Wednesday, May 8, 2013

9:55 AM
9
സ്കൂള്‍  വിട്ടു വന്നപ്പോള്‍ ആണ്  ആ  വിവരം ഞാൻ  അറിയുന്നത്..
ഉമ്മയാണ്‌  അതു എനിക്ക്  എത്തിച്ചു  തന്നത് .." ഡാ  മുനീറെ  കാവഞ്ചേരി  നേര്‍ച്ച  അടുത്ത മാസം  ആണെടാ "..  
സന്തോഷം കൊണ്ട്  ഞാൻ  തുള്ളിച്ചാടി ..
ഹാവൂ.!!  ആ  പേരും  പറഞ്ഞു  രണ്ടു  ദിവസം അടിച്ചു പൊളിക്കാം .. ഞാൻ  കൂട്ടുകാരാൻ ഗഫൂറിന്റെ അടുത്തേക്ക് ഓടി ..
എല്ലാ  വര്‍ഷവും നടക്കാറുള്ള  ആണ്ടു നേര്‍ച്ചയാണ്‌ ..ആനയും  വാദ്യ മേളങ്ങളും  കൊണ്ട്  മുഗരിതമായ അന്തരീക്ഷം അവിടെ ഉണും ഉറക്കവും ഇല്ലാതെ അലഞ്ഞു തിരിഞ്ഞു നടത്തം,  അതാണ്‌   ഞങ്ങളുടെ   പ്രധാന  ഹോബി . 

ശൈകുന അഷൈക്  സിറാജുദ്ധീൻ അബ്ദുല്ലാഹി അൽ  ഖദിരി  അവറുകളുടെ ആണ്ടു നേർച്ചയാണ്‌ വർഷം തോറും നടത്തി വരുന്നത്  .. കാവഞ്ചേരി  നേർച്ച  എന്നാണ്  അറിയപ്പെടുന്നത്‌  ...
ഓർമ വെച്ച കാലം മുതൽ ഞാൻ നേർച്ച  കാണുന്നുണ്ട്  ..
പിന്നെ ഒരു പത്തു വർഷക്കാലത്തോളം  നേർച്ച  നിർത്തി വെച്ചിരുന്നു  ..
ഇപ്പോൾ വീണ്ടും തുടങ്ങിയിട്ട് ഒരു അഞ്ചു വർഷം  ആകുന്നു  ..

നേർച്ചയുടെ  ദിവസങ്ങള്‍  അടുക്കുംതോറും  എന്റെ സന്തത സഹചാരി  ഗഫൂരിനു  മനസ്സില്‍  ഒരു  ഐഡിയ  പൊട്ടി  മുളച്ചു ,
അവന്‍ അങ്ങനെയാണ്  ഐഡിയകളുടെ  നിറകുടം ..!!!
"നേര്ച്ചക്ക് നമുക്ക് എന്തെങ്കിലും കച്ചോടം നടത്തിയാല്ലോ "
അവന്‍ അവന്റെ   ഐഡിയ  പുറത്തിട്ടു ..
"നിനക്ക്  ബേറെ  ഒരു പണീം ല്ലേ " എന്നും പറഞ്ഞു  ഞാന്‍ നിരുത്സഹപ്പെടുത്തി. എന്നിട്ടെന്തു  കാര്യം കക്ഷി വിടുന്ന ലക്ഷണം  ഇല്ല .
അതല്ലടാ ...  നമുക്ക് അങ്ങനെ ചെയ്യാം , ഇങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞു അവൻ വിടാതെ പിന്തുടർന്ന് ശല്യമായപ്പോൾ    ഞാന്‍  സമ്മതം  മൂളി .
പക്ഷെ എന്ത്  വില്‍ക്കും ?
ആ  ചോദ്യം കേട്ട് അവന്‍  കുറച്ച നേരം ആലോചിച്ച ശേഷം " കടല " വിറ്റാലോ   ? 

കടലവാസു  ആണ് മൂപരാൾക്  പ്രചോദനം ആയത്  ,  ഞങ്ങളെ സ്കൂളിന്റെ അടുത്ത് കടല വിൽക്കുന്ന ആളാണ് കടല വാസു ..  കടല വില്പന രംഗത്ത് വർഷങ്ങളുടെ സേവന പാരമ്പര്യം ഉള്ള ആളാണ്‌..
മലപ്പുറം ജില്ലയില്‍ ,തിരൂര്‍ താലൂകിലെ ചമ്രവട്ടം പള്ളിപ്പുറം എന്ന ഗ്രാമത്തില്‍ നാല്പത് വര്‍ഷത്തോളമായി "കടല" വറുത്ത് വിറ്റ് ഉപജീവനം നടത്തുന്ന ആളാണ്  വാസു .
ഇദ്ദേഹം "കടലവാസു" എന്നാണ് അറിയപ്പെടുന്നത്. അവിവാഹിതന്‍ ആണ് . തിരൂര്‍ താലൂകിലെ ഏവര്‍ക്കും സുപരിചി
തൻ കൂടി ആണ് വാസു ...
ഞാൻ സ്കൂളിൽ പോകുന്ന അന്ന്  തൊട്ട്  വാസുവിനെ കാണുകയും വാസുവിന്റെ കടല തിന്നുകയും ചെയ്യുന്നുണ്ട്  .. ഇന്നും വാസു കടല കച്ചവടം നിർത്തിയിട്ടില്ല  ..


"പോടാ  ഞാനില്ല ,   നല്ല കഥ ആയി  , ആളുകളെ കൊണ്ട് പറയിപ്പിക്കാൻ  " .. 

ഇന്ത്യയുടെയും ചൈനയുടെയും ഫ്ലാഗ് മീറ്റിംഗ് പോലെ ചർച്ച അലസി കൊണ്ടേ ഇരുന്നു ..
വീണ്ടും വീണ്ടും  ഫ്ലാഗ് മീറ്റിംഗ് വെച്ച് അവസാനം അവൻ തന്നെ പറഞ്ഞു , എന്നാൽ പിന്നെ  ഐസ്  വിറ്റാലോ ?
ഐസോ ?   വേറെ എന്തെങ്കിലും  .. ഞാൻ വീണ്ടും മീറ്റിംഗ് പൊട്ടിക്കുന്ന മട്ടം  ആണ് ...
എന്നാൽ പിന്നെ സ്വർണം കൊടുന്നു വിൽക്കാം "
ഇനിയും ഉടക്കിയാൽ  ഉറപ്പായിട്ടും ഗഫൂർ റ്റി ജി  രവിയാകും ...

ഹും .. ഐസാനെങ്കിൽ ഐസ്  ..  മനസില്ലാമനസോടെ  ഞാൻ സമ്മതിച്ചു ..

പിന്നീടുള്ള  ദിവസങ്ങള്‍ മൂലധനം എങ്ങനെ സമാഹരിക്കും, എങ്ങനെ ബിസിനസ്‌  വിജയിപ്പിക്കും എന്നീ കാര്യങ്ങൾക്ക് ഉള്ള  വട്ടമേശ സമ്മേളനം ആരംഭിച്ചു ..
ഫിഫ്ടി  ഫിഫ്ടി  ഷെയര്‍  എടുത്തു  പാർട്ട്‌നെർഷിപ്പില്‍  കാര്യങ്ങള്‍ ഉറപ്പിച്ചു ..
ഞാനും ഗഫൂറും കൂടി  സ്കൂള്‍ വിട്ടു വന്നതിനു ശേഷം ഒരു കടലാസും പേനയും വെച്ച്  കണക്ക്  കൂട്ടല്‍ തുടങ്ങി ..
ഇത്ര  രൂപക്ക്  ഐസ്  വാങ്ങാം ,ഒരു  പീപ്പി  വാങ്ങാം , മറ്റുള്ള  അല്ലറ ചില്ലറ  സാധനങ്ങള്‍  വാങ്ങാന്‍ ഒക്കെ കൂടി  എത്ര കാശ്  ആകും എന്നുള്ള ചര്‍ച്ച  നടക്കുന്നത്  കണ്ടു  ഉമ്മാന്റെ  ഒരു  ചോദ്യം ..
" ന്റെ  റബ്ബേ  ന്താ ഞാനീ   കാണുന്നത് , ന്ത് തോന്നി രണ്ടാള്ക്കും  , ഇന്ന് സ്കൂൾവിട്ടു ബന്ന അപ്പം തോടങ്ങിയതാണല്ലോ പതിവില്ലാത്ത  ഒരു  പഠിപ്പ്   ?
ഉമ്മാന്റെ  വിചാരം  ഞങ്ങള്‍  മരണ പഠിപ്പില്‍  ആണ് എന്നാ , അത് തിരുത്താന്‍ ഞങ്ങളും പോയില്ല , " കണക്ക്  പഠിക്കാനു  ഉമ്മ " ഞാന്‍  തട്ടി വിട്ടു . കിടക്കട്ടെ  ഒരു വഴിക്ക്  പോകുകയല്ലേ എന്ന്  കരുതി .

പീടികയിൽ  പോകുമ്പോൾ മിച്ചം വരുന്നതും , സ്കൂളിൽ പോകുമ്പോൾ കിട്ടുന്നതിൽ നിന്നും  പട്ടിണി കിടന്നു മിച്ചം വെച്ചതും  ഒക്കെ കൂട്ടിവെച്ച്  രണ്ടാളും  കൂടി മൂലധനം സ്വരൂപിച്ചു  ..
അങ്ങനെ  നേർച്ച  ദിവസം  വന്നെത്തി  ...
ഞാനും  ഗഫൂറും കൂടി പെരുന്തല്ലൂരിലെ  കുഞ്ഞയമ്മീന്റെ  ഷോപ്പിൽ നിന്നും സൈക്കിൾ വാടകക്ക് എടുത്തു ആലത്തിയൂർ ലക്ഷ്യമാക്കി യാത്ര തിരിച്ചു  ,  ഞാൻ പുറകിലും ഗഫൂര് ഡ്രൈവറും ..

അന്ന് ഞങ്ങളുടെ അടുത്ത്  ഐസ് കിട്ടുന്ന ഏക സ്ഥലം ആലത്തിയൂർ ഹാജത്ത്  ടാല്കീസിനു മുന്നിൽ ഉള്ള ബിൽഡിങ്ങിൽ ആണ് .
അവിടെ പോയപ്പോൾ ആണ്  ഐസ് പെട്ടിയുടെ വാടകക്ക്  പോലും  തികയില്ല  ഞങ്ങളെ മൂലധനം എന്ന നഗ്ന സത്യം അറിഞ്ഞത്  ..
ഇനി എന്ത് ചെയ്യും  ?
ഇനി ഒറ്റ മാർഗമേ ഉള്ളു ,കാർബോട്‌  പെട്ടിയിൽ തെർമോകോൾ വെച്ച് അതിൽ ഐസ് നിറക്കുക.
[ ചില സ്ഥലത്ത്  " ചട്ട പെട്ടി "   എന്ന് പറയും  ]
അങ്ങനെ ചട്ട പെട്ടിയിൽ ഐസ്  നിറച്ചു  സൈകിളിനു  ബാകിൽ വെച്ച് കെട്ടി ..
എല്ലാം കഴിഞ്ഞു പുറപ്പെടാൻ നേരത്താണ്  പിന്നെയും പണി പാലും വെള്ളത്തിൽ  കിട്ടിയത്  . പക്ഷേ കിട്ടിയത് എനിക്കാണ് എന്ന് മാത്രം  ..
സൈകിളിന്റെ  ബാകിൽ  ഐസ് . നടുവിൽ  ഡ്രൈവർ ഗഫൂര്  , പിന്നെ എനിക്ക്  ഇരിക്കാൻ സ്ഥലം മുന്നിൽ കാണുന്ന ആ തണ്ടിൽ ആണ്  ...
അപ്പോൾ  നിങ്ങൾക്ക്  തോന്നും എന്നാൽ അവിടെ ഇരുന്നു കൂടെ എന്ന്  ..
പക്ഷെ അവിടെ ആണ്  കുഞ്ഞയമ്മീന്റെ ബുദ്ധി വർക്ക്‌ ആയത്  .. ആ തണ്ടിൽ ഇരിക്കാതിരിക്കാൻ വേണ്ടി ത്രികോണം പോലെ ഒരു ഇരുമ്പ്  മുകളിലേക്ക് വെൽഡിങ്ങ്  ചെയ്തു വെച്ചിരിക്കുന്നു  ...
എങ്ങനെ ഉണ്ട് ബുദ്ധി .. ഞമ്മള് മനസ്സിൽ  കാണുന്നത് കുഞ്ഞയമ്മീൻ  മാനത്ത്  കണ്ടു .


ഇനി രണ്ടേരണ്ടു വഴിയെ എന്റെ മുന്നിൽ  ഉള്ളു , ഒന്നുകിൽ ബസ്സിനു കയറണം , അല്ലെങ്കിൽ സൈകിളിനു പിന്നാലെ ഓടണം . ബസ്സിനു കയറിയാൽ  പീപ്പി വാങ്ങാൻ ഫുലൂസ് തികയില്ല .. അപ്പോൾ പിന്നെ ഓടണം ..
എന്നാൽ പിന്നെ ഓടാം ,  ഞാൻ  ആലത്തിയൂർ മുതൽ എന്റെ വീട് വരെ സൈകിളിനു പിന്നാലെ മൂന്നു നാലു  കിലോമീറെർ  ഞാൻ ഓടി.
വരുന്ന വരവിൽ പീപ്പിയും വാങ്ങി  ..
അതും ഊതി ആണ് എന്റെ ഓട്ടം ..
ഓടി ഓടി  ആടുജീവിതത്തിലെ നജീബിനെ പോലെ ആയി ഞാൻ  , നുരയും പദയും  വന്നു  ..

ഐസ് വില്പ്പന തുടങ്ങിയിട്ട്  മണിക്കൂർ രണ്ടു ആയിരിക്കുന്നു. വിചാരിച്ച പോലെ അല്ല കാര്യങ്ങൾ  , നമ്മൾ കാർബോട്‌  പെട്ടിയിൽ , മറ്റുള്ളവർ  ജന്മത്തിൽ ഐസ് അലിയാത്ത പെട്ടിയിൽ ..
പിന്നെ പറയേണ്ടല്ലോ  .. സമയം പോകും തോറും  തിന്നാൻ കിട്ടാത്ത കുട്ടികളെ പോലെ ഞങ്ങളെ ഐസ് മുഴുവൻ ശോഷിച്ചു   കൊണ്ടേ ഇരുന്നു  ...


അവസാനം ഗഫൂറിന്റെ ഐഡിയ പിന്നെയും ഉദിച്ചു  "വില കുറച്ചു വില്ക്കാം",
പിന്നെയും  പിന്നെയും വില കുറച്ചു , നോ ചാൻസ് , ആളുകൾ വാങ്ങുന്നില്ല , എങ്ങനെ വാങ്ങും , കോല്  മാത്രം ബാകിയുള്ള ഐസ് .
അതിനു സലിം കുമാർ  പറഞ്ഞപോലെ ആളുകൾക്  മൊത്തം വട്ടാകണം  ..

പിന്നെ മുന്നും പിന്നും നോക്കിയില്ല .. ഇരുന്ന ഇരുപ്പിൽ ശോഷിച്ച ഐസ് കോലുകൾ  ഞാനും ഗഫൂറും കൂടി അകത്താക്കി 

പിന്നെ പെട്ടി ഒരു മൂലയിൽ  ഇട്ടു  നേർച്ച  മതി വരുവോളം ആഘോഷിച്ചു  ...

വീട്ടിൽ വന്നു  , ബിസിനെസ്സിലെ  ലാഭ നഷ്ട കണക്കുകൾ കൂട്ടിയപ്പോൾ ലാഭം ഉണ്ട് 
രണ്ടു ലാഭങ്ങൾ !!! 
ഒന്ന്  ആകെ കിട്ടിയത് കാശ് രൂപത്തിൽ  25  പൈസ !!! . സത്യം  25  പൈസ !!!
പിന്നെ കിട്ടിയത്  ... രണ്ടാളും  തിന്ന ശോഷിച്ചതും ശേഷിച്ചതുമായ  ഐസ്  ...

എന്റെ  പെട്ടീം പടവും മടക്കിയത് ബാക്കി ...


കടല വാസുവിന്റെ  ചിത്രത്തിന്  കടപ്പാട് നാട്ടുകാരനും ഫേസ് ബുക്ക്‌ കൂട്ടുകാരനുമായ അൻഷാദ് ചമ്രവട്ടം

9 comments:

  1. സംഭവം നല്ലജോര്‍ആയിട്ടുണ്ടല്ലോ മുനീര്‍ഭായ്...
    ഇതില്‍ ഞാന്‍കണ്ടത് ഒരുബാല്യകാലജീവിതം
    വളരെ നര്‍മ്മമനോഹരമായി നീ പങ്കുവെച്ചു.
    പിന്നെ മധുരമൂറുന്ന നമ്മുടെയൊക്കെ ആ ബാല്യകാല
    ഓര്‍മ്മകളും..വീണ്ടുംവീണ്ടും എഴുതുക..

    ReplyDelete
  2. ഹ ഹ ഹ കൊള്ളാം ബാല്യകാല ഓർമ്മകൾ,...
    അങിനെ ആ കടല വാസുവും നിന്റെ ബ്ലോഗിൾ ഇടം നേടി
    കച്ചോടം പൊട്ടിയപ്പോൾ വട്ടായിപോയില്ലല്ലോ ?
    നേര്ച്ചയ്യും കണ്ടു ഐസും തിന്നു
    പോരട്ടെ ഇനിയും ഒരുപാട് കുട്ടിക്കാല ഓർമ്മകൾ

    ReplyDelete
    Replies
    1. എല്ലാം ഒരു മധുരമൂറും ഒർമയല്ലെ .. തിരിച്ചു കിട്ടാത്തത്

      Delete
  3. ഓർമകൾകെന്താ ആവേശം അല്ലേ,ബാല്ല്യം എത്ര സുന്ദരം.......................

    ReplyDelete
    Replies
    1. ബാല്ല്യം എത്ര സുന്ദരം.
      എല്ലാം ഒരു മധുരമൂറും ഒർമയല്ലെ ..
      തിരിച്ചു കിട്ടാത്തത്

      Delete
  4. നന്മകളൂറും ബാല്യം...

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...