ഇന്ന്
ലഭ്യമായ സൗജന്യ മീഡിയാ പ്ലെയറുകളില്‍ ഏറ്റവും മികച്ച ഒന്നാണ് വി എല്‍ സി
മീഡിയാ പ്ലെയര്‍. ഒരുമാതിരിപ്പെട്ട എല്ലാ ഫോര്‍മാറ്റുകളിലും ഉള്ള
വീഡിയോകള്‍ ഭംഗിയായി പ്രവര്‍ത്തിയ്ക്കുന്ന ഇതില്‍ വര്‍ധിച്ച ശബ്ദസാധ്യതയും
ഉണ്ട്. സിനിമകള്‍ കാണാന്‍ ഏറിയ പങ്ക് ആള്‍ക്കാരും തിരഞ്ഞെടുക്കുന്ന ഈ
മീഡിയാപ്ലെയറില്‍ സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പെടുത്താനും, ക്രമീകരിയ്ക്കാനും
മാര്‍ഗങ്ങളുണ്ട്. കൊറിയന്‍ പടം സബ്‌ടൈറ്റില്‍ ഇല്ലാതെ കാണുന്ന അവസ്ഥ
ഓര്‍ത്തുനോക്കിയാല്‍ ഒറ്റയിരിപ്പിന് ഈ ലേഖനം വായിയ്ക്കും. അപ്പോള്‍
സിനിമകള്‍ക്കൊപ്പം ഉപശീര്‍ഷകം ചേര്‍്ക്കാനുള്ള വഴികള്‍ നോക്കാം. ടോപ് 5 മീഡിയാ പ്ലെയറുകള്‍
പൈറസി കുറ്റകരമാണ്
ഒന്നാമത്തെ വഴി
സാധാരണയായി
ഡൗണ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ക്കൊപ്പം ഉപശീര്‍ഷകങ്ങള്‍ വേറേ ഫയലായോ (
.srt,.ass ), അല്ലെങ്കില്‍ ചലച്ചിത്ര ഫയലിനൊപ്പം ഉള്‍ചേര്‍ന്നോ വരാറുണ്ട്.
അങ്ങനെ ഉള്‍ചേര്‍ന്ന് വരുന്ന ഉപശീര്‍ഷകങ്ങള്‍ ചിത്രം വി എല്‍ സിയില്‍
കാണുമ്പോള്‍,ജാലകത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സബ്‌ടൈറ്റില്‍ ഓപ്ഷന്‍
തുറന്ന് സബ്‌ടൈറ്റില്‍ കാട്ടാനോ, കാട്ടാതിരിയ്ക്കാനോ ഉള്ള സൗകര്യങ്ങള്‍
ഉപയോഗിയ്ക്കാന്‍ സാധിയ്ക്കും. ഇനി ചലച്ചിത്ര ഫയലിനൊപ്പം
ഉപശീര്‍ഷകഫയലുകളൊന്നും ലഭ്യമല്ലെങ്കില്‍ സബ്‌സീന്‍,ഓപ് പണ്സബ്ടൈറ്റില്സ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് യോജിച്ച സബ്‌ടൈറ്റില്‍ തിരഞ്ഞെടുക്കാവുന്നതാണ്.
എന്നിട്ട് ആ ഉപശീര്‍ഷകഫയലിന്റെ പേര് ചലച്ചിത്രഫയലിന് സമാനമാക്കുക. അതായത് നിങ്ങളുടെ കൈയ്യിലുള്ള ചലച്ചിത്ര ഫയലിന്റെ പേര് The Way Home Brrip.mkv ആണെന്ന് വയ്ക്കുക. അപ്പോള്‍ നിങ്ങളുടെ കൈവശമുള്ള ഉപശീര്‍ഷകഫയലിന്റെ പേരും The Way Home Brrip.srt എന്നോ, ഇനി .ass ഫയലാണെങ്കില്‍ The Way Home.ass എന്നോ
ആക്കണം. ഓര്‍ക്കുക, ഉപശീര്‍ഷകഫയലിന്റെ പേരില്‍ മാത്രമേ മാറ്റം
വരുത്താന്‍ പാടുള്ളൂ. .srt,.ass പോലെയുള്ള എക്‌സ്‌റ്റെന്‍ഷനുകളില്‍ തൊടുകേ
വേണ്ട.
ശേഷം നിങ്ങളുടെ ചലച്ചിത്ര-ഉപശീര്‍ഷക ഫയലുകള്‍ ഒരേ ഫോള്‍ഡറില്‍ സൂക്ഷിയ്ക്കുക.
എന്നിട്ട് വി എല്‍ സി മീഡിയാ പ്ലെയര്‍ ഉപയോഗിച്ച് വീഡിയോ ഫയല്‍ തുറക്കുക.
വീഡിയോ സ്‌ക്രീനില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് സബ്‌ടൈറ്റില്‍സ് തുറക്കുക.
അപ്പോള്‍ നിങ്ങളുടെ സബ്‌ടൈറ്റില്‍ ഫയല്‍ അതില്‍ കാണാന്‍ സാധിയ്ക്കും.
സിനിമയ്‌ക്കൊപ്പം സബ്‌ടൈറ്റില്‍ പ്രവര്‍ത്തിയ്ക്കും.
രണ്ടാമത്തെ വഴി
വി എല്‍ സി മീഡിയാ പ്ലെയര്‍ തുറന്ന് ഫയല്‍ മെനുവില്‍ നിന്ന് ഓപ്പണ്‍ ഫയല്‍
തിരഞ്ഞെടുക്കുക. വരുന്ന ജാലകത്തിലെ ബ്രൗസ് ബട്ടണ്‍ ഉപയോഗിച്ച് നിങ്ങളുടെ
ചലച്ചിത്ര ഫയല്‍ തിരഞ്ഞെടുക്കുക. ശേഷം യൂസ് എ സബ്‌ടൈറ്റില്‍ ഫയല്‍ എന്ന
ഓപ്ഷന്‍ തെരഞ്ഞെടുക്കുക. അപ്പോള്‍ താഴത്തെ ഫയല്‍ ഫീല്‍ഡ് ആക്ടിവേറ്റഡ്
ആകുന്നത് കാണാന്‍ സാധിയ്ക്കും. ഇനി ബ്രൗസ് ബട്ടണ്‍ ഉപയോഗിച്ച് ഉപശീര്‍ഷക
ഫയല്‍ തെരഞ്ഞെടുക്കുക. ഓ കെ അമര്‍ത്തി സിനിമ ആസ്വദിയ്ക്കാം.
സബ്‌ടൈറ്റിലുകള്‍
സെലക്ട് ചെയ്യുന്ന സമയത്ത് അഡ്വാന്‍സ്ഡ് സെറ്റിംഗ്‌സ് ഉപയോഗിച്ച്
ഉപശീര്‍ഷകങ്ങളുടെ സ്ഥാനവും, സമയപരമായ ചേര്‍ച്ചയില്ലായ്മയും
ക്രമീകരിയ്ക്കാനാകും എന്നതാണ് ഈ വഴിയുടെ മറ്റൊരു പ്രത്യേകത.
ഇനി
എളുപ്പത്തില്‍ വി എല്‍ സി ജാലകത്തില്‍ റൈറ്റ് ക്ലിക്ക് ചെയ്ത്
സബ്‌ടൈറ്റില്‍ ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഉപശീര്‍ഷകങ്ങള്‍
ചലച്ചത്രത്തോടൊപ്പം പ്രവര്‍ത്തിപ്പിയ്ക്കാനാകും.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..