Tuesday, February 5, 2013

9:45 PM

നിങ്ങള്‍ ഒരു ഫേസ്ബുക്ക് മൊബൈല്‍ ഉപഭോക്താവ് ആണെങ്കില്‍ നിങ്ങള്‍ക്കിനി ഒളിക്കാന്‍ കഴിയില്ല. കാരണം നിങ്ങളുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തുന്ന ആപ്ലിക്കേഷന്‍ ഫേസ്ബുക്കില്‍ ഒരുങ്ങുകയാണ്. ഇപ്പോഴുള്ള ചെക്ക്‌ ഇന്‍ ആപ്ലിക്കേഷന് പകരം ഗൂഗിള്‍ ലാറ്റിറ്റ്യൂഡ് അല്ലെങ്കില്‍ ആപ്പിളിന്റെ ഫൈന്‍ഡ് മൈ ഫ്രെണ്ട്സ് ആപ്ലിക്കേഷന്‍ പോലെ ഒരു ആപ്ലിക്കേഷന്‍ ആണ് ഫേസ്ബുക്ക് ഒരുക്കുന്നത്. അതായത് നമ്മുടെയെല്ലാം ലൊക്കേഷന്‍ ഷെയര്‍ ചെയ്യല്‍ ഇനി ആ ആപ്ലിക്കേഷന്‍ നോക്കിക്കോളും.


ഈ പുതിയ ടൂള്‍ ഫേസ്ബുക്കിന്റെ find friends nearby ക്ക് കൂടുതല്‍ വ്യാപ്തി നല്‍കുവാന്‍ ഇടയാക്കും. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ലഭ്യമാകുന്ന നമ്മുടെയെല്ലാം യഥാര്‍ത്ഥ ലൊക്കേഷന്‍ find friends nearby ല്‍ ഇനി മുതല്‍ ഉപയോഗപ്പെടുത്താം. പണ്ട് ഇതിനെല്ലാം നമ്മള്‍ ചെക്ക്‌ ഇന്‍ ചെയ്യേണ്ടതുണ്ടായിരുന്നു. ഇനി മുതല്‍ നമ്മുടെ മേല്‍ ഇപ്പോഴും ഫേസ്ബുക്കിന്റെ ഒരു കണ്ണുണ്ടാകും എന്ന് ചുരുക്കം. നമ്മള്‍ എപ്പോഴും ട്രാക്കിങ്ങില്‍ ആയിരിക്കും.

അത് പോലെ ഫേസ്ബുക്ക് അതിന്റെ മൊബൈല്‍ ആഡ് വരുമാനവും വര്‍ദ്ധിപ്പിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ്. ഈ പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വന്നാല്‍ ഇനി ഫേസ്ബുക്കിന് നമ്മുടെ രാജ്യത്തിനു അല്ലെങ്കില്‍ സ്ഥലത്തിന്
അനുസരിച്ചുള്ള പരസ്യങ്ങള്‍ ആയിരിക്കും നമ്മുടെ മൊബൈലില്‍ കാണിക്കുക.

ഈ ആപ്ലിക്കേഷന്‍ നിര്‍മ്മാണം ഫേസ്ബുക്ക് ഡെവലപ്പ്മെന്റ് ടീം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടത്രേ. അതെ സമയം ഇതിനെ കുറിച്ച് പ്രതികരിക്കുവാന്‍ ഫേസ്ബുക്ക് തയ്യാറായിട്ടില്ല.

അപ്പോള്‍ ഇന്നത്തെ തരികിട എല്ലാര്ക്കും ഇഷ്ടമായി കാണും എന്ന് വിജാരിക്കുന്നു ..

എനിക്ക് Facebookല്‍ ഒരു like തരുമല്ലോ അല്ലെ? ദാ  ഇവിടെ...

എന്നെ ഇവിടെയും കാണാം ....




0 comments:

Post a Comment

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...