Thursday, June 2, 2011


വീട്ടുകാരോടൊത്ത്  ഒരു കല്യാണം കൂടി വരുന്ന വഴിക്ക്  വഴി തെറ്റി  കാട്ടിനുള്ളില്‍ ഒരുപാട് അലഞ്ഞു , ആരെയും കാണുന്നില്ല ഒന്ന് വഴി ചോദിയ്ക്കാന്‍ .
"ഇനി എന്ത് ചെയ്യും "
എല്ലാവരും മുഖത്തോട് മുഖം നോക്കി  ചോദിച്ചു .
"എന്ത് ചെയ്യാന്‍ , കാണുന്ന വഴിയിലൂടെ അങ്ങ് പോകുക " ഞാന്‍ പറഞ്ഞു .
എന്നാ  അങ്ങനെ ആവട്ടെ , നടന്നോളു. ഉപ്പ പറഞ്ഞു .
അങ്ങനെ  കാട്ടില്‍  കാണുന്ന വഴിയിലൂടെ  കുറെ അധികം നടന്നു .
പെട്ടെന്നാണ്  മരക്കൂട്ടങ്ങള്‍കിടയില്‍   ഒരനക്കം ഞാന്‍ കണ്ടത് .
"നില്‍കു." 

ഞാന്‍ എല്ലാവരെയും കൈ ആഗ്യം  കാട്ടി നിര്‍ത്തി .
അവിടെ എന്തോ ഒരു അനക്കം . ഞാന്‍ മെല്ലെ  അനക്കം കണ്ട മരത്തിനു പിന്നിലേക്ക് നടന്നു , എന്റെ പിന്നില്‍ മറ്റുള്ളവരും ശബ്ദം ഉണ്ടാക്കാതെ വന്നു  , 
പെട്ടെന്നാണ്   അല്‍പ വസ്ത്ര ദാരികളും കണ്ടാല്‍ പേടിപ്പെടുത്തുന്ന രൂപവുമുള്ള നാലഞ്ചു ആളുകള്‍ എന്റെ നേരെ  കുന്തവുമായി  ഓടി അടുത്തത് , എന്റെ പിന്നിലുള്ളവരെല്ലാം തിരിഞ്ഞു ഓടി , ഞാന്‍ എന്ത് ചെയ്യണം എന്നറിയാതെ തരിച്ചു നിന്നു , പിന്നെ പരിസര ബോധം വന്ന ഞാനും തിരിഞ്ഞു ഓടി , പെട്ടെന്ന് നാലു ഭാഗത്ത്  നിന്നും  കുന്തവുമായി ഞങ്ങളെ അവര്‍ വളഞ്ഞു , പേടിച്ചരണ്ട  ഉമ്മയും പെങ്ങന്മാരേയും  കൂട്ടി പിടിച്ച ഞാനും ഉപ്പയും  നാലുപാടും പ്രാണ വെപ്രാളം കൊണ്ട്   നോക്കി , 
ഇല്ല  , ഒരു പഴുതും ഇല്ല രക്ഷപ്പെടാന്‍ , ഞാന്‍ നിസ്സഹായതയോടെ ഉപ്പയെ നോക്കി , നിര്‍വികാരനായി ഉപ്പ എന്നെ നോക്കി നില്‍ക്കുന്നു . 
സമയം പോകുന്തോറും അവര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു , ഞങ്ങള്‍ നാലുപാടും നോക്കി , അവര്‍ എന്നെയും ഉപ്പയെയും ബന്ദികളാക്കി . 
അവരുടെ കയ്യില്‍ കിടന്നു ഞാന്‍ കുതറി മാറാന്‍  നോക്കി , ഇല്ല പറ്റുന്നില്ല , ആ ആജാനു ബാഹുക്കളുടെ  കയ്യില്‍ ഞാന്‍ കിടന്നു പിടഞ്ഞു . ഉമ്മയുടെയും മറ്റും കരച്ചില്‍ കേട്ട് ഞാന്‍ ഞെട്ടി തരിച്ചു നില്‍കുമ്പോള്‍ ആണ് മുഖത്തേക്ക് തണുത്ത വെള്ളം വീണത് , 
" എന്താടാ മുനീരെ താനീ കിടന്നു വിളിച്ചു കൂവുന്നത് , ഇവിടെ  മറ്റുള്ളവര്‍ക്കൊന്നും  ഉറങ്ങുകയും വേണ്ടേ.
" എന്റെ  നടു  നീ ഓടിച്ചല്ലോടാ  തെണ്ടീ", 
രാഷിക്കിന്റെ   ദീനരോദനം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .
അയ്യേ , അപ്പോള്‍ ആണ് എനിക്ക്  കാര്യം പിടുത്തം കിട്ടിയത് . നല്ല ഒന്നാം തരം സ്വപ്നത്തില്‍ ആയിരുന്നു ഞാന്‍ ,
നരഭോജിയുടെ  കയ്യില്‍ കിടന്നു പിടഞ്ഞ ഞാന്‍  രാഷിക്കിന്റെ  ഊരക്കിട്ടാണ് ചവിട്ടിയത് ,
രാഷിക്   നടുവും ഉഴിഞ്ഞു എന്റെ അടുത്ത വന്നിരുന്നു , " എന്ത് പറ്റി "
" ഹേ ഒന്നുമില്ലടാ ഒരു സ്വപ്നം കണ്ടതാ "
" നീ സ്വപ്നം കണ്ടോ,  അത് നിന്റെ ഇഷ്ടം , എന്തിനാ നീ എനിക്കിട്ട്  ചവിട്ടിയത് "
"ഒന്നുമില്ലടാ , ഞാന്‍ ആ നരഭോജിക്കിട്ട്  ചവിട്ടിയതാണ് "
"നരഭോജിയോ ? "
"ഹും , ഞാന്‍ ഒന്ന് ഇരുത്തി മൂളി കണ്ട കാര്യം പറഞ്ഞു , 


പിന്നെ പറയേണ്ടതില്ലല്ലോ , അന്നത്തെ എന്റെ കാര്യം ,
"കട്ടപ്പൊക"
റൂമിലും,  ഓഫീസിലും,  എന്ന് വേണ്ട എവിടെ ഒക്കെ എത്തിക്കാന്‍ പറ്റും അവിടെ ഒക്കെ ആ വാര്‍ത്ത‍ കാട്ടുതീ പോലെ പരന്നു,
" മുനീരിനെയും കുടുംബത്തെയും നരഭോജികള്‍ പിടിച്ചു "
കേട്ടവര്‍ കേട്ടവര്‍ എന്റെ മുഖത്ത് നോക്കി , ഇങ്ങനെ പറയുന്നതായി എനിക്ക് തോന്നി .
"എന്തുവാടൈ ഇത് , "
ഞാന്‍ ഒന്നും മിണ്ടാതെ  എന്റെ പണിയില്‍ മുഴികി .
=========================================================================

3 comments:

  1. "എന്തുവാടൈ ഇത് , "

    ReplyDelete
  2. നല്ല പോസ്റ്റ്. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.

    ഇനിയും ഇതുപോലുള്ള പോസ്റ്റുകള് പ്രതീക്ഷിക്കുന്നു... താങ്കള്ക്ക് സമയം കിട്ടുമ്പോള് ഇന്ന് തന്നെ എന്റെ ബ്ലോഗ് വായിക്കാനും അഭിപ്രായം അറിയിക്കാനും മറക്കരുതേ ..... എന്റെ ബ്ലോഗ് "വഴിയോര കാഴ്ചകള് ” www.newhopekerala.blogspot.com
    സസ്നേഹം ... ആഷിക്

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...