Sunday, December 23, 2012

10:39 PM
2
നിങ്ങളൊരു ഫേസ്ബുക്ക് അഡിക്റ്റ് ആണോ? കൂടാതെ നിങ്ങളൊരു ഫയര്‍ഫോക്സ് യൂസറും കൂടിയാണോ? എങ്കിലിതാ ഒരു സന്തോഷ വാര്‍ത്ത. ഫയര്‍ഫോക്സിന്‍റെ ഏറ്റവും പുതിയ വേര്‍ഷനില്‍ ഫേസ്ബുക്ക് മെസ്സഞ്ചര്‍ കൂടി വന്നിരിക്കുന്നു. ഇനി മുതല്‍ നിങ്ങളുടെ ഫേസ്ബുക്ക് ഫ്രെണ്ട്സുമായി ചാറ്റ് ചെയ്യാന്‍ ഫേസ്ബുക്കില്‍ കയറേണ്ടതില്ല, പകരം നിങ്ങളുടെ ഫയര്‍ഫോക്സ് ബ്രൌസറില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ചാറ്റ് ചെയ്യാം.

ഏറെ കാലത്തേ കാത്തിരിപ്പിന് ശേഷമാണ് ഫേസ്ബുക്ക് ഫയര്‍ഫോക്സില്‍ നിന്നുമുള്ള ഫ്രെണ്ട് റിക്വസ്റ്റ് ആസപ്റ്റ്‌ ചെയ്യുന്നത്. മോസില്ലയുടെ പുതിയ സോഷ്യല്‍ എ പി ഐ പ്രകാരമാണ് ഈ പുതിയ സംഗതി വര്‍ക്ക്‌ ആകുന്നത്. അതായത് ഈ സൗകര്യം ഉപയോഗിക്കണമെങ്കില്‍ ഫയര്‍ഫോക്സ് വേര്‍ഷന്‍ 17 ലേക്ക് നിങ്ങള്‍ അപ്ഡേറ്റ് ചെയ്യണം എന്നര്‍ത്ഥം. ഫയര്‍ഫോക്സിന്റെ ഈ പുതിയ സോഷ്യല്‍ എ പി ഐ ഉപയോഗപ്പെടുത്തി ഇനി മുതല്‍ ഇതു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റിനും ഫയര്‍ഫോക്സിലേക്ക് കടന്നു വരാം.




ഇത് ആക്റ്റിവെറ്റ് ചെയ്യാന്‍ വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്ര മാത്രം.
  1. ഫയര്‍ഫോക്സ് വേര്‍ഷന്‍ 17 ലേക്ക് അപ്ഡേറ്റ് ചെയ്യുക
  2. ശേഷം ഫേസ്ബുക്ക് മെസ്സഞ്ചര്‍ ഫോര്‍ ഫയര്‍ഫോക്സ് എന്ന സൈറ്റിലേക്ക് പോവുക.
  3. ടേണ്‍ ഓണ്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  4. ഇത്ര മാത്രം. ഇതോടെ ഫേസ്ബുക്ക് മെസ്സഞ്ചര്‍ നിങ്ങളുടെ ഫയര്‍ഫോക്സ് ബ്രൌസറിലേക്ക് വന്നിരിക്കും.
ഫേസ്ബുക്കിനെ ഫയര്‍ഫോക്സിലേക്ക് കൊണ്ട് വരുവാനുള്ള മോസില്ലയുടെ ഈ തീരുമാനം തീര്‍ത്തും സ്വാഗതാര്‍ഹം തന്നെ. ഈ സൗകര്യം മുന്‍പ്‌ തന്നെ ഗൂഗിള്‍ ക്രോമില്‍ നിലവിലുണ്ട് എന്നത് ക്രോമിന് ജനസമ്മതി കൂട്ടിയിരുന്നു.


2 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...