Monday, May 30, 2011

8:35 AM

നമ്മളില്‍  പലരും ദിവസവും ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവര്‍ ആണ് , അതില്‍ തന്നെ ചിലര്‍  ഫുള്‍  ടൈം  ഇന്റര്‍നെറ്റ്‌ അടിമകള്‍ ആണ് , "എന്നെ പോലെ "
ഇങ്ങനെ ഡെയിലി  കുറെ സമയം ഇന്റര്‍നെറ്റ്‌ use  ചെയ്യുന്നവര്‍ക്ക്  പരിചിതമായ ഒന്നാണ്  ഇന്റര്‍നെറ്റ്‌ ബ്രൌസെരുകള്‍ [ ex : internet  explorer , Mozilla  Firefox , Google chrome  തുടങ്ങിയവ ]
നാം  സ്ഥിരമായി  ഉപയോഗിക്കുന്ന സൈറ്റുകള്‍  എന്നും ടൈപ്പ് ചെയ്തു എടുക്കുക എന്നു പറയുന്നത്  ബുദ്ധിമുട്ടുള്ള ഒരു  കാര്യം ആണ് എന്നു  ഞാന്‍ പറയേണ്ടതില്ലല്ലോ.
അത്  കൊണ്ട് തന്നെ  ബ്രൌസേരുകളില്‍  സ്ഥിരമായി  നാം ഉപയോഗിക്കുന്ന സൈറ്റുകള്‍  സേവ്  ചെയ്തു വെക്കാന്‍ ഒരു option  ഉണ്ട് , അതാണ്‌  " favorite  or  bookmarks  എന്നതൊക്കെ , ഓരോ  ബ്രൌസേരിലും  അതിന്റെ സെറ്റിംഗ് അനുസരിച്ച്  name  മാറ്റം വരാം , ഉദാഹരണത്തിന്  explorer  ആണ്  എങ്കില്‍  favorite   എന്നും  ഫയര്‍ഫോക്സ് ആണെങ്കില്‍ bookmarks   എന്നും ആണ് കാണുക .


ഇങ്ങനെ  bookmarks  എന്നത്  എങ്ങനെ  പ്രവര്‍ത്തിപ്പിക്കും  എന്നു നോക്കാം ഇന്ന് നമുക്ക് .

ഇന്ന്  മോസില്ല ഫയര്‍ഫോക്സില്‍  എങ്ങനെ ഒരു സൈറ്റ് സേവ് ചെയ്യും എന്നു നോക്കാം 
ആദ്യം  നാം  സേവ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക .
ശേഷം ഫയര്‍ഫോക്സില്‍ മുകളില്‍ ആയി കാണുന്ന  മെനു ബാറില്‍ [ menu bar ] എന്നതില്‍  bookmarks  എന്നത് പ്രസ്‌ ചെയ്യുക .

ശേഷം  bookmark this page [ ctrl +D ] പ്രസ്‌ ചെയ്യുക . ശേഷം  done  എന്നതില്‍ പ്രസ്‌ ചെയ്യുക .

ഇപ്പോള്‍ ബൂക്മാര്‍ക്സ് എന്നതില്‍ താഴെ ആയി നമുക്ക് ആ സൈറ്റ് ലഭ്യമാകും .
ഇങ്ങനെ നാം  എന്നും ഉപയോഗിക്കുന്ന സൈറ്റുകള്‍ ബൂക്മാര്‍ക്സ് ചെയ്യുകയാണെങ്കില്‍  വേഗത്തില്‍ തന്നെ അതില്‍ പ്രസ്‌ ചെയ്തു നമുക്ക് ആ സൈടിലെക്ക്  പ്രവേശിക്കാനാകും


======================================================================

ഇനി  നാം  ഇങ്ങനെ bookmarks ചെയ്തു വെച്ച  സൈറ്റുകള്‍  ഫോര്‍മാറ്റ്‌  ചെയ്യുമ്പോള്‍ അല്ലെങ്കില്‍  Firefox   remove ചെയ്യുമ്പോള്‍ ഒക്കെ  നമുക്ക് നഷ്ടപ്പെടാന്‍ സാദ്യത ഉണ്ട് . അത് കൊണ്ട് തന്നെ അത് സേവ് ചെയ്തു വെക്കുക എന്ന ഒരു മാര്‍ഗമേ നമുക്ക് ഉള്ളു .അത് എങ്ങനെ ചെയ്യും എന്നു നമുക്ക് നോക്കാം .
ആദ്യം  ഫയര്‍ഫോക്സ്  ഓപ്പണ്‍ ചെയ്യുക .
ശേഷം  bookmarks എന്നതില്‍ പ്രസ്‌ ചെയ്യുക .
അപ്പോള്‍  show all bookmarks എന്നു കാണാം അതില്‍ പ്രസ്‌ ചെയ്യുക .
ഇപ്പോള്‍ നമുക്ക് ഒരു ന്യൂ വിന്‍ഡോ  കിട്ടിയില്ലേ   ?
അതില്‍ മുകളിലായി import and backup എന്നു കാണാം അതില്‍ പ്രസ്‌ ചെയ്യുക
അതില്‍ export html എന്നു കാണുന്നില്ലേ അതില്‍ പ്രസ്‌ ചെയ്യുക 
പിന്നെ എവിടെ ആണ് save ചെയ്യേണ്ടത് എന്നതിന്  desktop അല്ലെങ്കില്‍ വേറെ ഏതെങ്കിലും folder select ചെയ്യുക . സേവ് കൊടുക്കുക .
ഇപ്പോള്‍ നമ്മള്‍ ആദ്യം ബൂക്മാര്‍ക്സ് ചെയ്തു വെച്ച സൈറ്റുകള്‍  നമ്മള്‍ ഒരു HTML ഫയല്‍ ആയി നമ്മുടെ ടെസ്ക്ടോപില്‍ സേവ് ചെയ്തു.

ഈ സേവ് ചെയ്ത ഫയല്‍  ഒരു പെന്‍ ഡ്രൈവിലെക്കോ  മറ്റോ കോപ്പി  ചെയ്തു വെക്കുക .
ഇനി  നമുക്ക് സിസ്റ്റം ഫോര്‍മാറ്റ്‌ ചെയ്യാം .
========================================================================

[എങ്ങനെ windows xp  ഫോര്‍മാറ്റ്‌ ചെയ്യും എന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തു നോക്കുക ]

ഇനി സിസ്റ്റം ഫോര്‍മാറ്റ്‌ ഒക്കെ കഴിഞ്ഞതിനു ശേഷം ഫയര്‍ഫോക്സ്  ഇന്‍സ്റ്റാള്‍ ചെയ്യുക . ഇനി നമുക്ക്  വീണ്ടും  സൈറ്റുകള്‍ തപ്പി നടക്കാതെ വേഗത്തില്‍ തന്നെ സൈറ്റുകള്‍ കണ്ടെത്താന്‍ നമ്മള്‍ ആദ്യം സേവ് ചെയ്തു വെച്ച HTML ഫയല്‍ ഫയര്‍ഫോക്സ് ലേക്ക്  import ചെയ്യുകയാണ്  വേണ്ടത് .
അതിനായി  പെന്‍ ഡ്രൈവില്‍ നിന്നും സേവ് ചെയ്ത വെച്ച HTML ഫയല്‍ ടെസ്ക്ടോപിലെക്ക് കോപ്പി ചെയ്യുക .
ശേഷം  ഫയര്‍ഫോക്സ് ഓപ്പണ്‍ ചെയ്യുക .

ശേഷം ബൂക്മാര്‍ക്സ് എന്നതില്‍ വരിക
show all bookmarks എന്നതില്‍ പ്രസ്‌ ചെയ്യുക
import and backup   പ്രസ്‌ ചെയ്യുക
import HTML കൊടുക്കുക

from an HTML file എന്നത് select ചെയ്യുക next കൊടുക്കുക
HTML file ടെസ്ക്ടോപില്‍ നിന്നും സെലക്ട്‌ ചെയ്യുക .open കൊടുകുക  .

ഇപ്പോള്‍ നമുക്ക് വീണ്ടും നമ്മള്‍  സ്ഥിരമായി use ചെയ്യുന്ന സൈറ്റുകള്‍ തപ്പി നടക്കാതെ ബൂക്മാര്‍ക്സ് എന്നതില്‍ വീണ്ടും കിട്ടിയില്ലേ  ?
ഇനി ഈ തരികിട കൂട്ടുകാര്‍കും  മെയില്‍ ചെയ്തു കൊടുക്കുമല്ലോ അല്ലേ ?
========================================================================
========================================================================
പോസ്റ്റ്‌ വായിച്ചു കയിഞ്ഞു കമന്റ്സ്  ഇടാന്‍ മറക്കല്ലേ ? നിങ്ങളുടെ വിലപ്പെട്ട അപിപ്രായവും  നിര്‍ദേശവും  ആണ്  എന്റെ ശക്തി .....
========================================================================

0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...