മകളുടെ കൂട്ടുകാരിയിൽ നിന്നും അവളുടെ ആവശ്യപ്രകാരം ആണ് സ്കൂളിലെ പഠന ആവശ്യത്തിനുള്ള ഒരു മൈക്രോസോഫ്ട് ഓഫീസ് ഫയൽ ഞാൻ എന്റെ പെൻ ഡ്രൈവിൽ കൊണ്ട് വന്നത്, വീട്ടിലെ കമ്പ്യൂട്ടറിൽ അത് ഓപ്പണ്‍ ചെയ്യാൻ നോക്കിയപ്പോൾ സാധിക്കുന്നില്ല, കാരണം പെൻ ഡ്രൈവിൽ കൊണ്ട് വന്ന ഓഫീസ് ഫയൽ മൈക്രോസോഫ്ട് ഓഫീസ് 2007 ആണ്, എന്നാൽ വീട്ടിലെ കമ്പ്യൂട്ടറിൽ ഓഫീസ് 2003ഉം.
ഇനി ഇപ്പോൾഫയൽ ഒന്ന് ഓപ്പണ്‍ ചെയ്യാൻ എന്ത് ചെയ്യും ?
ഇന്നത്തെ തരികിട, ഒരു പുതിയ മൈക്രോസോഫ്ട് ഓഫീസ് ഫയൽ, അല്ലെങ്കിൽ excel ഫയൽ പഴയ മൈക്രോസോഫ്ട് ഓഫീസിൽ എങ്ങനെ തുറക്കാം എന്നതിനെ കുറിച്ചാണ്.
മൈക്രോസോഫ്റ്റ് ഓഫീസ് 2007 ഇറങ്ങിയതോടു കൂടി മൈക്രോസോഫ്റ്റ് ഒരു പുതിയ ഒരു കൂട്ടം ഫയൽ ഫോർമാറ്റുകൾ ആവിഷ്കരിച്ചിരിക്കുകയാണ് .docx, .xlsx, .pptx എന്നിവ യഥാക്രമം വേഡ്, എക്സെൽ, പവർപോയിന്റ് എന്നിവയുടെ പുതിയ ഫയൽ എക്സ്റ്റൻഷനുകളാണ് .
ഈ ഫയലുകൾ ഇതിനു തൊട്ടു മുൻപെയുള്ള ഓഫീസ് വേർഷനുകളിൽ ഓപ്പൺ ചെയ്യാൻ സാധിക്കില്ല. ഇത്തരം ഫയലുകൾ ഓപ്പൺ ചെയ്യാൻ മൈക്രൊസോഫ്റ്റ് തന്നെ ഒരു പ്ലഗ്ഗിൻ നിർമ്മിച്ചിട്ടുണ്ട്. അത് ഇൻസ്റ്റാൾ ചെയ്താൽ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ഈ പ്ലഗ്ഗിൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ പ്ലുഗ് ഇൻ ഇൻസ്റ്റോൾ ചെയ്യാതെ ജസ്റ്റ് ഫയൽ Convert ചെയ്താൽ മാത്രം മതിയെങ്കിൽ http://docx-converter.com/ എന്ന സൈറ്റ് തുറന്ന് Convert ചെയ്യേണ്ട ഫയൽ അപ്ലോഡ് ചെയ്ത് ഈമെയിൽ വിലാസവും നൽകിയാൽ ഉടൻ തന്നെ ഫയൽ Convert ചെയ്ത് ലിങ്ക് മെയിലിൽ ലഭിയ്ക്കും. ഇത് സൗജന്യസേവനവുമാണ്.
അപ്പോൾ ഇന്നത്തെ തരികിട എല്ലാർക്കും ഇഷ്ടമായില്ലേ ?
എങ്കിൽ ഷെയർ ചെയ്യാൻ മറക്കേണ്ട.
എന്തായാലും എനിക്കിഷ്ട്ടമായി
ReplyDelete