Monday, July 11, 2011

11:56 PM


ഇന്ന് രാവിലെ ഷോപ്പ് തുറക്കാന്‍ വന്നപ്പോള്‍  ഷോപിനു മുന്നില്‍  ഒരു മൂന്നു നാലു JCB , അത്  പോലെ  ഒരു പത്തു പതിനഞ്ചു ജോലിക്കാര്‍ , പിന്നെയും കുറെ  വാഹനങ്ങള്‍  ഒക്കെ  വന്നു നില്‍ക്കുന്നു
അവര്‍  ഷോപിനു മുന്നില്‍  കുറച്ച സ്ഥലം  ഒഴിഞ്ഞു കിടക്കുന്നുണ്ട് , അവിടെ  വലിയ  കുഴികള്‍ വെട്ടാനുള്ള തെയ്യാരെടുപ്പാണ്.
ആ എന്തെങ്കിലും കാട്ടട്ടെ എന്നും മനസ്സില്‍ കരുതി ഞാന്‍ ജോലിയില്‍ മുഴുകി .
ഒരു പത്തു മണി ആയിക്കാണും , ഒരു  മുംബൈകാരനും ഒരു  ഫിലിപൈനി ആകും ,അല്ലെങ്കില്‍ ചൈനക്കാരനും കൂടി ഷോപിലെക്ക് വന്നു  ,
ഞാന്‍ സ്വാഭാവികമായും  കാര്യം തിരക്കി എന്തു വേണം ? .


ഹേയ്  , ഇന്റര്‍നെറ്റ്‌  എങ്ങനെ കിട്ടും ?
അവരുടെ കയ്യില്‍  ലാപ്ടോപ് ഉണ്ട് , പക്ഷെ ഇന്റര്‍നെറ്റ്‌ ഇല്ല ,അവര്‍ക്ക്  സൈറ്റിന്റെ പ്ലാനോ മറ്റോ നെറ്റില്‍ നിന്നുമെടുക്കണം ,അതിനു നെറ്റ് കിട്ടാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്നു അറിയാന്‍ വന്നതാണ് .
ഞാന്‍  പറഞ്ഞു ,ലാപ്‌  ഓണ്‍  ചെയ്യു .
എന്റെ ഷോപ്പിലെ wireless നെറ്റ്‌വര്‍ക്ക് ഞാന്‍ അവര്‍ക്ക് ഓണ്‍ ചെയ്ത് കൊടുത്തു [ ഞാന്‍ ഏതാ മോന്‍, wirelessനു നല്ല ഒന്നാം തരം പാസ്സ്‌വേര്‍ഡ്‌  സെറ്റ്  ചെയ്തിട്ടുണ്ട് ]
അങ്ങനെ അവര്‍ അവരുടെ  പ്ലാനും  മറ്റും നെറ്റില്‍ നിന്നും എടുത്തു  നോക്കി, താങ്ക് യു  എന്നും പറഞ്ഞു  പോകാന്‍  നില്‍കുമ്പോള്‍ ഞാന്‍ ചോദിച്ചു .
എന്താണ് ഇവിടെ പണി ?
ഡ്രൈനേജ്  ഉണ്ടാക്കുകയാണ്  .
അതിനെന്തിനാ  ഇത്രെയും വലിയ കുഴി ?
ആ അത്  50  അടി താഴ്ചയില്‍ ആണ്  ഡ്രൈനേജ് ഉണ്ടാക്കുന്നത്
അതെന്തിനാ  അത്രേം താഴ്ച ?
അത്  അടുത്ത  മുപ്പതു  വര്‍ഷങ്ങള്‍ക്  ശേഷം  ഉപയോഗിക്കാന്‍ ഉള്ള ഡ്രൈനേജ് ആണ് ...
എന്തു?
അടുത്ത മുപ്പതു വര്ഷം കഴിഞ്ഞിട്ട്  ഉപയോഗിക്കാനുള്ള ഡ്രൈനേജോ ?
ഇത് നല്ല കഥ , ഞമ്മളെ നാട്ടില്‍  അടുത്ത മുപ്പതു വര്ഷം പോയി മുപ്പതു ദിവസത്തേക്ക് ഉണ്ടാക്കാന്‍ കഴിയാത്ത കാര്യമാണ് .
അറബികളെ സമ്മതിച്ചു [ കാട്ടരബികളെ അല്ലാട്ടോ , ഷെയ്ഖ്മാരെ ].



ഞമ്മളെ നാട്ടില്‍ ഉണ്ട്  ഒരു പദ്ധതി ,ജപ്പാന്‍ കുടിവെള്ളം ,കുറെ കാലമായി ഉണ്ടാക്കാന്‍ തുടങ്ങിയിട്ട് , ഇന്നും തീരില്ല നാളെയും തീരില്ല , ഈ പറഞ്ഞ പോലെ അടുത്ത മുപ്പതു വര്ഷം കൊണ്ടും തീരില്ല , അമ്മാതിരി പണി ആണ് റോഡില്‍  പഹയന്മാര്‍ കാട്ടി വെക്കുന്നത് .
അത് വെച്ച് നോക്കുമ്പോള്‍  അറബികളുടെ ദീര്‍ഗവീക്ഷണം സമ്മതിക്കുക  തന്നെ വേണം .

അവര്‍ അത് ചെയ്യുന്നതിന് കാരണം ഉണ്ട് .അവര്‍ക്കറിയാം അടുത്ത മുപ്പതു വര്‍ഷത്തിനുള്ളില്‍  ഭൂമിക്കു മുകളില്‍  തങ്ങളുടെ നാട്ടില്‍ ഒരുപാട് മാറ്റങ്ങള്‍ വരും എന്നു , അന്ന് ഈ ഡ്രൈനേജ് ഉണ്ടാക്കല്‍ ഒന്നും നടക്കില്ല എന്നും , അത് കൊണ്ട് തന്നെ ഇപ്പോള്‍  ഇത് ചെയ്ത് വെച്ചാല്‍  അന്ന് പിന്നെ  മേപ്പട്ടു  നോക്കി  നില്‍കേണ്ടി വരില്ല എന്നും .

ഒരു പത്തു ഇരുപതു  വര്ഷം മുന്‍പ് ഉള്ള UAEയും ഇപ്പോള്‍ ഉള്ള UAEയും തമ്മില്‍ ഉള്ള വ്യത്യാസം നോക്കിയാല്‍ മുപ്പതല്ല മുന്നൂറു വര്‍ഷങ്ങള്‍ക് ശേഷം ഉപയോഗിക്കാന്‍ ഉണ്ടാക്കേണ്ടി വരും എന്നാലും  ഇവര്‍ മുപ്പതു വര്‍ഷത്തേക്ക്  മുന്‍കൂട്ടി കാണുന്നു ,
 അതാണ്‌ .....

               "സമ്പത്തു  കാലത്ത് തൈ പത്തു നട്ടാല്‍ ആപത്തു കാലത്ത് കായ പത്തു തിന്നാം "

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...