നാം ഒരു കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ വില്‍ക്കുമ്പോള്‍ അതിന്റെ ഹാര്‍ഡ് ഡിസ്ക് അല്ലെങ്കില്‍ മെമ്മറി കാര്‍ഡ് വില്‍ക്കരുത് പകരം അത് നശിപ്പിച്ചുകളയണം എന്ന് നാം കേട്ടിരിക്കും. അത് എന്തുകൊണ്ടാണ് എന്നാണ് ഈ ലേഖനത്തില്‍ പറയാന്‍ ഉദ്ദേശിക്കുന്നത്.
സാധാരണഗതിയില്‍ നാം കമ്പ്യൂട്ടറില്‍ ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ അത് ഹാര്‍ഡ് ഡിസ്കില്‍ നിന്ന് പൂര്‍ണമായും നീക്കം ചെയ്യപ്പെടുന്നില്ല. മറിച്ച് ആ ഫയല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് (memory location) മറ്റൊരു വിവരം എഴുതപ്പെടുന്നതുവരെ അത് അങ്ങനെ തന്നെ നിലനില്‍ക്കും. അതുകൊണ്ടുതന്നെ ഒരിക്കല്‍ ഡിലീറ്റ് ചെയ്ത ഫയലുകള്‍ എളുപ്പത്തില്‍ റിക്കവര്‍ ചെയ്യാന്‍ സാധിക്കും. ഇത് എങ്ങനെ ചെയ്യാം എന്നും ഇത് എങ്ങനെ തടയാം എന്നും നമുക്ക് നോക്കാം.
ആദ്യം ഡിലീറ്റ് ചെയ്ത ഫയലുകള്‍ റിക്കവര്‍ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ധാരാളം സോഫ്റ്റ്‌വെയറുകള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ഇവിടെ Final Data Enterprise എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് എങ്ങനെ ചെയ്യാം അന്ന് കാണാം.
ആദ്യം റിക്കവര്‍ ചെയ്യേണ്ട ഡ്രൈവ് കമ്പ്യൂട്ടറില്‍ കണക്ട് ചെയ്യുക. (ഇവിടെ ഒരു പെന്‍ ഡ്രൈവ് ആണ് റിക്കവര്‍ ചെയ്യുന്നത്).
ആദ്യം Final Data Enterprise ഓപ്പണ്‍ ചെയ്തശേഷം File ല്‍ Open തിരഞ്ഞെടുക്കുക.
അതിനുശേഷം റിക്കവര്‍ ചെയ്യേണ്ട ഡ്രൈവ് തിരഞ്ഞെടുത്ത് OK അമര്‍ത്തുക.
ഇനി വരുന്ന വിന്‍ഡോയില്‍ Start ക്ലിക്ക് ചെയ്യുക.
റിക്കവര്‍ ചെയ്യപ്പെടുന്ന ഫോള്‍ഡര്‍കളുടെ ലിസ്റ്റ് ഇപ്പോള്‍ കാണാന്‍ കഴിയും.
ഇത് പൂര്‍ത്തിയായിക്കഴിയുമ്പോള്‍ റിക്കവര്‍ ചെയ്യാവുന്ന ഫയലുകളുടെ ലിസ്റ്റ് കാണിക്കും.
അതില്‍ റിക്കവര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്തു Recover തിരഞ്ഞെടുത്താല്‍ ആ ഫയല്‍ നമുക്ക് സേവ് ചെയ്യാവുന്നതാണ്.
ഇനി ഇത് എങ്ങനെ തടയാം എന്ന് നോക്കാം.
നമ്മുടെ ഫയലുകള്‍ സുരക്ഷിതമായി ഡിലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ധാരാളം പ്രോഗ്രാമുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ചിലത് ഇവിടെ കാണാം.
ഇറേസര്‍
ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഫയലുകള്‍ ഡിലീറ്റ് ചെയ്യാനാകും. ഇതുപയോഗിച്ച് ഒരു ഫയല്‍ ഡിലീറ്റ് ചെയ്യുമ്പോള്‍ ആ ഫയല്‍ സ്ഥിതി ചെയ്തിരുന്ന memory location മറ്റൊരു വിവരം ഉപയോഗിച്ച് ഓവര്‍റൈറ്റ് ചെയ്യുന്നു. ഇതില്‍ തന്നെ വിവിധ ഓപ്ഷനുകള്‍ ഉണ്ട്. ഇതില്‍ 35 പാസ് ഉള്ള Gutmann രീതി ഉപയോഗിച്ചാല്‍ ഏറ്റവും സുരക്ഷിതമായിരിക്കും. (ഒരു പാസ് എന്നാല്‍ ഒരു തവണ ഓവര്‍റൈറ്റ് ചെയ്യുന്നു എന്നാണ്). 3 പാസും 7 പാസും ഇതില്‍ ലഭ്യമാണ്. ഇത് http://eraser.heidi.ie/ എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
ഈ സോഫ്റ്റ്‌വെയര്‍ ഇവിടെനിന്നോ അല്ലെങ്കില്‍ ഇവിടെനിന്നോ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഇതുപോലെ മറ്റനേകം സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ചിലതിന്റെ പേരുകള്‍ ഇതാ.
1. ഫ്രീ ഇറേസര്‍
2. ബ്ലാങ്ക് ആന്‍ഡ് സെക്യുര്‍
3. ഡി പി ഷ്റെഡര്‍
4. എസ് ഡിലീറ്റ്
5. സി സി ക്ലീനര്‍
ദയവായി അഭിപ്രായങ്ങള്‍ താഴെ എഴുതുക.
ഫേസ് ബുക്കില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം ...കൂടെ ഒരു ലൈക് കൂടി തരണം കെട്ടോ ..
എന്നെ ഇവിടെയും കാണാം..
labels :
Facebook drivers windows xp file transfer folder lock fonts windows 8 Google talk mallu typing Qur'an windows 7 YouTube software yahoo pen drive timeline news Mozilla mobile
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..