Wednesday, May 1, 2013

9:14 AM
20

നമ്മുടെ ഈ  ചെറിയ ജീവിതയാത്രയിൽ  നമ്മെ പലരും സഹായിച്ചു കാണും  . പലതരത്തിലാകും  ആ സഹായം  .
എന്റെ ജീവിതത്തിൽ  എന്നെ  സഹായിച്ച മൂന്നു വ്യക്തികൾ ഉണ്ട്  ... എന്നാൽ അവർ ഇന്നും അജ്ഞാതർ  ആണ്  . [ അവർ മാത്രമല്ല എന്നെ സഹായിച്ചവർ .. എന്നാൽ ഈ മൂന്നു പേര് ആരാണെന്ന് എനിക്കിന്നും അറിയില്ല .. ആ ഒരു അവസ്ഥയിൽ  അവരെ പറ്റി  എനിക്കൊന്നും ചോദിക്കാനോ പറയാനോ പറ്റിയില്ല  ] ..


മുംബൈ സഫിയ ട്രാവെൽസിൽ ജോലി ചെയ്യുന്ന കാലം .
വന്നിട്ടു  മൂന്നു മാസം തികയുന്നു .
മുംബൈ ജീവിതത്തോടു  ഇടപഴകി,   എന്നെ മുംബൈകാരനായി തിരഞ്ഞെടുത്തതിന്റെ സൂചനയായി എനിക്ക് ഒരു വലിയ സമ്മാനവും ഒരു കുത്തും കിട്ടി  , കൊച്ചിൻ ഹനീഫയുടെ ഭാഷയിൽ കുണ്ടിക്ക്  .
മണിക്കൂറുകൾ ഇടവിട്ട്‌ തുള്ളി ചാടുന്ന പനി.
ഒരു  ദിവസം ജോലി വേണ്ട എന്ന് വെച്ച് കിടന്നു .
സഫിയ ട്രാവെൽസിൽ  വന്നിട്ട് ആദ്യത്തെ മെഡിക്കൽ ലീവ്  .
ഇല്ല . പനി  എന്നെ വിട്ടു പോകുന്ന ലക്ഷണം ഇല്ല .
അങ്ങനെ എന്നെ  ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ തീരുമാനിച്ചു ,
കുടുംബക്കാരനും സഫിയ ട്രാവൽസിലെ  ആൾ റൌണ്ടറും ആയ  ആലിക്കുട്ടി ഹാജി എന്ന ഹാജിക്ക  എന്നെയും കൊണ്ടു അടുത്തുള്ള ഒരു ഡോക്ടറെ  കാണിക്കാൻ പോയി .
ആ മഹാനാണ് എനിക്ക് ആദ്യം പറഞ്ഞ കുത്ത് സമ്മാനമായി തന്നത് .
പിന്നെ കുറെ പച്ചയും മഞ്ഞയും  ഗുളികകളും .
അത് കൊണ്ട് ഒന്നും  അതിഥി  പോകുന്ന മട്ടം ഇല്ല.
അവനു കാര്യമായി എന്തെങ്കിലും കിട്ടിയിട്ടേ പോകു എന്ന് എനിക്കും  കൂടെ ഉള്ളവർക്കും മനസ്സിലായി , അവസാനം ആ തീരുമാനം  ചെണ്ട കൊട്ടി പാസ്സാക്കി ..
മുനീറിനെ  നാട്ടിലേക്ക് കയറ്റി അയയ്ക്കുക . വാർത്ത‍ കേട്ടതും എന്റെ പനി  പകുതി കുറഞ്ഞു . പക്ഷെ അത് താൽകാലികം മാത്രമാണ് എന്ന് പിന്നെ മനസ്സിലായി.



ആദ്യത്തെ പ്രവാസ ജീവിതത്തിനു താല്കാലിക വിരാമം ഇട്ടു കൊണ്ട്  ഞാൻ നാട്ടിലേക്ക് പുറപ്പെടാൻ തെയ്യാർ ആയി .
ഓഫീസിൽ  നിന്നും തന്നെ ട്രെയിൻ  ടിക്കറ്റ്‌  ഒക്കെ ബുക്ക്‌ ചെയ്തു തന്നു , എന്റെ കൂടെ ആരെയെങ്കിലും വിടണമല്ലോ..   എനിക്കാണെങ്കിൽ നടക്കാനും വയ്യ ഇരിക്കാനും വയ്യ  എന്ന അവസ്ഥ ആണ്  . ആലിക്കുട്ടി ഹാജിക്ക്  ആണെങ്കിൽ ഓഫീസിൽ പിടിപ്പതു  ഉണ്ട്  ,
"അന്നെ ഇബടെ അട്തുള്ള  ഒരാള് കൊണ്ടാക്കി തരും , ഇജ്ജ് ഓന്റെ ഒപ്പം പൊയ്ക്കോ .. എനിക്കിന്ന്  ബാങ്കിലൊക്കെ പോണം " എന്ന് ആലിക്കുട്ടി ഹാജി പറഞ്ഞു , ആയിക്കോട്ടെ എന്ന് ഞാൻ തലയാട്ടി .
അവസാനം  പുറത്തുള്ള ഒരു മലയാളിയെ  അതിനു ചട്ടം കെട്ടി  , എന്നെ സഹായിച്ച ആദ്യത്തെ അജ്ഞാതൻ .
അയാൾ  ഒരു കാറിൽ എന്നെയും കൊണ്ട്  റെയിൽവേ സ്റ്റെഷനിലേക്ക്   പോയി  .. 
കുർള  സ്റ്റെഷനിൽ  ഇറക്കി എന്നെ നേത്രാവതി എക്സ്പ്രെസ്സിൽ   കയറ്റി , എന്റെ സീറ്റിൽ ഇരുത്തിയിട്ടാണ്  അയാള് പോയത്  ..

ആരോ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ കണ്ണ് തുറന്നു  നോക്കിയത്  , അത് ഒരു സ്ത്രീ ആയിരുന്നു  ,
അവർ എന്നെ തട്ടി വിളിക്കുന്നതിന്   ഇടയിൽ  കൂടെ ഉള്ള ആളോട്  പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു   " നല്ല പനി  ഉള്ള ലക്ഷണമാണ് "
ഞാൻ  എണീറ്റു  ഇരുന്നു  , ഹിന്ദിയിൽ  എന്നോട്  എന്തോ  പറഞ്ഞു , പണ്ടേ ഞാൻ ഹിന്ദിയിൽ  ബിരുദധാരി ആയതിനാൽ  "എനിക്കൊന്നും മനസ്സിലായില്ല"   . മലയാളി ആണ് എന്ന്  സംസാരത്തിൽ  നിന്നും മനസ്സിലായതിനാൽ പനി  ആണ് എന്ന് ഞാൻ പറഞ്ഞു .
" ഓ  മലയാളി ആണ് ല്ലേ  , കുറെ നേരമായല്ലോ  കിടപ്പ് തുടങ്ങിയിട്ട്  , ഭക്ഷണം ഒന്നും കഴിക്കുന്നില്ലേ  ? "
അപ്പോൾ ആണ് ഞാൻ ടൈം  നോക്കിയത്  , സമയം  രാത്രി 7  മണി  ..

ട്രെയിൻ 11  മണിക്കാണ്  പുറപ്പെടുന്നത്  . ഞാൻ  10 മണി കഴിഞ്ഞപ്പോൾ തന്നെ ട്രെയിനിൽ കയറി കിടപ്പയതാണ് ..
7  മണി വരെ ഞാൻ എണീറ്റില്ല  , കിടന്ന കിടപ്പ് തന്നെ.
" രാവിലെ മുതൽ  ഞാൻ  ശ്രദ്ധിക്കുന്നുണ്ട് , എന്താ എണീക്കാത്തത്, ഭക്ഷണം ഒന്നും കഴിച്ചില്ലല്ലോ , ഞാൻ ഓർഡർ ചെയ്യാം എന്ന് പറഞ്ഞു  ചേച്ചി ചപ്പാത്തിയും vegetable കറിയും ഓർഡർ കൊടുത്തു .
ഞാൻ അത്  കഴിച്ചു  , അവരെ നന്ദിയോടെ നോക്കി വീണ്ടും കിടപ്പായി  ..

 എന്നെ സഹായിച്ച രണ്ടാമത്തെ ആൾ ആണ് ഈ ചേച്ചി ...



രാത്രിയിലാണ്  പിന്നീടു ഞാൻ എണീറ്റത്  .. സമയം മൂന്നു ആയിക്കാണും  , മൂത്ര ശങ്ക  ഉണ്ട്  , മെല്ലെ എണീറ്റ്‌  ഞാൻ ബാത്രൂം  ലക്ഷ്യമാക്കി നടന്നു , ഓരോ  സീറ്റിലും പിടിച്ചു വേച്ചു വേച്ചു  ആണ് എന്റെ നടപ്പ് .  പനിച്ചു  ആകെ തളർന്നിരിക്കുന്നു  ഞാൻ  ,  പെട്ടെന്ന് കാലു തെറ്റി ഞാൻ വീണു , ഉടനെ ഒരു കൈ  എന്നെ താങ്ങി  എടുത്തു  , എന്റെ മൂന്നാമത്തെ അജ്ഞാതസഹായി  ..
ഒരു ഹിന്ദിക്കാരൻ ആണ്  , അയാൾ  എന്നെ ബാത്രൂമിലേക്ക്  പോകാൻ സഹായിച്ചു  , എന്നെ അവിടെ നിന്നും തിരിച്ചു എന്റെ സീറ്റിൽ എത്തിക്കുകയും ചെയ്തു  ..

വീണ്ടും  ഞാൻ കിടപ്പായി  ...

രാവിലെ തിരൂർ എത്താൻ സമയം ആയപ്പോൾ ആണ് പിന്നെ ഞാൻ എണീറ്റത്  ..
തിരൂരിൽ കൂട്ടുകാരാൻ സിറാജ് വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു  ..



പിന്നെ ആറു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരുന്നു .. ചെക്ക്‌  ചെയ്തപ്പോൾ ടൈഫോയിഡ് എന്ന മുന്തിയ തരം പനിയാണ്  എന്ന്  ഡോക്ടർ  വിധി എഴുതി  ..

നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടാകും  ..
നിങ്ങളൊക്കെ ഓർക്കുന്നുണ്ടോ  അങ്ങനെ ഒരു സംഭവം ... ?

20 comments:

  1. പഹയാ നീ പനിച്ചു കിടന്നാലും തീറ്റക്ക് ഒരു കുറവും കണ്ടില്ല :)

    ചിലപ്പോള നമ്മുടെ ജീവിതത്തിലേക്ക് പലപ്പോളും ഇതുപോലെയുള്ള അക്ഞാതർ കടന്നു വരും ഒരു നിമിത്തം പോലെ

    ReplyDelete
    Replies
    1. മരിച്ചു കിടന്നാലും ചമഞ്ഞു കിടക്കണം എന്ന് പറയുന്നത് പോലെ പനി പിടിച്ചു കിടന്നാലും തീറ്റ നിർത്തരുത് .... അതാണ്‌ എന്റെ പോളിസി ...

      Delete
  2. നമ്മളെ സഹായിക്കുന്നത് നമുക്ക് അടുത്തുള്ളവരേ അല്ലായിരിക്കും, നാം അറിയാത്തവരായിരിക്കും അതാണ് സത്യം....................

    ReplyDelete
    Replies
    1. എസ് ...തീര്ച്ചയായും

      Delete
  3. ആഹാ....അപ്പോനീ ബോംബെയിലും നിന്നിട്ടുണ്ടോ?..എനിവേ സുഖമുള്ള ഒരു അനുഭവം അല്ലെ?.അല്ലെങ്കിലും നമ്മള്‍നമ്മുടെ പിന്നിട്ടവഴികളിലുടെ ഒന്നു സഞ്ചരിച്ചാല്‍ ഒരുപാട്‌സങ്കടംതോന്നും.ഒരിക്കലുംതിരിച്ചുകിട്ടാത്ത ആ കാലം..

    ReplyDelete
    Replies
    1. മുംബൈയിൽ ഒരു 1 ഇയർ നിന്നു ...
      പിന്നെ ഗൾഫിലേക്ക് പറന്നില്ലേ ...
      ഇപ്പോൾ നിൽക്കാനും ഇരിക്കാനും ഒക്കെ ടൈം കൂടുതലുണ്ട്

      Delete
  4. തരികിടയില്‍ ആദ്യമായാണ്‌ വരുന്നത്..
    അജ്ഞാത സഹായികളെയും സ്മരിക്കാന്‍ ഒരു മനസ്സുണ്ടായല്ലോ.. അതിനു എന്റെ വക ഒരു സ്നേഹ സലാം .. :)

    ReplyDelete
    Replies
    1. വ അലൈകും സലാം ...
      ഈ തിരക്കിനിടയിലും ഇവിടെ വന്നു അഭിപ്രായം പറഞ്ഞതിന് ഒരായിരം നന്ദി പറയട്ടെ ...


      ലേറ്റായി വന്താലും ലെറ്റെസ്റ്റായി വന്നല്ലോ ... അത് മതി

      Delete
  5. ചില സഹായികളുടെ പേര് പോലും ചോദിയ്ക്കാന്‍ നമ്മള്‍ക്ക് പറ്റാറില്ല .. പിന്നെ അവരുടെ മുഖം നമ്മളുടെ ഹൃദയത്തില്‍ ഒട്ടിച്ചു വച്ച് അവരങ്ങനെ ആള്‍ തിരക്കില്‍ മറയും .. ഇനി കണ്ടു മുട്ടുമോ എന്ന് പോലും അറിയാതെ നമ്മളും .. നന്നായിരിക്കുന്നു

    ReplyDelete
    Replies
    1. ശരിയാണ് ...
      എനിക്ക് ആ ഒരു അവസ്ഥയിൽ പേരോ , സ്ഥലമോ ഒന്നും ചോദിയ്ക്കാൻ പറ്റിയില്ല ...
      ഇപ്പോൾ അവരെ ഓർക്കുമ്പോൾ ഉപകാര സ്മരണ മനസ്സില് കരുതാം എന്നല്ലാതെ എന്ത് ചെയ്യും ...

      നന്ദി ... ഈ എളിയ ബ്ലോഗിലും വന്നു എന്നെ വായിച്ചതിന് ...

      Delete
  6. നന്മ വിളയട്ടെ.., ഭൂലോകം പ്രകാശ പൂരിതമാകട്ടെ...
    അക്ഷരതെറ്റുകൾ ശ്രദ്ധിക്കുക..അരോചകമാണെന്ന് പറയട്ടെ..നല്ലൊരു വായനയ്ക്ക് അത്തരം തെറ്റുകൾ തടസ്സമാകും..

    ReplyDelete
    Replies
    1. aksharathettukal shradhikkunnundu ...
      but engane maattum ..
      njan ezhuthunnath google ill manglish malayalam aakki aanu .. aa prashanam aanu

      Delete
    2. കീ മാജിക് ഡൗൺലോഡ് ചെയ്യൂ, വളരെ ഉപകാരപ്രദമാകും..

      Delete
    3. navas bai link tharumo ?

      allenkil njan onnu thappatte athaakum nallath

      Delete
  7. നമ്മള്‍ അറിയാത്ത എത്ര എത്ര ആളുകള്‍ നമ്മെളെ സ്നേഹിക്കുന്നു നമ്മളെ അറിയാത്തഎത്ര എണ്ണത്തിനെ നമ്മള്‍ സ്നേഹിക്കുന്നു അല്ലെ

    ReplyDelete
    Replies
    1. ശരിയാണ് ,,
      കൊമ്പൻ അറിയാതെ ഇത്രേം കാലം ഞാൻ സ്നേഹിചില്ലേ ...
      എന്നെകിലും ഞാൻ പറഞ്ഞോ ഇല്ലല്ലോ ?

      Delete
  8. പിന്നിട്ട വഴികള്‍...
    നമ്മെ പലതരത്തില്‍ ,പല സാഹചര്യങ്ങളില്‍ സഹായിച്ചവര്‍...ഒരു കൈത്താങ്ങായവര്‍.....

    മറവി - പ്രഷറും ഷുഗറും പോലെ...ആളുകള്‍ ഗമയോടെ പറഞ്ഞു നടക്കുന്ന രോഗമായി മാറിയപ്പോള്‍.....പഴയ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു മനോഹരമായി പറഞ്ഞ മുനീറിന് ഒരു ലൈക്‌...

    ഈ കുറിപ്പില്‍ പ്രതിപാദിച്ച ആളുകള്‍ ഇത് വായിക്കാന്‍ ഇടയായാല്‍ അവര്‍ക്ക് എത്ര സന്തോഷമുണ്ടാവും.... :)

    [[അക്ഷര തെറ്റുകള്‍ കണിശമായും മാറ്റേണ്ടതാണ് - ഇന്നാ പിടിച്ചോ...ഒരു ഓഫര്‍..

    പോസ്റ്റുന്നതിനു മുന്‍പേ അയച്ചു തരൂ...അക്ഷരതെറ്റുകള്‍ തിരുത്തി തരാം...എന്നാലാവും വിധം!!! ]]

    ReplyDelete
    Replies
    1. അക്ഷര തെറ്റുകളോട് ഞാൻ പിണക്കമാണ് ...
      എല്ലാരും എന്നെ കളിയാക്കുന്നു നീ കാരണം ...
      വേണ്ട എനിക്കിനി നിന്നെ ...
      ദൂരേക്ക് വലിച്ചെറിയും ഞാൻ നിന്നെ ..

      Delete
  9. നന്നായിട്ടുണ്ട്, അത് അങ്ങിനെയാണ്, നാം മനസ്സറിഞ്ഞു മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നമുക്ക് വേണ്ടി ദൈവം മറ്റൊരാളെ പ്രധിസന്ധി ഘട്ടത്തില്‍ കണ്ടു വെക്കും.
    Typhoid പകരുന്നത് വെള്ളത്തിലൂടെയും വൃത്തിയില്ലാത്ത ഭക്ഷണത്തിലൂടെയും ആണെന്ന് പറയേണ്ടതില്ലല്ലോ? (മഞ്ഞപിത്തം-എ പോലെ)

    ReplyDelete
    Replies
    1. നന്ദി പ്രിയ ഡാക്കിട്ടറിനു.. :p
      അതെ ... നമ്മളും ഇങ്ങനെ പലര്‍ക്കും സഹായ ഹസ്തവുമായി പോവേണ്ടി വരും .. യാതൊരു ലാഭേച്ചയുമില്ലാതെ...
      പിന്നെ പനിയുടെ കാര്യം - മുംബൈയിലെ വെള്ളമല്ലേ - ടൈഫോയിഡ് അല്ല അതിനപ്പുറവും വരും.

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...