കുട്ടികളുടെ ഒച്ചയും വിളിയും കേട്ട് കൊണ്ടാണ് ഞാന്‍ ഉറക്കം ഉണര്‍ന്നത് .
ഉറക്കച്ചടവോടെ ഞാന്‍ ബെഡ്ഡില്‍ ചമ്രം പടിഞ്ഞിരുന്നു .
" എടാ ,ഒച്ചയും വിളിയും ഉണ്ടാക്കല്ലടാ , എന്റെ കുട്ടി ഒന്ന് വന്നു കയറി കിടന്നത്തെ ഉള്ളു " ഉമ്മയുടെ വര്‍ത്തമാനം ഹാളില്‍ നിന്നും കേള്‍ക്കാം .
പെങ്ങളുടെ കുട്ടി " ഇല്ലിമ്മച്ചി.. മിനീര്‍ മാമന് നീച്ക്ക്നു " എന്നു ഉമ്മയോട് ചെന്നു പറയുന്നത് ഞാന്‍ റൂമില്‍ ഇരുന്നു കേട്ടു.
ഉമ്മ ഒരു ചെറു പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു " കുട്ടികളൊക്കെ പെട്ടി തുറന്നു മിടായി തിന്നാനുള്ള തിരക്ക് കൂട്ടുന്നു ."
നീ ആ പെട്ടി തുറന്നു കുട്ടികള്‍ക്ക് ഉള്ളതെങ്കിലും എടുത്തു കൊടുക്കു "
ആ ശരി , ഉമ്മ പോയി ഒരു കട്ടന്‍ എടുത്തു കൊണ്ട് വാ , അപ്പോല്തിനു ഞാന്‍ ഒന്ന് കുളിക്കട്ടെ ." ആരൊക്കെയാ ഉമ്മ കോലായില്‍" ഞാന്‍ ഉമ്മയോട് ചോദിച്ചു .
"ആ അത് ഞമ്മളെ മയമ്മാദ് കാക്ക ആണ് "
അതും പറഞ്ഞു ഉമ്മ അടുക്കളയിലേക്ക് പോയി ..
ഞാന്‍ കുളിക്കാനായി ആ "ഗള്‍ഫ് ടര്‍ക്കി " ഒക്കെ എടുത്ത് ബത്ത്രൂമിലെക്ക് പോയി ..
കുളിക്കാനായി തണുത്ത വെള്ളം തലയിലേക്ക് എടുത്തു ഒഴിച്ചപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി , കണ്ണ് തുറന്നു നോക്കിയപ്പോള്‍ പെയിന്റ് അടര്‍ന്നു വീഴാറായ മേല്‍ക്കുര, മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ സമയം 4 മണി .
ഒരു നെടുവീര്‍പ്പോടെ ബെഡ്ഡില്‍ നിന്നും എന്നീട്ടു ,
സ്വപ്നം കാണാന്‍ കണ്ട നേരം , പണ്ടാരം ഇനി വീണ്ടും പണിക്ക് പോകണമല്ലോ എന്നു മനസ്സില്‍ ഓര്‍ത്തു " വീണ്ടും "[ ഒറിജിനല്‍ ആയി ] ബാത്ത് റൂമിലേക്ക് പോയി ..
മ്യാവൂ - ഇങ്ങനെ ഒരു ദിവാസ്വപ്നം കാണാത്ത പ്രവാസി ഉണ്ടോ ? ആ ഒരു സ്വപ്നം മനസ്സില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കും , ഉണര്‍വ്വ് നല്‍കും , ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു പ്രവാസിയെ ഇവിടെ പിടിച്ചു നിര്‍ത്തും , നാട്ടില്‍ പോയി ആ പച്ചപ്പും ഉമ്മയും ഉപ്പയെയും മറ്റു കുടുംബക്കാരെയും അയല്‍വാസികളെയും കൂട്ടുകരന്മാരെയും ഒക്കെ സ്വപ്നം കണ്ടു ഓരോ പ്രവാസിയും ദിവസങ്ങള്‍ തല്ലി നീക്കി [ ശരിക്കും തല്ലി തന്നെ ആണ് നീക്കുന്നത് , തള്ളി അല്ല ] ഇവിടെ കഴിയുന്നു .
അപ്പോള്‍ നിന്റെ മനസ്സിലും ലഡ്ഡു പൊട്ടിയല്ലേ:-)
ReplyDeleteഅത്തായിരിക്കണമെടാ പ്രവാസി , ഹും
ReplyDeleteellavarkkum ulla swapnam meneer (ആ ഒരു സ്വപ്നം മനസ്സില്‍ ഒരുപാട് പ്രതീക്ഷകള്‍ നല്‍കും , ഉണര്‍വ്വ് നല്‍കും , ഏത് പ്രതിസന്ധി ഘട്ടത്തിലും ഒരു പ്രവാസിയെ ഇവിടെ പിടിച്ചു നിര്‍ത്തും )
ReplyDeleteഹും മനുഷ്യനെ വെറുതെ കൊതിപ്പിച്ചു !!!!!!!!!!
ReplyDeleteഎനിക്കിപ്പോ നാട്ടില്‍ പോണം............ങ്ങീ ...ങ്ങീ...ങ്ങീ....
ReplyDelete