മദ്രസ്സ കഴിഞ്ഞു സ്കൂളിലേക്ക് പോകാൻ ദൃതിയിൽ വരുന്ന സമയത്ത് അയൽവാസി " ചാത്തൻ " ചേട്ടൻ വീടിനു മുറ്റത്ത് തന്നെ നിൽക്കുന്നുണ്ടാകും ..
ചാത്തൻ ചേട്ടനു വയസ്സൊക്കെ കുറെ ആയിട്ടുണ്ട് .. കുട്ടികളുമായി നല്ല ചങ്ങാത്തം കാത്തു സൂക്ഷിക്കുന്ന ചാത്തൻ ചേട്ടന് ഒരു വലിയ സിദ്ധി ഉണ്ട് ..
ചെറുപ്പത്തിൽ കുട്ടികളായ ഞങ്ങൾക്ക് എല്ലാർക്കും അത് ഒരു അത്ഭുതം ആയിരുന്നു ..
മദ്രസ്സ വിട്ടു സ്കൂളിൽ പോകാനുള്ള തിരക്കിലാകും ഞങ്ങൾ വരുന്നതെങ്കിലും ചാത്തൻ ചേട്ടന്റെ സിദ്ധിയൊന്ന് പരിശോധിക്കും ഞങ്ങൾ ..
സമയം എത്രയായിന്നു ചോദിച്ചാൽ ചാത്തൻ ചേട്ടൻ മുകളിൽ സൂര്യനെയൊന്ന് നോക്കും ..
പിന്നെ പറയും " കുട്ട്യേളെ സമയം 9 , 15 ആയിട്ടാ വേഗം പൊയ്ക്കോ സ്കൂളി പോകാനായി .. തിരിച്ചു വരുമ്പോൾ വീണ്ടും ചോദിക്കും , സമയം ഇപ്പൊ 5 , 48 ആയി എന്നൊക്കെ .. കൃത്യം സമയം ആകും അത് .. കുട്ടിക്കാലത്ത് അതൊരു അത്ഭുതമായിരുന്നു എല്ലാർക്കും .. എങ്ങനെയിത് സാധിക്കുന്നു എന്ന് വല്ല്യുപ്പയോടു ചോദിച്ചാൽ പറയും "ന്റെ മക്കളെ പണ്ടു എല്ലാരും ഇങ്ങനെ ആണ് , അന്ന് വാച്ച് ഒന്നും ഇല്ലല്ലോ .. അപ്പോൾ സൂര്യന്റെ സ്ഥാനം നോക്കി സമയം തീരുമാനിക്കുകയായിരുന്നു" എന്ന് ..
പിന്നെ ചാത്തൻ ചേട്ടനെ കാണുമ്പോൾ പറയും ഞങ്ങൾക്കും അറിയാം സമയം നോക്കാൻ .. സൂര്യനെ നോക്കി അല്ലെ പറയുന്നത് എന്ന് , അപ്പോൾ ചാത്തൻ ചേട്ടൻ പറയും , എന്നാൽ "ഇജ്ജോന്നു പറഞ്ഞാ "ഞാൻ കേൾക്കട്ടെ എന്ന് ..
നമ്മൾ പറയും കറക്റ്റ് ആകില്ല ഹിഹിഹി ..
നമ്മുടെ ഒക്കെ കുട്ടിക്കാലത്ത് നമുക്ക് സമയം നോക്കാൻ വാച്ച് ഉണ്ടായിരുന്നു ..
നമ്മുടെ വല്ല്യുപ്പമാർക്ക് ഒക്കെ സൂര്യൻ ആയിരുന്നു വാച്ച് ..
എന്നാൽ അന്ന് വല്ല്യുപ്പമാർ സൂര്യൻ നോക്കി സമയം പറഞ്ഞിരുന്ന പോലെ ഇന്ന് കേരളത്തിലെ സ്ത്രീ ജന്മങ്ങൾ സമയം നോക്കാൻ ഒരു പുതിയ രീതി അവലമ്പിച്ചു വരുന്നു എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം തോന്നുന്നു..
ഇന്ന് 6 മണിക്ക് "ആർദ്രം " , 6 , 30നു പാദസരം
7 മണിക്ക് "അമ്മ "
7 30 നു "സ്ത്രീധനം "
ഇങ്ങനെ ആയതിനാൽ ഇപ്പോൾ " മോളെ സമയം എത്ര ആയി " എന്ന് ചോദിച്ചാൽ ടി വിയിലേക്ക് ഒരു നോട്ടമാ നമ്മുടെ ചാത്തൻ ചേട്ടൻ സൂര്യനെ നോക്കുന്ന പോലെ പിന്നെ പറയും " സമയം 7 മണി ആയി അമ്മേ എന്ന് ..
അപ്പോൾ ഏഷ്യനെറ്റിൽ അമ്മ സീരിയൽ ഓടികൊണ്ടിരിക്കുന്നുണ്ടാകും , കൂടെ ചിന്നു മോളും ...
ഒരുകാലത്ത് ആളുകൾ നിഴലുകൾ നോക്കിയായിരുന്നു സമയങ്ങൾ അറിഞ്ഞിരുന്നു
ReplyDeleteഇന്നത്തെ ജനറേഷൻ പ്രതേകിച്ചു മഹിളകൾ സമയം അറിയുന്നത് സീരിയൽ നോക്കിയാ
ഹും കലികാലം
കലികാലം allathe enthu parayaan
Deleteഇന്ന് കാലം മാറി, ശെരിക്ക പഴയതിന്ന് ഒരു രസവും ചിന്തയുമൊക്കെ ഉണ്ട്, എല്ലാ കാര്യത്തിലും, ഇന്ന് ഒന്നിലും തനിമയില്ല...... എങ്കിലും ഇന്നിനെ മാറ്റി നിർത്താൻ കഴിയില്ലാ എന്നതും സത്യം.............
ReplyDeleteഇന്നിന്റെ പുതുമക്ക് വേണ്ടി ഇന്നലെകളുടെ തനിമയെ മാറ്റി നിർതുന്നതാണല്ലോ മാറ്റം എന്നത് ....
ReplyDeleteജീവിതത്തിന്റെ ഓരോ നിമിഷവും കര്‍മ നിരതരായിരുന്ന പഴയ തലമുറയ്ക്ക് നിമിഷങ്ങളുടെ ചലനം വളരെ കൃത്യമായി ഗണിക്കാന്‍ പറ്റും .
ReplyDeleteനമ്മൾ മാറ്റിയെഴുതിയ നിയമങ്ങളും സംഹിതകളും അനുസരിച്ച് ജീവികുന്നവർ ആണ്. ടി വി സീരിയിലുകൾ മൂലം ഇന്ന് നാമജപവും സന്ധ്യാ പ്രാർത്ഥനകൾ വരെ ഇല്ലാതായിരിക്കുന്ന വീടുകൾ ധാരാളം
ReplyDeleteവളരെ ശരിയാണ് മുനീര്‍ ,,, ഇന്നത്തെ സ്ത്രീകള്‍ക്ക് സംഭവിച്ച ഒരു വലിയ അപകടം ആണ് സീരിയല്‍ ,,,
ReplyDelete