Friday, April 4, 2014

11:02 PM
1


ഇന്നലെ അബു ധാബിയിലേക്കുള്ള യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ് എനിക്ക് നല്ക്കിയത് ..

ദിവസങ്ങള്‍ക് മുന്‍പ് തന്നെ അങ്ങനെ ഒരു യാത്ര പ്ലാന്‍ ചെയ്തിരുന്നു,
കൂട്ടുകാരെല്ലാം ഒന്നിക്കുന്നു , മീറ്റ്‌ ചെയ്യുന്നു എന്നും അന്ന് തന്നെയാണ്
മൈലാഞ്ചി ഗ്രാന്‍ഡ്‌ ഫിനാലെ എന്നും അറിഞ്ഞപ്പോള്‍ രണ്ടിനും കൂടി ഒറ്റ പോക്ക് പോകാം എന്ന് വെച്ച് ..
' ഒരു പക്ഷിക്ക് രണ്ടു വെടി '

അങ്ങനെ Muhammed Nuhas ന്‍റെ വണ്ടിയില്‍ ഞാനും Mana Manaf ഉം അവന്‍റെ ഒരു കൂട്ടുകാരനും കൂടി രാവിലെ തന്നെ Subash Madekadavu ന്‍റെ വീട് ലക്ഷ്യമാക്കി പറന്നു, '  അങ്ങനെ അവിടെ എത്തി , ജുമുഅ നിസ്കാരത്തിനു ശേഷം  സുഭാഷ് ചേട്ടന്‍റെ വീട്ടിനു മുന്നില്‍ Jamaludheen Edasserikaaran യും , Muneer Puthenchiraയേയും  കാത്തു ഒരു പത്തു മിനിറ്റ്..
കൂടെ  ഞമ്മളെ ഒക്കെ സ്വന്തം പാമ്പ് വേലായുധനും , ഛെ Ola Pamp ഉം
Nithin Kishor ചേട്ടനും Kamal S Madathil ഉം  പിന്നെ ഏകാന്ത പഥികൻ നും ....


ശേഷം എല്ലാവരും കൂടി ഹോട്ടല്‍ ലക്ഷ്യമാക്കി സുഭാഷ്‌ ചേട്ടന്‍റെ കാറിനു പിന്നില്‍...
അവിടെ ചെന്നപ്പോള്‍ ഹോട്ടല്‍ closed...

പിന്നെ  രൂഫ് ഉള്ളതും എ സി ഇട്ടാല്‍ വൈപര്‍ തിരിയുന്ന കാറില്‍ വീണ്ടും മറ്റൊരു ഹോട്ടല്‍ ലക്ഷ്യമാക്കി കാര്‍ നീങ്ങി ..
( ഈ കാര്‍ 'ആരുടെതാണ്' എന്ന് ചോദിക്കരുത് .. secret ആണ് പറയില്ല .. അത്രക്ക് നിര്‍ബന്ധം ആണെങ്കില്‍ ഞാന്‍ inbox ല്‍ വന്നാല്‍ പറഞ്ഞു തരാം , പെണ്ണുങ്ങള്‍ കൊടുക്കുന്ന പോലെ 'ആരോടും പറയില്ല' എന്ന് എനിക്ക് വാക്ക് തരണം  :)  )

അങ്ങനെ സുഭാഷ് മുയലാളിയുടെ  തിരു കരങ്ങളാല്‍ എല്ലാരും പള്ള നിറയെ ബിരിയാണിയും കോഴിക്കാലും കൂടെ 7ന്‍റെ വെള്ളവും തട്ടി കേറ്റി...

അപ്പോള്‍ പുറത്ത് നിന്നും ഒരു കാള്‍ Muhammed Nuhas ന്റെ ഫോണിലേക്ക് ...
ആരാ , ആരാ ?
മറ്റാരും അല്ല one and only Rahman Said Said ...
പോട്ടയില്‍ കാണുന്ന പോലെ തന്നെ , മേലേക്ക് നോക്കി , അവനല്ല ഞാന്‍ മേലേക്ക് നോക്കി കണ്ട മഹാന്‍...
ഹോ  ഉയരം  'അമിതം' ബ് ബച്ചന്‍ തോറ്റ് പോകും ...
കൂടെ  നിഷ്കളങ്കന്‍, വായില്‍ വിരലിട്ടാല്‍ കടിക്കാത്ത Haris Thayiയും...
ആ മഹാ വ്യക്തിത്വതെ ആദ്യമായാണ്‌ കാണുന്നതും സംസാരിക്കുന്നതും, ഫേസ് ബുക്കില്‍ ഇടയ്ക്കിടെ കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു.. അടുത്ത സുഹൃത്ത്...

അങ്ങനെ എല്ലാരും കൂടി isc ലക്ഷ്യമാക്കി യാത്ര തിരിച്ചു...


അവിടെ ചെന്നപ്പോള്‍ അല്ലെ അതിനേക്കാള്‍ പട അവിടെ ഉണ്ട് ..

Shabu Mohamed , Jafar Don Bosco , Binu John , Muthu Abdul Rahman ഇക്ക ,

കൂടെ സഖാവ് Rouf Rahmathulla Vadakkekaad ഉം ... shabu muhammed , kabeer vayanad , Riyas Kondotty തുടങ്ങിയവര്‍ ...



എന്നെ കണ്ടപ്പോള്‍ ഡാ തടിയാ .. എന്നായിരുന്നു  കമന്റ്‌ ...

jafar ബോസ്കോയെ കണ്ടപ്പോള്‍ . ശെടാ നീ മുയ്മനും പോട്ടോ ചോപ് ആണല്ലേ എന്ന് ..

Muneer Puthenchira പിന്നെ എന്നും 916 ന്‍റെ പരിശുദ്ധി ആണ് ..

Haris Thayi യെ കാണുന്നത് ശരിക്കും യാതൃശ്ചികം .. ഒരിക്കലും പ്രതീക്ഷിച്ചില്ല വരുമെന്ന് ..

Shabu Mohamed ഈ മഹാനെ ആദ്യമായി ആണ് കാണുന്നതും , ഫ്രണ്ട് ആകുന്നതും , പരിജയപ്പെടാന്‍ പറ്റ്യ വ്യക്തിത്വം ...

ജമാലിനെ കണ്ടപ്പോള്‍ ' ഡാ ആടെ ' എന്ന് എല്ലാരും..
മജീദ്‌ ഇക്ക ബിരിയാണി തട്ടുമ്പോള്‍ ആരോ ഒരാള്‍ ' പാമ്പ് ഇര വിഴുങ്ങുന്നു ' എന്ന് .. :)

അങ്ങനെ എല്ലാരും കൂടി ജഹ പോഹ ...
വരാത്തവര്‍ക്ക്  നഷ്ടം തന്നെ .. പെരുത്ത് നഷ്ടം ...

ആസ്ഥാന ഫോട്ടോഗ്രാഫര്‍ ആയി മജീദ്‌ ഇക്ക (  'ഓല പാമ്പ്' .. ആ ആ സാധനം തന്നെ , :)  )  ആയിരുന്നു ... 
തലങ്ങും വിലങ്ങും ഫ്ലാഷ് മിന്നി . കുറെ കൂതറ പോട്ടങ്ങള്‍ പിറന്നു ...

അതൊക്കെ ഇനി വരും പോട്ടോ ചോപ്  ചെയ്തിട്ടും ഇല്ലാതെയും ..  നുഹാസിന്റെ  കയ്യില്‍ ആണ് കിട്ടിയിരിക്കുന്നത്
പണി പാലും വെള്ളത്തില്‍ കിട്ടിയില്ലേലും പോട്ടത്തില്‍ കിട്ടും .. നൂറു വട്ടം ...
wait and see ..

അങ്ങനെ മൈലാഞ്ചി കാണാന്‍ armed force officers club ലേക്ക് ..

പരിപാടിയും കണ്ടു , വിജയിയേയും കണ്ടു ഞങ്ങള്‍ അലൈന്‍ ലക്ഷ്യമാകി പറന്നു ...

1 comments:

  1. ബ്രോ............................................................. :P

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...