Tuesday, February 21, 2012

11:43 PM
9

"പടച്ചോനെ , ഈ പണ്ടാരം കൊണ്ട് കുടുങ്ങി മനുഷ്യന്‍ "
ഷാഹിദിന്റെ  ഈ പരിഭവം കേട്ട് കൊണ്ടാണ് ഞാന്‍ അവന്റെ റൂമിലേക്ക് കടന്നത് .
"എന്താടാ നീ രാവിലെ തന്നെ പണ്ടാരമാടക്കുന്നത് " ഞാന്‍ ചോദിച്ചു ..
ഒന്നും ഇല്ല മോനെ .. ഈ സിസ്റ്റം ഒന്ന് ഫോര്‍മാറ്റ്‌ ചെയ്തു , വിന്‍ഡോസ്‌ സെവെന്‍ ..
ഇപ്പോള്‍ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒടുക്കത്തിലെ ഒരു വാണിംഗ് മെസ്സേജ് .
അത് yes  അടിച്ചു അടിച്ചു മനുഷ്യന്റെ ഊപ്പാട് ഇളകി ...


ഹഹഹ .. ഇതാനോടാ ഇത്ര വലിയ ആനക്കാര്യം ... ഇത് ഒക്കെ മാറ്റാന്‍ വളരെ സിമ്പിള്‍ അല്ലേടാ. ..
ഇതൊക്കെ അറിയാതെ നീ ഫോര്‍മാറ്റ്‌ ചെയ്തത് ... ഞാന്‍ അവനെ കളിയാക്കി ..
ഒന്ന് പോടാ ..നിന്നെ കൊണ്ട് പറ്റുമെങ്കില്‍ ഈ പണ്ടാരം ഒന്ന് ഒഴിവാക്കി താ ..
മാറിയിരിക്കെടാ  പഹയാ ...ഞാന്‍ കസേര  വലിച്ചിരുന്നു ..
നോക്കിക്കോ ..ഇനി കാണിക്കില്ല ...
ആദ്യം  നമ്മള്‍ ഒരു പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഈ വാണിംഗ് മെസ്സേജ് വരും ..

അത് വന്നാല്‍ ദാ ഇവിടെ താഴെ  change when these notifications appear  എന്ന് കാണുന്നില്ലേ അതില്‍ പ്രസ്‌ ചെയ്യുക ..
ഇപ്പോള്‍ user account control settings എന്ന ഒരു വിന്‍ഡോ ലഭിക്കും ..
അതില്‍ always notify എന്നത് never notify എന്നതിലേക്ക് താഴ്ത്തുക ..
ഓക്കേ കൊടുക്കുക ...

ഇനി install ചെയ്തോ .. ആരും ശല്യം ചെയ്യില്ല ..
നീ എന്റെ മുത്താട..മുത്ത് .. ഷാഹിദിന് സന്തോഷമായി ...
നിങ്ങള്‍ക്കോ ?....
===================================================================

9 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...