ഇന്ന് രാവിലെ കടയില്‍ വന്നു ജോലി ഒക്കെ തുടങ്ങി [ chatting ,mail checking , Facebook തപ്പല്‍ തുടങ്ങിയവ ആണ് ജോലി ] ഇടയ്ക്കിടെ അടുത്ത കടയിലെ [ grocery ആണ് ] ഹബീബും മുഹമ്മദ് ഇക്കയും അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കണ്ടു ഞാന്‍ അവിടേക്ക് ചെന്നു.
"അല്ല.. എന്താ... രണ്ടാളും കുറെ നേരമായല്ലോ ഓടുന്നത്... ?"
" ഹും ... ഒന്നും പറയണ്ടാ .രണ്ടാള്‍ക്കും ഇന്ന് വയറ്റിന് കാര്യമായി പ്രശ്നം ഉണ്ട് " ഹബീബ് പറഞ്ഞു .
എന്ത് പറ്റി ?
ഇന്നലത്തെ ആ കറി കാര്യം പറ്റിച്ചു എന്നാണ് തോന്നുന്നത് .
ഇന്നലത്തെ കറിയോ ?
സാധാരണ ആയി കറി ഞാന്‍ ആണ് വെക്കല്‍ ,
പക്ഷെ ഇത് എന്റെ കറിയുടെ പ്രോബ്ലം അല്ല .
കാരണം മിനിഞ്ഞാനു ഞാന്‍ 2 ദിവസത്തിന് ഉള്ള കറി ഒന്നിച്ചു വെച്ചതായിരുന്നു .
അത് കൊണ്ട് തന്നെ രാത്രിയിലേക്ക് ആ കറി ശരിയാകില്ല.
അത് മിനിഞ്ഞാന്ന് വെച്ചതാ ,
അത് കൊണ്ട് ഞങ്ങള്‍ ഹോട്ടലില്‍ നിന്നും വേറെ കറി കൊണ്ട് വരാം എന്ന് ഹബീബ് പറഞ്ഞപ്പോള്‍
" ആ എനിക്ക് അത് തന്നെ മതി നിങ്ങള്‍ കറി കൊണ്ട് വന്നോളു" എന്ന് ഞാന്‍ പറഞ്ഞു
അങ്ങനെ ഹബീബും ഇക്കയും ഹോട്ടലില്‍ നിന്നും കറി വരുത്തി കഴിച്ചു . ഞാന്‍ ആ പഴയ കറിയും ആണ് കഴിച്ചത് .
അവര്‍ നല്ല ഒന്നാം തരം ബീഫ് കറി കൂട്ടി കുബ്ബൂസ് അടിച്ചപ്പോള്‍ ഞമ്മള്‍ ആ പഴയ പച്ചക്കറിയും കുബ്ബൂസും ആണ് കഴിച്ചത് .
" എടാ ഈ ബീഫില്‍ നിന്നും കുറച്ചു എടുത്തോ "
ഹബീബ് എന്നോട് പറഞ്ഞു .
ഹേയ്.. വേണ്ട ,... നമ്മക്ക് ഈ പഴയ പച്ചക്കറി മതിയേ ....എന്ന് ഞാന്‍ പറഞ്ഞു .
പച്ചക്കറിയുടെ കൂടെ ഇനി ബീഫ് കൂടി കഴിച്ചു വെറുതെ കുളമാക്കണ്ട .
അങ്ങനെ ഞാന്‍ പച്ചക്കറിയില്‍ ഒതുക്കി .
അത് നന്നായി എന്ന് ഈ കാഴ്ച കണ്ടപ്പോള്‍ ആണ് മനസിലായത് .
"എന്തൊക്കെ ആയിരുന്നു പുകില്
മിനിഞ്ഞാന്ന് ഉണ്ടാക്കിയതാണ് ,
പഴയതാണ് , വയറു കേടുവരും .
ഞങ്ങള്‍ക്ക് വേണ്ട .
നീ തന്നെ കഴിച്ചോ ?
എനിക്കപ്പഴേ തോന്നി . ടമാര്‍ പടാര്‍ എല്ലാം ....................... ആകുമെന്ന് .
ഹോട്ടലിലെ ബീഫ് കൂട്ടി രണ്ടു പേരുടെയും ഹോള്‍ ലൂസായിരിക്കുന്നു.
അയ്യഞ്ചു മിനിറ്റ് വെച്ച് രണ്ടു പേരും നിര്‍ത്താതെ ഓടുകയാണ് ബാത്ത് റൂമിലേക്ക് .
" മോനെ .. നീ അത് കഴിക്കാഞ്ഞത് നിന്റെ ഭാഗ്യം"
ഇടയ്കിടെ ഹബീബ് മന്ത്രിക്കുന്നുണ്ടായിരുന്നു .
" എന്തായിരുന്നു ഇന്നലെ പറഞ്ഞത് .
നീ ഉണ്ടാക്കിയ കറി ശരിയല്ലെന്ന് അല്ലേ.
ഇപ്പോള്‍ എല്ലാം ഓക്കേ ആയില്ലേ ?
നല്ല ഒന്നാം തരം പച്ചക്കരിയെ കുറ്റം പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും ..
ഞാന്‍ കളിയാക്കി .
അതിനു ശേഷം അവര്‍ എന്റെ കറിയെ കുറ്റം പറഞ്ഞിട്ടല്ല .
========================================================================
മ്യാവു : ഞാന്‍ റൂമില്‍ ഒറ്റക്കായത് കൊണ്ട് അടുത്തുള്ള grocery യിലെ കൂട്ടുകാര്‍ക്കൊപ്പം ആണ് എനിക്ക് ഭക്ഷണം . ഞാന്‍ കറി വെക്കും . മറ്റുള്ളവ അവരും .
എല്ലാ പ്രവാസികളും ഇങ്ങനെ ആണ്. ഒന്നുരണ്ടു ദിവസത്തിന് ഉള്ള കറി ഒന്നിച്ച വെക്കും .
സഹ മുറിയന്മാരില്‍ ചിലര്‍ക്ക് അത് പറ്റില്ല.. അവരപ്പോള്‍ വലിയ ഷേക്ക് ആകും .
ഞാന്‍ പഴയത് കഴിക്കില്ല . വയറു ചീത്തയാകും ,മറ്റെതാകും മറിച്ചതാകും, അത്തരത്തില്‍ ഉള്ള ഒരാളാണ് നമ്മടെ ഹബീബ് . അവനു തന്നെ കിട്ടി പണി ...
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യേ...
=========================================================================
കൊള്ളാം ... അടിപൊളി ...
ReplyDelete" മോനെ .. നീ അത് കഴിക്കാഞ്ഞത് നിന്റെ ഭാഗ്യം"
ഇടയ്കിടെ ഹബീബ് മന്ത്രിക്കുന്നുണ്ടായിരുന്നു .
" എന്തായിരുന്നു ഇന്നലെ പറഞ്ഞത് .
നീ ഉണ്ടാക്കിയ കറി ശരിയല്ലെന്ന് അല്ലേ.
ഹഹഹഹഹ്
super
ReplyDeleteഎടാ നീ വെച്ച കറി കഴിച്ചാല്‍ എന്താ നിന്‍റെ സഹമുറിയന്മാര്‍ ഒന്നും മിണ്ടാത്തത് എങ്ങനെ മിണ്ടാനാ എരിവും പുളിവും എല്ലാം കൂടുതല്‍ ആയിരിക്കും ല്ലേ
ReplyDelete