ഇപ്പോള്‍ നമ്മള്‍ പല ഉത്‌പന്നങ്ങളിലും സ്ഥിരമായി കാണുന്ന ഒരു കോഡ് ആണ് QR കോഡ്, ആദ്യമെല്ലാം bar code ആയിരുന്നു സ്ഥിരമായി നല്‍കിയിരുന്നത്, എന്നാല്‍ QR കോഡിന്റെ വരവോടെ ബാര്‍കോഡ് പൂര്‍ണമായും ഇല്ലതായികൊണ്ടിരിക്കുകയാണ് .
QR കോഡിനെ കുറിച്ച കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കുക .
ഇനി എങ്ങനെ നമുക്കും ഒരു QR കോഡ് ഉണ്ടാക്കാം എന്നു നോക്കാം.
നമ്മുടെ address, അല്ലെങ്കില്‍ site name [ ex -http://muneeronline.com/ ] അതുമല്ലെങ്കില്‍ ഫോണ്‍ നമ്പര്‍, SMS തുടങ്ങി എന്തും നമുക്കും QR കോഡ് ആക്കി മാറ്റാം.
ആദ്യം ഇവിടെ ക്ലിക്ക് ചെയ്തു QR കോഡ് ഉണ്ടാക്കാന്‍ നമ്മളെ സഹായിക്കുന്ന ഈ സൈറ്റിലേക് പ്രവേശിക്കാം .
ശേഷം നാം എന്താണോ QR കോഡ് ആക്കാന്‍ ഉദ്ദേശിക്കുന്നത് അത് സെലക്ട് ചെയ്യുക.
ശേഷം അതിനുള്ള ഉള്ളടക്കം ടൈപ്പ് ചെയ്തു, സൈസ് തിരഞ്ഞെടുത്തതിനു ശേഷം generate എന്നതില്‍ പ്രസ് ചെയ്താല്‍ ഇടതു ഭാഗത്തായി നമുക്ക് നമ്മുടെ QR കോഡ് ലഭിക്കും, അതിനു താഴെ തന്നെനമ്മുടെ QR കോഡിന്റെ java scrip ലഭ്യമാകും.
വളരെ സിമ്പിൾ ആയി തന്നെ നമുക്കും QR കോഡ് ഉണ്ടാക്കാൻ കഴിഞ്ഞില്ലേ ?
ഇനി ഫോട്ടോയിലോ മറ്റോ നിങ്ങളുടെ ഫേസ് ബുക്കിന്റെയോ സൈറ്റിന്റെയോ ഒക്കെ QR കോഡ് ഉണ്ടാക്കി എഡിറ്റ് ചെയ്യു, നിങ്ങളെ കണ്ടെത്തട്ടെ QR കോഡ് വഴി.
ഇഷ്ടമായാൽ കമ്മന്റ് ചെയ്യണം കൂട്ടുകാർക്കു ഷെയർ ചെയ്യുകയും വേണം.
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..