Saturday, November 10, 2012

10:25 AM
1

ഇപ്പോള്‍ നിങ്ങള്‍ വിന്‍ഡോസ്‌ 8 ആണോ ഉപയോഗിക്കുന്നത് ? ആണെങ്കില്‍ തീര്‍ച്ചയായും വര്‍ഷങ്ങളോളം നിങ്ങള്‍ ഉപയോഗിച്ച ആ സ്റ്റാര്‍ട്ട്‌ മെനുവിന്‍റെ അഭാവം അനുഭവപ്പെടുന്നുണ്ടാവും അല്ലേ ? വിന്‍ഡോസ്‌ 8ന്റെ നിലവിലുള്ള സ്റ്റാര്‍ട്ട്‌ സ്ക്രീന്‍ വളരെയധികം പ്രയോജനപ്രദമാണെങ്കിലും സ്റ്റാര്‍ട്ട്‌ മെനു ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്. കാരണം പ്രോഗ്രാമുകള്‍ എളുപ്പത്തില്‍ തുറക്കാനും ഫയലുകള്‍ എളുപ്പത്തില്‍ കണ്ടെത്താനും സ്റ്റാര്‍ട്ട്‌ മെനു ഉപകാരപ്രദമായിരുന്നു.
പഴയ ആ മെനു ബട്ടണ്‍ തിരികെ വേണമെന്ന് ആഗ്രഹമുള്ളവര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന ഒരു സോഫ്റ്റ്‌വെയറിനെപ്പറ്റിയാണ് പറയാന്‍ പോകുന്നത്.


പവര്‍ 8
സൗജന്യമായ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സ്റ്റാര്‍ട്ട്‌ മെനു തിരികെ കൊണ്ടുവരാന്‍ കഴിയും. വിന്‍ഡോസ്‌ 7 പോലെതന്നെ ഇടതുവശത്ത് പ്രോഗ്രാമുകളുടെ ലിസ്റ്റും സെര്‍ച്ച്‌ ബോക്സും, വലതുവശത്ത് കണ്ട്രോള്‍ പാനലും ഷട്ട്ഡൌണ്‍, റണ്‍ അങ്ങനെ എല്ലാം ഉണ്ട്. അതിന്റെ ഒരു സ്ക്രീന്‍ഷോട്ട് ഇതാ...

ഇനി ഈ സ്റ്റാര്‍ട്ട്‌ ബട്ടണില്‍ റൈറ്റ് ക്ലിക്ക് ചെയ്താല്‍ അതിന്റെ സെറ്റിംഗ്സ് മെനു ലഭിക്കും. അവിടെ സ്റ്റാര്‍ട്ട്‌ ബട്ടണ്‍ ചിത്രം മാറ്റാനും, അതിന്റെ വലിപ്പം ക്രമീകരിക്കാനും, ഓരോ തവണ വിന്‍ഡോസ്‌ സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ഓട്ടോമാറ്റിക് ആയി സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാനും ഉള്ള ഓപ്ഷന്‍സ് ലഭ്യമാണ്. ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ .Net Framework 4 അല്ലെങ്കില്‍ 4.5 ഉണ്ടായിരിക്കണം. (ഇല്ലെങ്കില്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം – 4 (ലിങ്ക്), 4.5 (ലിങ്ക്)).
ഈ സോഫ്റ്റ്‌വെയര്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

ദയവായി  അഭിപ്രായങ്ങള്‍ താഴെ എഴുതുമല്ലോ..

Read more: http://boolokam.com/archives/73183#ixzz2BqTQ34Ii

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...