Sunday, August 4, 2013

12:48 AM


ഇൻറർനെറ്റിൽ ഇന്ന് ലഭ്യമാകുന്ന മികച്ച 10  Cloud Storage സൈറ്റുകളെ  കുറിച്ചാണ്  തരികിട പറയുന്നത്.

നമ്മുടെ പേർസണൽ ഫയലുകൾ സൂക്ഷിച്ചു വെക്കാൻ മേഖപാളികൾക്കിടയിൽ ഇത്തിരി സ്ഥലം. ഇതാണ് Cloud Storage കൊണ്ട് ഉദ്ദേശിക്കുന്നത്.

സോഫ്റ്റ്‌വെയർ, ഫോട്ടോകൾ,  സോങ്ങ്സ്, അങ്ങനെ എന്ത് വേണമെങ്കിലും സൂക്ഷിച്ചു വെക്കാൻ Cloud Storage സൈറ്റുകൾ നമുക്ക് അവസരം നൽകുന്നു.

നമുക്ക് നോക്കാം ഏതൊക്കെയാണ് ഇന്റർനെറ്റിൽ ലഭ്യമായ ഏറ്റവും നല്ല Cloud Storage സൈറ്റുകൾ എന്ന്.


1 - Media Fire -  ഇപ്പോൾ ലഭ്യമായതിൽ ഫ്രീയായി ഏറ്റവും കൂടുതൽ - 50 GB വരെ Storage Space കിട്ടുന്ന ഒരു സൈറ്റ് ആണ് മീഡിയ ഫയർ.
പിന്നെ വളരെ സ്പീഡിൽ അപ്‌ലോഡ്‌, ഡൌണ്‍ലോഡ് ചെയ്യാൻ സാധിക്കുന്നു എന്നതാണ് മീഡിയ ഫയറിന്റെ പ്രത്യേകത.   മറ്റുള്ളവർക്ക് ഷെയർ ചെയ്യുന്നതിനൊപ്പം ഷെയർ ചെയ്യാതെ വെക്കേണ്ട ഫയൽ Protect ചെയ്തു വെക്കാനും മീഡിയ ഫയർ കൊണ്ട്‌ സാധിക്കും.

2 - Ubuntu One -  5 GB വരെയാണ്  Ubuntu One നൽകുന്ന Storage Space.
പിന്നെ മറ്റുള്ളവർ നാം നൽകുന്ന ലിങ്ക് വഴി Ubuntu Oneൽ Account  തുറന്നാൽ നമുക്ക് 500 MB ഫ്രീയായി നമ്മുടെ Storage Spaceൽ കൂടുതൽ കയറും.  അപ്പോൾ നമ്മുടെ ലിങ്ക് വഴി എത്ര പേർ Ubuntu One ൽ Account എടുക്കുന്നു അത്രയും നമുക്ക് ഗുണമാണ്.

താഴെ ചിത്രത്തിൽ മാർക്ക് ചെയ്ത ഭാഗത്തുള്ള ലിങ്ക് ആണ് എല്ലാ കൂട്ടുകാർക്കും നൽകേണ്ടത്.



3 - Google Drive - ഗൂഗിൾ ഈ അടുത്ത കാലത്തായി ആരംഭിച്ച ക്ലൌഡ് storage സർവീസ് ആണ് ഗൂഗിൾ ഡ്രൈവ്. 15 GB വരെയാണ് Google Drive നൽകുന്ന Storage Space. ഗൂഗിൾ ഡ്രൈവിൽ സ്റ്റോർ ചെയ്യുന്ന data മറ്റുള്ളവർക്ക് പങ്കുവെക്കാനും ഗൂഗിൾ അവസരം നൽകുന്നുണ്ട്.

ഗൂഗിൾ ഡ്രൈവിനെ പറ്റി തരികിട മുൻപ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു, കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

4 -  Sky Drive -  Microsoft Windows  നൽകുന്ന Cloud Storage സൈറ്റാണ് Sky Drive. 7 GB  വരെയാണ് Storage Space ലഭിക്കുന്നത്.

5 - Dropbox - ആദ്യമായി Cloud Storage Service ആരംഭിച്ചത്  Dropbox ആണ്.  2 GB വരെയാണ് സ്പേസ് നല്കുന്നത്.

6 - Box  - ബോക്സ്‌ ബൊക്സിനെ പറ്റി പറയുന്നത് തന്നെ  ഇതൊരു Business Based Cloud Storage എന്നാണ്.  5 GB വരെയാണ് Storage Space ലഭിക്കുന്നത്.

7 - Mega  - 50 GBയാണ്  മെഗാ നൽകുന്ന Storage Space, എങ്കിലും  മെഗായുടെ  ഒരു പോരായ്മ എന്നത് വളരെയധികം സ്പീഡ് കുറവാണ് എന്നതാണ്.

8 - Amazon Cloud Drive - the biggest cloud service എന്നാണു Amazon Cloud അറിയപ്പെടുന്നത്.  5 GB  വരെയാണ് Storage Space  നൽകുന്നത്.

9 - 4shared - 15 GB വരെയാണ് space  -  ഒരു പോരായ്മയുള്ളത് അപ്‌ലോഡ്‌ , ഡൌണ്‍ലോഡ്  ചെയ്യുന്നതിന്  ഒരു Account  നിർബന്ധമാണ്‌ എന്നതാണ് .

MORE DETAILS CLICK HERE   

10 - 2shared  -  മുകളിൽ പറഞ്ഞ 4shared പോലെ തന്നെയാണ്  2shared ഉം. 15 GB വരെയാണ് Storage Space . ഇനിയുമുണ്ട്  ഒരുപാട് Cloud Storage സൈറ്റുകൾ. 

ഉള്ളതിൽ മുൻപന്തിയിൽ ഉള്ള 10
എണ്ണമാണ് നിങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്.

നിങ്ങൾ ഇതിൽ ഇല്ലാത്ത Cloud Storage സൈറ്റ് ആണോ ഉപയോഗിക്കുന്നത്, ആണെങ്കിൽ കമ്മന്റ് ചെയ്യണം, മറ്റുള്ളവരും അറിയട്ടെ.




0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...