Saturday, December 15, 2012

11:33 PM
2

ഈ പോസ്റ്റിലൂടെ ഹാര്‍ഡ്‌ ഡിസ്കിലെ വിവരങ്ങള്‍ നഷ്ട്ടപ്പെടാതെയും മറ്റു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാതെയും  പാര്‍ട്ടിഷന്‍ ചെയ്യുന്നതെങ്ങനെ എന്ന് മനസിലാക്കാം.

ഈ രീതി വിന്‍ഡോസ്‌ എക്സ് പിയിലും, വിസ്റ്റയിലും, സെവെനിലും ഉപയോഗിക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിലോ ലപ്ടോപിലോ ഒരു  പാര്‍ട്ടിഷനേ ഉള്ളൂ എങ്കില്‍ ഈ രീതി ഉപയോഗിക്കാവുന്നതാണ്.

ഇത്  എങ്ങനെ ചെയ്യാം എന്ന് നോക്കാം.



ആദ്യം കണ്ട്രോള്‍ പാനല്‍ എടുക്കുക.


അതിനുശേഷം 'System and Security' തിടഞ്ഞെടുക്കുക.

  
അതില്‍ 'Create and format hard disk partitions' തിരഞ്ഞെടുക്കുക.
അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഡിസ്ക് മാനേജ്‌മന്റ്‌ വിന്‍ഡോ കമ്പ്യൂട്ടറില്‍ നിലവിലുള്ള ഡിസ്കുകളെയും പാര്‍ട്ടിഷനുകളെയും പറ്റിയുള്ള വിവരങ്ങള്‍ കാണാന്‍ കഴിയും.
ഒരു പുതിയ പാര്‍ട്ടിഷന്‍ ഉണ്ടാക്കാന്‍ ഏതെന്കിലും ഒരു പാര്‍ട്ടിഷന്‍ റൈറ്റ് ക്ലിക്ക് ചെയ്തു 'Shrink Volume' തിരഞ്ഞെടുക്കുക.


ഇനി വരുന്ന വിന്‍ഡോയില്‍ പുതിയ പാര്‍ട്ടിഷനു വേണ്ട മെമ്മറി എത്രയാണ് എന്ന് ടൈപ്പ് ചെയ്തു 'Shrink' ബട്ടണ്‍ അമര്‍ത്തുക.
 

ഇപ്പോള്‍ പാര്‍ട്ടിഷന്‍ ലിസ്റ്റില്‍ 'Unallocated' എന്ന് രേഖപ്പെടുത്തിയ ഭാഗംറൈറ്റ് ക്ലിക്ക് ചെയ്ത് 'New Simple Volume' തിരഞ്ഞെടുക്കുക.
 

അപ്പോള്‍ താഴെ കാണുന്നതുപോലെ ഒരു പുതിയ ഒരു വിന്‍ഡോ പ്രത്യക്ഷപ്പെടും.
 

'Next' അമര്‍ത്തി ആവശ്യമായ മെമ്മറി എത്രയാണെന്ന് ടൈപ്പ് ചെയ്യുക അതിനുശേഷം പുതിയ പാര്‍ട്ടിഷന് ഒരു പേര് കൊടുക്കുക.
 

അതിനുശേഷം വരുന്ന വിന്‍ഡോയില്‍ 'Format this volume with the following settings' മാര്‍ക്ക്‌ ചെയ്യുക. (ചിത്രം കാണുക)
 

വീണ്ടും 'Next' അമര്‍ത്തി 'Finish' ക്ലിക്ക് ചെയ്യുക.


നിങ്ങളുടെ പുതിയ പാര്‍ട്ടിഷന്‍ ഇപ്പോള്‍
പ്രവര്തനക്ഷമാമായിക്കഴിഞ്ഞു  .



ഈ  പോസ്റ്റ്‌ നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും എന്ന് കരുതുന്നു.
ദയവായി അഭിപ്രായങ്ങള്‍ താഴെ പോസ്റ്റ്‌ ചെയ്യുക. :)

 

2 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...