എങ്ങനെ ടെസ്ക്ടോപ്പിലെ blue shadow ഒഴിവാക്കാം[ win-xp]
ടെസ്ക്ടോപില്‍ ഉള്ള ഐകണ്‍ മുഴുവന്‍ നീലനിറത്തില്‍ ചിലപ്പോള്‍ കാണപ്പെടാരില്ലേ.?
അത് എങ്ങനെ ഒഴിവാകും എന്നു ചോദിച്ച ചിലപ്പോള്‍ കൂട്ടുകാരൊക്കെ വിളിക്കാറുണ്ട് .
അത് ഒഴിവാക്കുന്ന വിധം ഇതിനു മുന്‍പ് ഒരു പോസ്റ്റ് ഇട്ടിരുന്നു .
ഇപ്പോള്‍ വീണ്ടും വിശതമായി ഒരു പോസ്റ്റ് കൂടി ഇടാന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയിരിക്കുന്നു .
ആ പോസ്റ്റ് ആര്‍ക്കും മനസിലാകുന്നില്ല എന്നു, [ കാരണം ഉണ്ട് . അത് ഇംഗ്ലീഷില്‍ ആണ് . എട്ടാം ക്ലാസും ഗുസ്ഥിയുമുള്ള ചില പ്രവാസി സുഹൃത്തുക്കള്‍ക്ക് എന്നെ പോലെ ഭയങ്കര ഇംഗ്ലീഷ് പരിക്ഞ്ഞാനം ഉണ്ടാകണം എന്നില്ലല്ലോ ?]
അപ്പോള്‍ ആ പോസ്റ്റ് വിശതമായി ചിത്രത്തോട് കൂടി ഒന്ന് കൂടി പോസ്റ്റുന്നു .
ഇങ്ങനെ വന്നാല്‍ അത് ഒഴിവാക്കാന്‍ മൂന്നു മാര്‍ഗങ്ങള്‍ ആണ് എന്റെ അറിവില്‍ ഉള്ളത് , ഇതിനു കൂടുതല്‍ ഉണ്ടെങ്കില്‍ അറിയുന്നവര്‍ പറഞ്ഞു തരാന്‍ മറക്കരുത് .
ഒന്ന് നമ്മുടെ ഡെസ്ക്ടോപ്പില്‍ മൌസിന്റെ വലത്തേ ബട്ടന്‍ ക്ലിക്ക് ചെയ്ത arrange icons by എന്നു കാണാം , അതില്‍ താഴെ lock web items on desktop എന്നത് Tick ഇട്ട അവസ്ഥയില്‍ ആണെങ്കില്‍ നമ്മുടെ ഡെസ്ക്ടോപ്പ് ഇത് പോലെ നീല നിറം ആകും , ആ Tick ഒഴിവാക്കുക .
എന്നിട്ടും പോയില്ലെങ്കില്‍ , നമുക്ക് രണ്ടാമത്തെ option ട്രൈ ചെയ്യാം .
ഇനി മൈ കമ്പ്യൂട്ടറിന്റെ പ്രോപെര്‍തീസ് എടുക്കുക ,
അതില്‍ advance എന്നതില്‍ പ്രസ് ചെയ്താല്‍ മുകളില്‍ ആയി തന്നെ performance എന്നതില്‍ settings പ്രസ് ചെയ്യുക .
visual effect എന്നതില്‍ മൂന്നമത്തേത് adjust for best performance എന്നത് ടിക്ക് ഇട്ടതിനു ശേഷം ലാസ്റ്റില്‍ ഉള്ള മൂന്നു option മാത്രം ടിക്ക് ഇടുക .
1 -use common tasks in folders
2 -use drop shadows for icon labels on the desktop
3 -use visual styles windows and buttons
ഓക്കേ കൊടുക്കുക .
ഇനിയും ശരി ആയില്ല എങ്കില്‍ നമുക്ക് മൂന്നാമത്തെ അടവും പ്രയോഗിക്കാം .
അതിനു ആദ്യം ടെസ്ക്ടോപ്പിന്റെ properties എടുക്കുക .
ശേഷം desktop എന്നത് സെലക്ട് ചെയ്യുക
അതില്‍ താഴെ customize desktop എന്നത് സെലക്ട് ചെയ്യുക .
ശേഷം വരുന്ന വിന്‍ഡോയില്‍ നിന്നും web എന്നത് സെലക്ട് ചെയുക .
അതില്‍ നടുവില്‍ കാണുന്ന my current home page എന്നത് tick ഇട്ടായിരിക്കും കാണപ്പെടുക അത് tick ഒഴിവാക്കുക .ഓക്കേ കൊടുക്കുക .
ഇപ്പോള്‍ എന്തായാലും ആ നീല ഷാഡോ പോയിക്കാണും .
സംഗതി ഓക്കേ ആണെങ്കില്‍ thanx തരണം കേട്ടോ
good sangathi tharikidayanenkilum alukalkku upakaaramakatte
ReplyDelete