Tuesday, May 31, 2011

6:39 AM
4
ഗൂഗിളിന്റെ മലയാളം ടൈപ്പിംഗ്‌ സഹായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഏറ്റവും ജനപ്രിയമായ പ്രോഗ്രാം ആണ്  മൊഴി കീമാന്‍. എന്നാല്‍ കീമാന്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഏറെ പേരുണ്ട്. അതിന്റെ ട്രാന്‍സ്‌ലിറ്ററേഷന്‍ സ്കീം ബുദ്ധിമുട്ടാണ് എന്ന് കരുതുന്നവര്‍ക്കായി ഗൂഗിള്‍ ഒരുക്കിയ ഓണ്‍ലൈന്‍ സംവിധാനം പലര്‍ക്കും ഏറെ അനുഗ്രഹമായി. എന്നാല്‍ ഇത് ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളപ്പോള്‍ മാത്രമേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ ഇപ്പോഴും ഓണ്‍ലൈന്‍ അല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയില്ല.

മാത്രവുമല്ല, പലയിടങ്ങളിലും ഈ ഓണ്‍ലൈന്‍ സംവിധാനം അടുത്തയിടെ പ്രവര്‍ത്തിക്കുന്നുമില്ല. ദുരുപയോഗം തടയാന്‍ വേണ്ടി ഗൂഗിള്‍ ചില ഐ.പി. അഡ്രസുകള്‍ ബ്ലോക്ക്‌ ചെയ്തതാണ് ഇത് ചില രാജ്യങ്ങളില്‍ പ്രവര്‍‍ത്തിക്കാതിരിക്കാന്‍ കാരണം.



ഇതിന് എല്ലാം ഒരു പരിഹാരമായി ഗൂഗിള്‍ ഈ സൗകര്യം ഓഫ് ലൈന്‍ ആയി ലഭിക്കാനുള്ള ഒരു സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് അത് ഡൌണ്‍ലോഡ് ചെയ്യുക.

മുകളിലെ ലിങ്ക് ക്ലിക്ക്‌ ചെയ്‌താല്‍ ഇങ്ങനെ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.


Save File എന്ന ബട്ടന്‍ ക്ലിക്ക്‌ ചെയ്‌താല്‍ ഇത് നമ്മുടെ കമ്പ്യൂട്ടറില്‍ സേവ് ആവും. സേവ് ആയ ഫയല്‍ ക്ലിക്ക്‌ ചെയ്ത് റണ്‍ ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യണം.

ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം സ്ക്രീനിനു താഴെ വലതു വശത്തുള്ള സിസ്റ്റം ട്രെയുടെ അടുത്ത് കാണുന്ന ലാംഗ്വേജ് ബാറില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അവിടെ പുതിയതായി Malayalam (India) എന്ന് വന്നിരിക്കുന്നത് കാണാം. ഇത് സെലക്റ്റ്‌ ചെയ്യുക. അതോടെ താഴെ കാണുന്ന ഗൂഗിള്‍ മലയാളം ടൂള്‍ബാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും.


ഇനി നിങ്ങള്‍ ടൈപ്പ് ചെയ്യുന്നത് ഗൂഗിള്‍ മലയാളത്തില്‍ ആക്കി തരും. ഇത് ഉപയോഗിച്ച് ഏതു പ്രോഗ്രാമിലും മലയാളത്തില്‍ ടൈപ്പ്‌ ചെയ്യാനാവും. മാത്രവുമല്ല, ടൈപ്പ്‌ ചെയ്തു തുടങ്ങുമ്പോഴേ ഒരു മെനു പ്രത്യക്ഷപ്പെടുകയും നിങ്ങള്‍ ടൈപ്പ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി ഗൂഗിള്‍ കരുതുന്ന വാക്കുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.



അതില്‍ നിന്നും നിങ്ങള്‍ ഉദ്ദേശിച്ച വാക്ക്‌ തിരഞ്ഞെടുക്കാവുന്നതാണ്. ഗൂഗിളിന്റെ ഡിക്ഷണറിയില്‍ നിന്നുള്ള പദങ്ങള്‍ ആണ് ഈ മെനുവില്‍ പ്രത്യക്ഷപെടുന്നത്. അതിനാല്‍ അക്ഷര തെറ്റ്‌ കൂടാതെ ടൈപ്പ്‌ ചെയ്യാനും ഇതിനാല്‍ സാധിക്കുന്നു എന്ന ഒരു മെച്ചവും ഈ രീതിയ്ക്കുണ്ട്.
 =======================================================================

4 comments:

  1. ഇതു നല്ല രസമുണ്ടല്ലോ ....കീമാന്‍ എനിക്കും മടുത്തു ,,,ജ്ജി ആള് ചില്ലറക്കാരനല്ലല്ലോ

    ReplyDelete
  2. മലയാളം ഡോട്ട് നെറ്റ് ഉപയോഗിച്ച് വ്യത്യസ്ത ഫോണ്ടുകളില്‍ എളുപ്പത്തില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ സാധിക്കും:
    http://www.zephyreonline.com/downloads/MalayalamDotNet_v1.msi

    ഈ സോഫ്റ്റ്‌വെയറിന്‍റെ 400-ല്‍ പരം ഫോണ്ടുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വേര്‍ഷനും ലഭ്യമാണ്:
    http://www.zephyreonline.com/downloads/MDNv2 Information.pdf

    ReplyDelete
  3. ഈ എഴുതിയത് മലയാളത്തില്‍ വായിക്കാന്‍ കഴിന്നുട്ടുനെന്കില്‍ അതിന്റെ credit മുനീര്‍കാക് തന്നെയാണ്!!!!!

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...