Android Mobile ഉപയോഗിക്കുന്നവർക്കുള്ളതാണ് ഇന്നത്തെ തരികിട.
മൊബൈൽ ഫോണ്‍ എവിടെ വെച്ചത് എന്ന് ചിലപ്പോൾ നമ്മൾ മറന്നു പോകാറുണ്ട്, ജോലി തിരക്കിനിടയിലോ അല്ലെങ്കിൽ യാത്രാ ക്ഷീണത്തിനിടയിലോ മൊബൈൽ എവിടെയെങ്കിലും വെച്ച് നാം നമ്മുടെ ജോലിയിലേക്ക് പ്രവേശിക്കും, അത് ഉറക്കമാകാം അല്ലെങ്കിൽ നമ്മുടെ ജോലി തന്നെയാവാം. എല്ലാം കഴിഞ്ഞു മൊബൈൽ നോക്കുമ്പോൾ 'കാണ്മാനില്ല' എന്ന അവസ്ഥയിലാണെങ്കിൽ നമ്മൾ ഉടൻ മറ്റൊരു ഫോണിൽ നിന്നും വിളിച്ചു നോക്കും, അപ്പോൾ ഫോണ്‍ സൈലന്റ് മോഡിൽ ആണെങ്കിൽ എവിടെയെന്നു കണ്ടെത്തുക പ്രയാസമാകും. എന്നാൽ ഇനി അത്തരം സന്ദർഭത്തിൽ നമ്മുടെ മൊബൈൽ എവിടെയെന്നു കണ്ടെത്താൻ ഗൂഗിൾ android device manager വഴി നമുക്ക് കഴിയും. ഈ തരികിട കൊണ്ട് മൊബൈൽ സൈലന്റ് മോഡിൽ ആണെങ്കിൽ പോലും റിംഗ് ടോണ്‍ വളരെ ഉച്ചത്തിൽ പ്രവർത്തിപ്പിച്ചു മൊബൈൽ എവിടെയുണ്ട് എന്ന് നമുക്ക് കണ്ടെത്താം , അപ്പോൾ അത് എങ്ങനെയെന്നു നോക്കാം.
ആദ്യമായി മൊബൈൽ കാണാതെ പോയാൽ ഉടൻ ലാപ്ടോപ് ഓപ്പണ്‍ ചെയ്യുക.
ശേഷം നാം ഏതു ഇമെയിൽ ഐ ഡി വെച്ചാണോ ഗൂഗിൾ play store ഓപ്പണ്‍ ചെയ്തിരിക്കുന്നത് ആ ഇമെയിൽ ഐ ഡി വെച്ച് ഗൂഗിൾ ഓപ്പണ്‍ ചെയ്യുക. ശേഷം https://www.google.com/android/devicemanager എന്ന ലിങ്ക് ഓപ്പണ്‍ ചെയ്യുക.
ഇത് ഓപ്പണ്‍ ചെയ്ത ഉടനെ നെറ്റ് വഴി നമ്മുടെ മൊബൈൽ ഇരിക്കുന്ന Location Map ആദ്യം കാണാൻ കഴിയും, ശേഷം Ring എന്നതിൽ ക്ലിക്ക് ചെയ്യുക, ശേഷം Ring എന്ന് വീണ്ടും വരും അതും ക്ലിക്ക് ചെയ്യുക. ഇപ്പോൾ മൊബൈൽ ഉച്ചത്തിൽ റിംഗ് ടോണ്‍ മുഴങ്ങാൻ തുടങ്ങും. താഴെ സ്ക്രീൻ ഷോട്ട് .
അപ്പോൾ ഇന്നത്തെ തരികിട ഇഷ്ടമായില്ലേ ?
super
ReplyDeleteishtaayi ishtaa.
ReplyDelete