Saturday, August 24, 2013

11:57 AM
3



അളിയൻ shihab വന്നപ്പോൾ ജബൽ ഹഫീത്ത് മല [ അലൈൻ ] കാണിച്ചു കൊടുക്കാനായി വൈകിട്ടു ഒരു യാത്ര പോയി.
മലക്ക് മുകളിലെ മുനമ്പിൽ കയറി ഫോട്ടോക്ക് പോസ്സ് ചെയ്യുമ്പോൾ എന്നെയും തുറിച്ചു നോക്കി എവിടെയോ കണ്ടു 'മറക്കാത്ത' ഒരു മുഖം എന്നെയും നോക്കി ചിരിക്കുന്നു.

ഞാൻ ആശ്ചര്യത്തോടെ മാഷാ അല്ലാഹ് ആരാ ഇത് റബ്ബേ എന്നും പറഞ്ഞു മുനമ്പിൽ നിന്നും ഇറങ്ങി.
വേറെ ആരുമല്ല എന്റെ ജീവിതത്തിലെ മറക്കാനാകാത്ത രണ്ടു വർഷത്തിലെ പ്രധാനപ്പെട്ട ഒരാളിൽ ഒരുവൻ.
അസ്‌ലം, അതെ അസ്‌ലം തന്നെ.
2002 മുതൽ തുടങ്ങിയതാ ഞങ്ങളുടെ friendship - ഇപ്പോൾ പതിമൂന്നു കൊല്ലത്തെ പഴക്കം. പക്ഷെ ഓർമകൾക്കും സൌഹൃദത്തിനും ഒരു പഴക്കവുമില്ല , അവനെ കണ്ടിട്ട് ഇപ്പോൾ 6 വർഷമായി . ഇന്നിതാ ലോകത്തിന്റെ നെറുകയിൽ നിന്നും അവനെ കണ്ടു മുട്ടിയിരിക്കുന്നു.. [ ചിലപ്പോൾ ലോകത്തിന്റെ നേറുകയിലോന്നും ആകില്ല പക്ഷേ എനിക്കിപ്പോൾ അങ്ങനെ തോന്നുന്നു - കടപ്പാട് തട്ടത്തിൻ മറയത്ത് ]

+2 പഠനകാലത്തെ പരിജയവും കൂട്ടുകൂടലും ഇന്നും നടക്കുന്നുണ്ട് , നാട്ടിലുള്ളവരൊക്കെ , അവരെയൊക്കെ മിസ്സ്‌ ചെയ്യുന്നു എന്നും , ജോലി , വിവാഹം , കുട്ടികൾ അങ്ങനെ പലപല കാര്യങ്ങൾ ചർച്ചയായി ...
അവസാനം ആ പിരിയൽ .
അന്ന് തിരൂര് ബോയ്സിന്റെ വരാന്തയിൽ എവിടെയുമില്ലാത്ത ഒരു കാറ്റ് , ആ കാറ്റിൽ വിട്ടു പോവാൻ മനസ്സിലാത്ത ഒരുപാട് പേര് , മനസിലെ വേദനകൾ കടിച്ചമർത്തി, കാമിനിയെ പിരിയാൻ കഴിയാത്ത മനസ്സുമായി ചിലർ, ഈ നല്ല കൂട്ടുകാരെ ഇനി എന്നു കാണും എന്ന ചിന്തയുമായി ചിലർ, പ്രിയപ്പെട്ട മാഷുമാരെ പിരിയാൻ കഴിയാതെ ചിലർ, അങ്ങനെ പല തരം ആളുകൾ.
അതെ ആ ഒരു ഓർമ അഴവിറക്കി ഞാനും അസ്ലമും സലാം പറഞ്ഞു പിരിഞ്ഞു .

ഇനിയും കാണാം ഇത് പോലെ ലോകത്തിന്റെ ഏതെങ്കിലും ഒരു നെറുകയിൽ വെച്ച് എന്ന് മനസ്സില് പറഞ്ഞു .

3 comments:

  1. @};- ما شاء الله @};- muneer vijayikkum nalla adipoly model blog aanu padikkanum ulkollaanum oru padu ithil undu

    ReplyDelete
  2. എനിക്ക് മുനീറിന്റെ ഈ ബ്ലോഗ്‌ വളരെ ഇഷ്ട്ടമാണ് .... ഒരു പാട് പുതിയ അറിവുകള്‍ ഇതിലുണ്ട്,,,,,,,,,,,, എല്ലാ വിജയങ്ങളും നേരുന്നു

    ReplyDelete
    Replies
    1. thanks ... naeemi usthaad ... thanks ... dua yil ulappduthanam enneyum kudumbatheyum ...

      Delete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...