Saturday, March 22, 2014

12:33 AM


അമ്മാവന്‍ ശിഹാബിനെയും, പിന്നെ നമ്മുടെ ഒക്കെ പ്രിയങ്കരനായ ജമാല്‍ ഇടശ്ശേരിയെയും കാണുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ രാവിലെ എട്ടു മണിക്ക് തന്നെ കൂട്ടുകാരന്‍ അഷ്റഫും പിന്നെ ഞാനും കൂടെ എന്റ നല്ല പാതിയായ മുഹ്സിനയും കൂടി പുറപ്പെട്ടത്...

അഷ്‌റഫ്‌ ആണ് കാര്‍ ഡ്രൈവര്‍ , എവിടെ ഒക്കെ പോകണം എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഷാര്‍ജ, അത് പോലെ അജ്മാന്‍ എന്ന് പറഞ്ഞു..
പക്ഷേ പിന്നീടാണ് ഈ പറഞ്ഞ രണ്ടും ആയിരുന്നു ഇന്നലെ ഞങ്ങളുടെ യാത്രയിലെ വില്ലന്‍ ആയത്...

കാരണം ജമാല്‍ ഷാര്‍ജയില്‍ ആണ് എന്ന ഓര്‍മയില്‍ അവനെ കാണാന്‍ ഷാര്‍ജയിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. അങ്ങനെ അലൈന്‍ ദുബായ് റോഡില്‍ നിന്നും ഷാര്‍ജയിലേക്കുള്ള റോഡില്‍ പ്രവേശിച്ച ശേഷം ജമാലിനെ വിളിച്ചു.
ഡാ ജമാലു , ഞാന്‍ ഇതാ എതിയടാ, ഇപ്പോള്‍ ഷാര്‍ജയിലേക്കുള്ള റോഡില്‍ കയറി. നീ ഷാര്‍ജയില്‍ ഏതു ഭാഗത്താ?
ഡാ ഞാന്‍ ഷാര്‍ജയില്‍ അല്ലടാ, റാസ്‌ അല്‍ ഖൈമയില്‍ ആണ്...

പടച്ചോനെ പണി പാളിയല്ലോ എന്ന് മനസ്സില്‍ പറഞ്ഞു ഞാന്‍ അഷറഫിനെ നോക്കി..
എന്താ എന്ന് അവന്‍ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു ..
പണി ഇത്തിരി പാളി, അവന്‍ റാസ്‌ അല്‍ ഖൈമയില്‍ ആണ്..

പോട പഹയാ, എന്ത് പണിയാ നീ കാട്ടിയത്..
ഇനിയിപ്പോ ഏതായലും ഷാര്‍ജ വന്നില്ലേ, നമുക്ക് നാട്ടിലേക്കുള്ള കുറച്ചു സാധനങ്ങള്‍ ഇവിടെ നിന്നും എടുക്കാം എന്ന് പറഞ്ഞു..
അല്ലെങ്കില്‍ വേണ്ട നമുക്ക് തിരിച്ചു വരുമ്പോള്‍ എടുക്കാം എന്ന ധാരണയില്‍ എത്തി നേരെ റാസ്‌ അല്‍ ഖൈമ ലക്ഷ്യമാക്കി വണ്ടി പാഞ്ഞു...

അങ്ങനെ പറഞ്ഞു പറഞ്ഞു ജമാലുവിന്റെ ഷോപ്പിനു മുന്നില്‍ എത്തി..
ജമാല്‍ വരാം എന്ന് പറഞ്ഞിട്ടുണ്ട് ..
ഒരു മിനിറ്റ് കഴിഞ്ഞപ്പോള്‍ പൊട്ടി പൊളിഞ്ഞ ഒരു ഹൈലക്സ്‌ വണ്ടിയുമായി ജമാല്‍ മുന്നില്‍, വേഷം ബനിയന്‍ ബാക്കി വണ്ടിക്കുള്ളില്‍ ആയതിനാല്‍ കണ്ടില്ല, പുള്ളി മുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു..
അവന്റെ പിന്നാലെ റൂമിലേക്ക്..
റൂമിന് മുന്നില്‍ ഇറങ്ങിയപ്പോള്‍ സലാം പറഞ്ഞു കെട്ടി പിടിച്ചു..
പക്ഷേ എത്തുനില്ല മുഴുവനായി.. നോക്കിയപ്പോള്‍ എന്റെയും അവന്റെ കുമ്പകള്‍ [ വയറുകള്‍] തമ്മില്‍ മുട്ടി നില്‍ക്കുന്നു.. രണ്ടാളും ഒരേ സ്വരത്തില്‍ " പഹയാ കുമ്പ കൂടിയല്ലോ "

നിന്റെത് പിന്നെ ചെരിയതല്ലേ പോട അവിടുന്ന് എന്ന് പറഞ്ഞു ഞാന്‍..

അങ്ങനെ റൂമിന്റെ വാതില്‍ തുറന്നു ജമാല്‍ പറഞ്ഞു " അകത്തേക്ക് കയറി വരൂ...
അകത്തേക്ക് കയറിയതും ഞാന്‍ ഞെട്ടി... ഗോഡൌണ്‍, നിറയെ സാധനങ്ങള്‍... ഫ്രിഡ്ജ്‌ , വാഷിംഗ് മെഷീന്‍, മൈക്രോ വേവ് ഓവന്‍, എ സി, മിക്സി, വാക്കം ക്ലീനെര്‍ തുടങ്ങി സാധങ്ങള്‍ക്ക് ഇടയിലൂടെ ഒരു വഴി, ആ വഴിയിലൂടെ കടന്നു വരൂ കടന്നു വരൂ എന്നും പറഞ്ഞു ജമാല്‍ മുന്നില്‍ നടന്നു...

അങ്ങനെ വിശാലമായ ജമാലിന്റെ ഡാനിംഗ് ഹാളിലേക്ക് പ്രവേശിച്ചു... ഡാനിംഗ് ഹാള്ളിനു വലതു ഭാഗത്തായി രണ്ടു വിശാലമായ കിടപ്പ് മുറികള്‍, ഒന്ന് ജമാലിന് കിടക്കാന്‍ ഒന്ന് അതിഥികള്‍ വന്നാല്‍ കിടക്കാനുള്ളത്..

ഇടതു ഭാഗത്തായി കിച്ചന്‍, ബാത്രൂം എന്നിവ... കൂടാതെ വേറെ ഒരു റൂമും..
ഉള്ളിലേക്ക് പ്രവേശിച്ചാല്‍ വിശാലമായ ഷോ റൂം എന്ന് പറയുന്ന പോലെ പുറത്തു നിന്നും കാണുന്ന പോലെയല്ല, നല്ല ഒന്നാം തരം സെറ്റപ്പ്....
ഞാന്‍ കസേരയില്‍ ഇരിക്കാന്‍ ജമാല്‍ നിര്‍ബന്ധിക്കുമ്പോള്‍ ആണ് അതിഥികളുടെ റൂമില്‍ നിന്നും ഒരാള്‍ പുറത്തേക്കു വന്നത്...
എവിടെയോ കണ്ടു പരിജയമുള്ള മുഖം ... പക്ഷേ എനിക്ക് മനസ്സിലാകുന്നില്ല...
നിനക്ക് ആളെ മനസ്സിലായോ മുനീരെ എന്ന് ജമാല്‍ ചോദിച്ചു...
അറിയാം പക്ഷേ എവിടെ എന്ന് ഒരു ഐഡിയയും ഇല്ല...
ഇതാണ് സുഭാഷ്, സുഭാഷ് മേടക്കടവ് എന്ന് ജമാല്‍ പറഞ്ഞു..

ഓ ഓ മനസിലായി എന്ന് ഞാന്‍ പറഞ്ഞു രണ്ടാളും കൂടി കൈ കൊടുത്തു സൗഹൃതം പുതുക്കി, ആദ്യമായി ആണ് നേരില്‍ കാണുന്നത്, വിശേഷങ്ങള്‍ ചോദിച്ചു, അവര്‍ ഇന്നലെ അബു ദാബിയില്‍ നിന്നും ജമാലിനെ കാണാനായി എന്നെ പോലെ തന്നെ ഫാമിലി അടക്കം വന്നതാണ്..
കൂടെ സുഭാഷിന്റെ അളിയനും കൂട്ടുകാരനും..

അങ്ങനെ ജമാലിന്റെ കൈ കൊണ്ട് ഉണ്ടാക്കിയ കോഴി കറിയും കുബ്ബൂസും പിന്നെ ചൂടു പാറുന്ന കട്ടന്‍ ചായയും..

ഇതാണിപ്പോ വിരുന്നു വന്നവര്‍ക്ക് നീ തരുന്നത് എന്ന് ഞാന്‍ ജമാലിനോട്‌..

ഇതല്ലേ നമ്മുടെ ദേശീയ ഭക്ഷണം എന്ന് ജമാല്‍..
എല്ലാരും കൂടി ഭക്ഷണം കഴിച്ചു..

ശേഷം ജമാലിന്റെ റൂമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ജമാല്‍ ഉണ്ടാക്കിയ കറി വേപില മരത്തില്‍ നിന്നും ജമാല്‍ എല്ലാവര്‍ക്കും അവന്റെ വക ഇലകള്‍ പൊട്ടിച്ചു തന്നു..

ഇനി എന്താ അടുത്ത പരിപാടി...

ഞാന്‍ പറഞ്ഞു എനിക്കിനി മാമനെ കാണണം അജ്മാനില്‍,
ജമാല്‍ - അപ്പോള്‍ നിങ്ങള്‍ ഞങ്ങളുടെ കൂടെ കറങ്ങാന്‍ വരുന്നില്ലേ , ഇന്ന് ഇവിടെ ഉള്ള മലയിലും മസരയിലും ഒക്കെ പോകുന്നുണ്ട് എന്ന്..
ഇല്ലടാ , മാമന്‍ ഉച്ചക്കുള്ള ഭക്ഷണം തെയ്യാരാക്കി കാത്തിരിക്കും...

എന്നാല്‍ പിന്നെ അങ്ങനെയാവട്ടെ എന്ന് പറഞ്ഞു എല്ലാരും കൂടി കുറച്ചു ഫോട്ടോയും എടുത്തു പിരിഞ്ഞു..

അങ്ങനെ യാത്ര പുറപ്പെട്ടു , അഷറഫിന്റെ നാട്ടുകാരന്‍ ഒരുവന്‍ ജമാലിന്റെ അടുത്ത് തന്നെ ഫുജൈറ റോഡില്‍ ഉണ്ട് എന്ന് പറഞ്ഞു, അവനെ കാണാന്‍ പോയി, അവനെ കണ്ടു സംസാരിച്ചു അവന്റെ സല്‍കാരവും കഴിഞ്ഞു അജ്മാനിലേക്ക് മാമനെ കാണാന്‍ പുറപ്പെട്ടു ഷാര്‍ജ റോഡിലൂടെ പോകുമ്പോള്‍ ആണ് മാമന്‍ വിളിക്കുന്നത്, സമയം കുറെ ആയതിനാല്‍ ഇനി എന്ത് പറയും എന്ന ധാരണയില്‍ ഞാന്‍ ആദ്യം ഫോണ്‍ എടുത്തില്ല, നിസ്കാരമോക്കെ കഴിഞ്ഞു ഫോണ്‍ എടുത്തു ഞാന്‍ പറഞ്ഞു ഞങ്ങള്‍ ഇതാ അജ്മാനില്‍ ഇപ്പൊ എത്തും , അജ്മാനില്‍ ഏതു ഭാഗത്താണ്എന്ന് ചോദിച്ചു..
" അജ്മാനില്‍ അല്ല ഫുജൈറ ആണ്" എന്ന് അമ്മാവന്‍...
ഉള്ളില്‍ നിന്നും ഒരു കൊള്ളിയാന്‍ പാഞ്ഞു..
പടച്ച റബ്ബേ എന്നുള്ള എന്റെ രോദനം കേട്ട് അഷറഫ് ചോദിച്ചു എന്താണ് എന്ന് ..
എടാ പണി വീണ്ടും പാളി. അജ്മാന്‍ അല്ലത്രേ ഫുജൈറ ആണ് എന്ന്..
ഇജ്ജെന്തു പണിയാ ഈ കാട്ടുന്നത് എന്ന് പറഞ്ഞു അഷറഫ് വണ്ടി സൈഡ് ആക്കി എന്നെ കുറെ ചീത്ത പറഞ്ഞു...
ഞങ്ങള്‍ ആണെങ്കില്‍ ഷാര്‍ജ എത്തിയിരിക്കുന്നു...

മാമനോട് കാര്യം പറഞ്ഞു ഞങ്ങള്‍ വീണ്ടും ഫുജൈറയിലേക്ക് പുറപ്പെട്ടു, അതും ആദ്യം ജമാലിനെ കാണാന്‍ പോയ അതെ വഴിയില്‍, ജമാലിന്റെ ഷോപ്പിനും റൂമിനും മുന്നിലൂടെ തന്നെ ഫുജൈറയിലേക്ക്...
അതിനിടയില്‍ ജമാല്‍ വിളിച്ചപ്പോള്‍ എനിക്ക് പറ്റിയ അമളി അവനോടു പറഞ്ഞു..
അവന്‍ കുറെ നേരം ചിരിച്ചു , പഹയന്‍ എന്നെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലാക്കി..


അങ്ങനെ മൂന്നു മണിക്ക് ഫുജൈറയില്‍ എത്തി ...

അങ്ങനെ ഉച്ച ഭക്ഷണവും കഴിച്ചു ദുബായിലേക്ക് യാത്ര തിരിച്ചു ..
ദുബായ് മാള്‍, ബുര്‍ജ് ഖലീഫ, ബര്‍ദുബായ് എല്ലായിടത്തും ഒരു കറക്കം കറങ്ങി കുറച്ച് സാധനങ്ങളും വാങ്ങി വീണ്ടും അലൈനിലേക്ക് പുറപ്പെട്ടു...

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...