ഫേസ് ബുക്കിൽ നാം കുറെ ആളുകൾക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു കാണും...
എന്നാൽ അവരിൽ ചിലർ നമ്മെ മൈൻഡ് പോലും ചെയ്യാതെ, നമ്മുടെ റിക്വസ്റ്റ് സ്വീകരിക്കാതെ ഇരിക്കുന്ന ഒരു അവസ്ഥയിൽ നമ്മുടെ അത്തരം ഫ്രണ്ട് റിക്വസ്റ്റുകൾ എങ്ങനെ നമുക്ക് Remove ചെയ്യാം എന്നതിനെ പറ്റിയാണ് ഇവിടെ ഇന്ന് പറയുന്നത്..
കുറെ കാലം മുൻപ് ഒരു പോസ്റ്റ് ഇതിനെ പറ്റി ഇട്ടിരുന്നു, എന്നാൽ അത് ഒരു ഊരാം കുടുക്ക് പോലെ അൽപം ബുദ്ധിമുട്ട് കൂടിയ വഴിയാണ്..
അത് വായിക്കത്തവർക്ക് ഇവിടെ വായിക്കാം..
എന്നാൽ ഇന്ന് പറയുന്നത് നമുക്ക് വളരെ പെട്ടെന്ന് തന്നെ Pending ഫ്രണ്ട് റിക്വസ്റ്റ് കണ്ടു പിടിക്കുകയും Remove ചെയ്യുകയും ചെയ്യാം എന്നതിനെ പറ്റിയാണ്...
ആദ്യമായി ചെയ്യേണ്ടത് ഫേസ് ബുക്ക് തുറന്നു നമുക്ക് ഫ്രണ്ട് റിക്വസ്റ്റ് Notification വരുന്ന അവിടെ ക്ലിക്ക് ചെയ്യുക, അതിനു താഴെയായി Find Friends എന്ന് കാണാം അതിൽ ക്ലിക്കുക..
ശേഷം Respond to Your Friend Requests എന്നതിന് താഴെ കാണുന്ന View Send Requests എന്നതിൽ ക്ലിക്ക് ചെയ്യുക..
ഇപ്പോൾ നമ്മൾ Request അയച്ചിട്ട് സ്വീകരിക്കാതെ കിടക്കുന്ന മുഴുവൻ റിക്വസ്റ്റുകളും നമുക്ക് കാണാം...
അതിൽ Friend Request Send എന്നതിൽ മൗസ് വെച്ച് താഴെ കാണുന്ന Cancel Request എന്നത് ക്ലിക്കുക..
വീണ്ടും Cancel Request എന്നത് ക്ലിക്കുക..
ഇങ്ങനെ എല്ലാം ചെയ്യുക...
കുറെ കാലമായി പല സുഹൃത്തുക്കളും ചോദിക്കുന്നതിനാൽ ആണ് ഇങ്ങനെ ഒരു പോസ്റ്റ് , അറിയുന്നവർ ക്ഷമിക്കുക..
:) good post aanu.. :)
ReplyDelete