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ നിങ്ങള്‍ക്ക്
എവിടെ വെച്ചും ലാപ്‌ടോപിലൂടെ ഇന്റര്‍നെറ്റ് കണക്ഷനില്ലാതെ മെയില്‍ ആക്‌സസ്
ചെയ്യാന്‍ സാധിക്കും. മെയില്‍ വായിക്കാനും പ്രതികരിക്കാനും മെയില്‍
സെര്‍ച്ച് ചെയ്യാനുമാണ് ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുക. ഗൂഗിള്‍ ക്രോം വെബ്
ബ്രൗസറിലാണ് ഈ പ്ലഗ് ഇന്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭിക്കുക. അതിനാല്‍
ആദ്യം ക്രോം ബ്രൗസര്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കണം
ക്രോം വെബ്‌സ്‌റ്റോറില്‍ പോയി ജിമെയില്‍ ഓഫ്‌ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ ക്രോം ആപ്ലിക്കേഷന്‍ പേജില്‍ ഓഫ്‌ലൈന്‍ ജിമെയില്‍ ആപ്ലിക്കേഷന്‍ കാണാനാകും.
ക്രോം വെബ്‌സ്‌റ്റോറില്‍ പോയി ജിമെയില്‍ ഓഫ്‌ലൈന്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ നിങ്ങളുടെ ഗൂഗിള്‍ ക്രോം ആപ്ലിക്കേഷന്‍ പേജില്‍ ഓഫ്‌ലൈന്‍ ജിമെയില്‍ ആപ്ലിക്കേഷന്‍ കാണാനാകും.
- പിന്നീട് ഈ ആപ്ലിക്കേഷന്‍ ഓപണ്‍ ചെയ്യുക.
- ഓപണ്‍ ചെയ്യുമ്പോള്‍ ഓഫ്‌ലൈന്‍ മെയില്‍ സ്റ്റോറേജ് ആക്‌സസ് ചെയ്യാനുള്ള അനുമതി ഈ ആപ്ലിക്കേഷന്‍ ആവശ്യപ്പെടും. അതിന് അനുമതി നല്‍കിയാല്‍ നിങ്ങളുടെ ഇന്‍ബോക്‌സ് ഡാറ്റ നിങ്ങളുപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ സ്റ്റോറാകും. അതിനാല്‍ സൈബര്‍ കഫേകളില്‍ നിന്നോ, പൊതു കമ്പ്യൂട്ടറുകളില്‍ നിന്നോ ഇതിന് അനുമതി നല്‍കാതിരിക്കുക.
- അടുത്ത തവണ നിങ്ങള്‍ ഓഫ്‌ലൈന്‍ ആകുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ആക്‌സസ് ചെയ്ത് മെയില്‍ ക്രിയേറ്റ് ചെയ്യാം, ഡ്രാഫ്റ്റ് ചെയ്യാം, മെയില്‍ വായിക്കാം അങ്ങനെ എന്തും ചെയ്യാം. പിന്നീട് ഇന്റര്‍നെറ്റുമായി കണക്റ്റാകുമ്പോള്‍ ഓഫ്‌ലൈനില്‍ ക്രിയേറ്റ് ചെയ്ത മെസേജ് സെന്റ് ആകും.
ഇനി
ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം അത് ഡിലീറ്റ് ചെയ്യണം
എന്നുണ്ടെങ്കില്‍ chrome://settings/cookies എന്ന് ക്രോം അഡ്രസ്ബാറില്‍
ടൈപ്പ്ചെയ്ത ശേഷം എന്റര്‍ ചെയ്യുക. കുക്കീസില്‍ നിന്ന് mail.google.comല്‍ എത്തി അതില്‍ കാണുന്ന x ചിഹ്നത്തില്‍ ക്ലിക് ചെയ്യാം. അതോടെ ഈ ആപ്ലിക്കേഷന്‍ ഡിലീറ്റാകും.
കടപ്പാട് : ജിമെയില്‍ മെയില്‍ ഗ്രൂപ്പ്
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..