Thursday, April 4, 2013

8:12 AM
2



ഞാൻ എട്ടിലോ ഒമ്പതിലോ പഠിക്കുന്ന കാലം ..
മഴ പെയ്തു തോടും കുളവും ഒക്കെ നിറഞ്ഞു കവിഞ്ഞു ...
എല്ലാസമയത്തും മഴ ...
ഉപ്പ ലീവ് കഴിഞ്ഞു സൗദിക്ക് മടങ്ങുന്ന ദിവസം ...
നല്ല മഴ ഉണ്ട് , മുംബൈ വഴി ആണ് ഉപ്പ പോകുന്നത് എന്ന കാരണത്താൽ എയർപോർട്ട് കാണുക എന്ന മോഹം മഴയിൽ കുത്തി ഒലിച്ചു പോയി ...
അങ്ങനെ ഉപ്പ മുംബൈക്ക് യാത്ര തിരിച്ചു ...
മൂന്നു നാല് ദിവസം കഴിഞ്ഞാണ് ഉപ്പാക്ക് സൗദി റിയാദിലേക്ക് ഫ്ലൈറ്റ് ...
വീടിനു ഒരു ഭാഗത്ത് മുഴുവൻ ആയി തോട് ആണ് , ഉപ്പയുടെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും വീട്ടു ചിലവിനും പിന്നെ പാടം മണ്ണിട്ട്‌ മൂടാനും ഉപയോഗിക്കുന്നു .
എന്നിട്ടും പാടം ഇത് വരെ പറമ്പ് ആയിട്ടില്ല ...
ആ തോട്ടിൽ വായയുടെ തണ്ട് കൊണ്ട് ചങ്ങാടം കെട്ടി ഒരു വലിയ കമ്പ് കൊണ്ട് തുഴഞ്ഞു കളിക്കൽ ആണ് എന്റെ മെയിൻ ഹോബി ..



സ്കൂൾ വിട്ടു വന്നാൽ തോർത്ത്‌ മുണ്ടും കെട്ടി ഇറങ്ങും ഞാൻ ..
അങ്ങനെ തുഴഞ്ഞു കളിക്കുമ്പോൾ ആണ് സൗദിക്ക് പോയ ബാപ്പ കൊണ്ട് പോയ പെട്ടിയും തൂക്കി നടന്നു വരുന്നു ..
എന്റെ റബ്ബേ !! ഇന്നെന്റെ പെട്ടിയും പടവും പൂട്ടും ..
"ഡാ ... ആ ചെളി വെള്ളത്തിൽ ആണോടാ കളി " എന്നും പറഞ്ഞു ബാപ്പ വീട്ടിലേക്ക് കയറി ...
എല്ലാരും ലടു പൊട്ടി നില്ക്കുന്നു ...
ഗൾഫിലേക്ക് പോയ ആൾ ഇത്ര പെട്ടെന്ന് തിരിച്ചു വന്നോ ?
പിന്നെ കാര്യം തിരക്കലും ഭക്ഷണം വിളമ്പലും ഒക്കെ ആയി ...
കാര്യം നിസ്സാരം
ബാപ്പാക്ക് സൗദിയിൽ കാലു കുത്തേണ്ട സമയം എന്നോ അവസാനിച്ചിരിക്കുന്നു ...
വീട് പണി തിരക്കിലും കാശിന്റെ ബുദ്ധിമുട്ടിൽ ഉള്ള ഓടിപ്പാചിലിലും തിരികെ പോകേണ്ട സമയം എന്റെ പോന്നുപ്പ മറന്നു പോയി ..
ഇനി പോകണം എങ്കിൽ അറബിയുടെ സമ്മതം അറീച്ചു കൊണ്ടുള്ള പേപ്പർ വന്നിട്ട് വേണം ..
പിന്നെയും ഒരു മാസത്തോളം ,അതിൽ കൂടുതലോ ഉപ്പ നാട്ടില ഉണ്ടായിരുന്നു ..
അതോടെ എന്റെ ചങ്ങാടം തുഴയലിനു താല്കാലികമായി വിരാമമായി ..

ഇപ്പോൾ വളരെ സന്തോഷം ഉള്ള ഒരു വാർത്ത‍ കേൾക്കാൻ അവസരമുണ്ടായിരിക്കുന്നു ..
20 വർഷത്തിൽ കൂടുതൽ ആയി കാണും , ഉപ്പ നാട് വിടൽ തുടങ്ങിയിട്ട് ...
എന്നെ കൊണ്ടൊക്കെ എന്തെങ്കിലും സമ്പാദ്യം ഉണ്ടാക്കാൻ കഴിഞ്ഞിട്ട് മൂന്നോ നാലോ വര്ഷമേ ആയിട്ടുള്ളൂ ..
എന്റെ ഈ " ടാ തടിയാ " ലുക്ക്‌ ഒക്കെ എന്റെ ഉപ്പയുടെ വിയർപ്പാണ് ..
ഉപ്പ ജോലി ഒക്കെ മതിയാക്കി നാട്ടിലേക്ക് തിരിച്ചു വരുന്നു ...
ഈ മാസം ലാസ്റ്റിൽ ..

ഇനിയുള്ള കാലം ഉപ്പയെയും ഉമ്മയെയും പോന്നു പോലെ നോക്കാൻ അള്ളാഹു എന്നെയും അനുജന്മാരെയും അനുഗ്രഹിക്കട്ടെ ..ആമീൻ ... എല്ലാവരും പ്രാർത്തിക്കുക ...

ഇനി എന്നാണാവോ അങ്ങനെ ഒരു ചങ്ങാടം കെട്ടാൻ പറ്റുക ..
പക്ഷെ വീട്ടിലെ തോട്ടിൽ പറ്റില്ല ..കാരണം ഇപ്പോൾ അതില്ല .അതും ബാപ്പ വിയര്പ്പ് കൊണ്ട് മൂടി .



ഓർമ്മകൾ കൊണ്ട് കൂടാരം കെട്ടി അലൈനിൽ നിന്നും മുനീർ വി ഇബ്രാഹിം...

2 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...