കമ്പ്യൂട്ടറിൽ വീഡിയോ എളുപ്പത്തിൽ ഡൌണ്‍ലോഡ് ചെയ്യുന്നതിനെ പറ്റി ഒരുപാട് തരികിടകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്, പല ബ്രൌസറുകൾ വഴിയും സോഫ്റ്റ്‌വെയർ വഴിയും, സോഫ്റ്റ്‌വെയർ സഹായമില്ലാതെ സൈറ്റുകൾ വഴിയും ഒക്കെ.
വായിക്കാത്തവർക്ക് ഇവിടെ ക്ലിക്കിയാൽ വായിക്കാം.
എന്നാൽ ഇന്ന് പറയുന്നത് Android മൊബൈലുകളിലും ടാബ്ലെറ്റുകളിലും എങ്ങനെ you tube video ഡൌണ്‍ലോഡ് ചെയ്യാം എന്നാണ്.
ആദ്യമായി ചെയ്യേണ്ടത് Browser ഓപ്പണ്‍ ചെയ്യുക.
അതിൽ http://m.tubemate.net/ എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക, എന്നിട്ട് താഴെയുള്ള സൈറ്റുകളിൽ നിന്നും ഏതെങ്കിലും ഒന്നിൽ നിന്ന് ഡൌണ്‍ലോഡ് ചെയ്യുക. അല്ലെങ്കിൽ ഇതാ ഇവിടെ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തു ഫയൽ കോപ്പി എടുത്തു മൊബൈലിലേക്ക് മാറ്റി ഇൻസ്റ്റോൾ ചെയ്യുക.
സൈറ്റിൽ നിന്നും ആണ് ഡൌണ്‍ലോഡ് ചെയ്തത് എങ്കിൽ ഇതാ താഴെ ചിത്രത്തിൽ ഡൌണ്‍ലോഡ് എന്ന App തുറക്കുക.
Downloads എന്ന App തുറന്നാൽ കിട്ടുന്ന Tube-mate എന്നത് ഇൻസ്റ്റോൾ ചെയ്യുക.
ചില മൊബൈലുകളിലും ടാബ്ലെറ്റുകളിലും ചിലപ്പോൾ Install Blocked എന്ന് മെസ്സേജ് വരും, അപ്പോൾ അതിൽ ഉള്ള Settings എന്നത് ഓപ്പണ്‍ ചെയ്യുക. സാധാരണ Samsung മൊബൈലിലും ടാബ്ലെറ്റിലും ആണ് വരുന്നത്.
Unknown Sources എന്നത് ടിക്ക് ഇടുക.
എന്നിട്ട് വീണ്ടും ഇൻസ്റ്റോൾ ചെയ്യുക. Installation കഴിഞ്ഞാൽ താഴെ കാണുന്ന പോലെയുള്ള ഐക്കണ്‍ കിട്ടും അത് ഓപ്പണ്‍ ചെയ്യുക.
ഇനി നമുക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ സെർച്ച് ചെയ്തു പ്ലേ ചെയ്യുക, അപ്പോൾ താഴെ ചിത്രത്തിൽ മാർക്ക് ചെയ്ത പച്ച നിറത്തിലുള്ള Arrow ബ്ലിങ്ക് ചെയ്യാൻ തുടങ്ങും അതിൽ ചെയ്യുക.
ശേഷം ഡൌണ്‍ലോഡ് എന്നതിൽ ക്ലിക്കുക.
ഇനി നമുക്ക് ഏതു വീഡിയോ ഫോർമാറ്റ് ആണ് വേണ്ടത് അതിൽ ക്ലിക്കുക.
ഡൌണ്‍ലോഡ് ആയി കഴിഞ്ഞാൽ Gallery യിൽ വീഡിയോ കാണാം.
അപ്പോൾ ഇന്നത്തെ തരികിട ഇഷ്ടമായില്ലേ ?
എങ്കിൽ കൂട്ടുകാർക്ക് ഷെയർ ചെയ്യാൻ മറക്കേണ്ട.
ഈ തരികിടക്ക് കടപ്പാട് സലിം വീമ്പൂരിനും അദ്ധ്യേഹത്തിന്റെ ബ്ലോഗ് ജാദു ടിപ്സിനും.
ഉപകാരപ്രദമായ പോസ്റ്റ്. അഭിനന്ദനങ്ങൾ..
ReplyDeleteClick to see the code!
To insert emoticon you must added at least one space before the code.