Sunday, July 17, 2011

11:08 AM
1

ടെസ്ക്ടോപില്‍ ഉള്ള ഐകണ്‍ മുഴുവന്‍ നീലനിറത്തില്‍ ചിലപ്പോള്‍ കാണപ്പെടാരില്ലേ.?
അത് എങ്ങനെ ഒഴിവാകും എന്നു ചോദിച്ച  ചിലപ്പോള്‍  കൂട്ടുകാരൊക്കെ  വിളിക്കാറുണ്ട് .
അത് ഒഴിവാക്കുന്ന വിധം  ഇതിനു മുന്‍പ് ഒരു പോസ്റ്റ്‌ ഇട്ടിരുന്നു .
ഇപ്പോള്‍ വീണ്ടും വിശതമായി ഒരു പോസ്റ്റ്‌ കൂടി  ഇടാന്‍  ഞാന്‍ നിര്‍ബന്ധിതന്‍ ആയിരിക്കുന്നു .
ആ പോസ്റ്റ്‌ ആര്‍ക്കും മനസിലാകുന്നില്ല എന്നു,  [ കാരണം ഉണ്ട് . അത് ഇംഗ്ലീഷില്‍ ആണ് . എട്ടാം ക്ലാസും ഗുസ്ഥിയുമുള്ള ചില  പ്രവാസി  സുഹൃത്തുക്കള്‍ക്ക്  എന്നെ പോലെ ഭയങ്കര ഇംഗ്ലീഷ് പരിക്ഞ്ഞാനം  ഉണ്ടാകണം എന്നില്ലല്ലോ ?]


അപ്പോള്‍ ആ പോസ്റ്റ്‌  വിശതമായി ചിത്രത്തോട് കൂടി ഒന്ന് കൂടി പോസ്റ്റുന്നു .
ഇങ്ങനെ  വന്നാല്‍ അത് ഒഴിവാക്കാന്‍ മൂന്നു മാര്‍ഗങ്ങള്‍ ആണ് എന്റെ അറിവില്‍ ഉള്ളത് , ഇതിനു കൂടുതല്‍ ഉണ്ടെങ്കില്‍ അറിയുന്നവര്‍ പറഞ്ഞു തരാന്‍ മറക്കരുത് .

ഒന്ന്  നമ്മുടെ ഡെസ്ക്ടോപ്പില്‍  മൌസിന്റെ വലത്തേ ബട്ടന്‍  ക്ലിക്ക് ചെയ്ത arrange icons by  എന്നു കാണാം , അതില്‍ താഴെ lock web items on desktop എന്നത് Tick  ഇട്ട അവസ്ഥയില്‍ ആണെങ്കില്‍  നമ്മുടെ ഡെസ്ക്ടോപ്പ് ഇത് പോലെ നീല നിറം ആകും , ആ Tick ഒഴിവാക്കുക .

എന്നിട്ടും പോയില്ലെങ്കില്‍ , നമുക്ക് രണ്ടാമത്തെ option ട്രൈ  ചെയ്യാം .

ഇനി  മൈ കമ്പ്യൂട്ടറിന്റെ പ്രോപെര്‍തീസ്  എടുക്കുക ,

അതില്‍  advance എന്നതില്‍ പ്രസ്‌ ചെയ്താല്‍ മുകളില്‍ ആയി തന്നെ performance എന്നതില്‍ settings  പ്രസ്‌ ചെയ്യുക .

visual effect  എന്നതില്‍  മൂന്നമത്തേത് adjust for best performance  എന്നത്  ടിക്ക് ഇട്ടതിനു ശേഷം  ലാസ്റ്റില്‍ ഉള്ള മൂന്നു option മാത്രം ടിക്ക് ഇടുക .
1 -use common tasks in folders 
2 -use drop shadows for icon labels on the desktop
3 -use visual styles windows and buttons
ഓക്കേ  കൊടുക്കുക .


ഇനിയും ശരി ആയില്ല എങ്കില്‍ നമുക്ക് മൂന്നാമത്തെ അടവും പ്രയോഗിക്കാം .
അതിനു ആദ്യം ടെസ്ക്ടോപ്പിന്റെ properties എടുക്കുക .


ശേഷം desktop എന്നത് സെലക്ട്‌ ചെയ്യുക

അതില്‍ താഴെ customize desktop എന്നത് സെലക്ട്‌ ചെയ്യുക .



ശേഷം വരുന്ന വിന്‍ഡോയില്‍ നിന്നും web  എന്നത് സെലക്ട്‌ ചെയുക .
അതില്‍  നടുവില്‍ കാണുന്ന my current home page എന്നത് tick ഇട്ടായിരിക്കും കാണപ്പെടുക അത് tick ഒഴിവാക്കുക .ഓക്കേ  കൊടുക്കുക .

ഇപ്പോള്‍ എന്തായാലും ആ നീല ഷാഡോ പോയിക്കാണും .


 സംഗതി  ഓക്കേ ആണെങ്കില്‍  thanx  തരണം കേട്ടോ

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...