ശ്രീശാന്ത് : താത്വികമായ ഒരു അവലോകനമാണ് ഞാൻ ഉദ്ദേശിക്കുന്നത് ...
ധോനിയും ഹർബജൻ സിങ്ങും പ്രഥമദൃഷ്ട്യ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർക്കിടയിലുള്ള understanding സജീവമായിരുന്നു എന്ന് വേണം കരുതാൻ ...
പിന്നെ പുറത്ത് ഇരിക്കുന്ന മറ്റു പഹയന്മാരും തക്കം പാർത്തു ഇരിക്കുകയായിരുന്നു ..
അങ്ങനെയാണ് വാതുവെപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത് ...അതാണ് പ്രശ്നം ...
അങ്കിത് ചവാൻ : മനസ്സിലായില്ല ..
അതായത് വർഗാധിപത്യവും കോളോണിയലിസ്റ്റ് ചിന്താശരണികളും രാഡിക്കലായ ഒരുമാറ്റം അല്ല.
ഇപ്പൊ മനസ്സിലായാ ...
അങ്കിത് ചവാൻ : എന്ത് കൊണ്ട് നമ്മൾ പിടിക്കപ്പെട്ടു എന്നുള്ളത് ലളിതമായിട്ട് അങ്ങ് പറഞ്ഞു തന്നാലെന്താ , ഈ പ്രതിക്രിയാവാതകവും കൊളോണിയലിസവും എന്നൊക്കെ പറഞ്ഞു വെറുതെ കണ്ഫ്യുഷൻ ഉണ്ടാക്കുന്നതെന്തിനാ ...
അങ്കിത് മിണ്ടാതിരിക്ക് , സ്റ്റഡി ക്ലാസിനു ഒന്നും കൃത്യമായിട്ട് വരാത്തത് കൊണ്ടാണ് നിനക്കൊന്നും മനസ്സിലാകാത്തത് ...
ജിജുനു മനസ്സിലായോ ...? എങ്കിൽ ഒന്ന് പറഞ്ഞു തന്നാട്ടെ , നമ്മൾ എന്ത് കൊണ്ട് പിടിക്കപ്പെട്ടു..?
ശ്രീശാന്ത് സാറ് നമ്മുടെ താത്വിക വാതുവെപ്പുകാരനാണ് , തൽക്കാലം അദ്യേഹം പറയുന്നത് കേട്ടാൽ മതി ...
എടോ ചവാനെ , ഉൾടീം കാലുമാറൽ നമ്മൾ അനുവദിച്ചിട്ടുണ്ട് , ശരിയാ ...
നമ്മൾ എല്ലാവരും ഒരുമിച്ചിരുന്നു അഴി എണ്ണുന്നതും അത് കൊണ്ടാ .. എന്ന് വെച്ച് ടീമിലെ ബുക്കികളെ ചോദ്യം ചെയ്യരുത് ... മനസ്സിലായോ ?
ഒരു കാര്യം ഞാൻ പറയട്ടെ , നമ്മുടെ ടീമിനു അടിത്തറ ഇല്ല ...
പണ്ടൊക്കെ നമ്മുടെ ടീം എന്ന് പറഞ്ഞാൽ ,കേസിൽ ആരെങ്കിലും പെട്ടാൽ അവർ ഓടിയെത്തി കേസിനെ പറ്റി പറഞ്ഞു കൊടുക്കും,വക്കീലിനെ ഏർപ്പാടാക്കി കൊടുക്കും ...
ഓന്റെ വീട്ടുകാരുടെ കൂടെ ആദ്യാവസാനം നമ്മൾ അവിടെ ഉണ്ടാകും ..ബോധം കേട്ട് വീണാൽ ഡോക്ടറെ വിളിക്കാനും രോഗിയെ ആശുപത്രിയിൽ എത്തിക്കാനും മുൻപന്തിയിൽ കാണും.
ഇപ്പോൾ അതൊന്നും ഇല്ല, അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ടീമിന് അടിത്തറ ഇല്ലെന്ന് ...
ക്രിയാത്മകായ ഈ ചർച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു കാര്യം ഞാൻ പറയാം ..
ഒന്ന് ദില്ലി പോലീസ് ,അതായത് നമ്മുടെ പ്രധാന എതിരാളി , അവരിൽ ചില കൊള്ളാവുന്ന ചെറുപ്പക്കാർ രംഗത്ത് വന്നിട്ടുണ്ട് ആളുകൾക് അവരോടു വല്യ മതിപ്പാ, ആ മതിപ്പ് പൊളിക്കുകയാണ് നമ്മൾ ചെയ്യേണ്ടത് .
ഏതെങ്കിലും രീതിയിൽ വല്ല പെണ്ണ് കേസിലോ ഗർഭകേസിലോ അവരെ പെടുത്തി നാറ്റിക്കുകയാണ് ചെയ്യേണ്ടത് , ജനങ്ങൾ അവരെ കാർക്കിച്ചു തുപ്പുന്ന ഒരു പരിതസ്ഥിതിയിൽ കാര്യങ്ങൾ എത്തിച്ചാൽ നമ്മൾ ജയിച്ചു , ആറു മാസത്തിനുള്ളിൽ നമുക്ക് നഷ്ട്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാം ...
ഉണ്ട എവിടെടോ..
ഇന്നു ഗോതമ്പ് ഉണ്ട ഉണ്ടാക്കിയില്ല സാർ ...
ഉണ്ട ഉണ്ടാക്കിയില്ലേ ...
എടോ.... ഉണ്ടയും പച്ചവെള്ളവും കാജാ ബീഡിയും ആണ് ഞങ്ങളെ ടീമിന്റെ പ്രധാന ഭക്ഷണം എന്ന് തനിക്കറിഞ്ഞു കൂടെ..
എടുക്കു ,എടുക്കു,, എടുക്കെടോ... പോയി ഗോതമ്പ് ഉണ്ട ഉണ്ടാക്കി കൊണ്ട് വാടോ ...
മ്യാവോ : ഒരു കൈയ്യബദ്ധം, നാറ്റിക്കരുത് , എന്ത് വേണമെങ്കിലും ചെയ്തോ, പക്ഷെ ദേഹോപദ്രവം ഏൽപ്പിക്കരുത് , പഞ്ചപാവമാ , കണ്ടാൽ മനസ്സിലാകും .....
ഹഹ്ഹാ ഇത് കലക്കി
ReplyDeleteഎന്തു കൊണ്ട് തോറ്റു എന്നത് മനസ്സിലായില്ലാ
അതൊക്കെ വഴിയെ മനസ്സിലാകും :
Deleteഎന്തൊക്കെയായാലും ഇനി പറഞ്ഞിട്ടു എന്ത് ഉള്ള കഞ്ഞീന്‍റെ വെള്ളം കുടിച്ചു കഴിഞ്ഞിരുന്നു എങ്കില്‍ ഓനത് കൊണായിരുന്നു ഇപ്പൊ എല്ലാം പോയില്ലേ ഒപ്പം മലയാളിയുടെ അഭിമാനവും (?)
ReplyDeleteപോയില്ലേ ഒപ്പം മലയാളിയുടെ അഭിമാനവും ... wow
DeleteWell said Komban!
ReplyDeleteഹ ഹഹഹ് കൊള്ളാം
ReplyDeleteനല്ല തമാശ
നന്ദി .. ഇടശേരിക്കാരാ
Delete