ചെറു പ്രായത്തിൽ പഠനമൊക്കെ ഉമ്മയുടെ വീട്ടിൽ പൊന്മുണ്ടം ആയതിനാൽ ഈ കാളപൂട്ട് , കാളകളെ മെയ്ക്കൽ തുടങ്ങിയവ ഉപ്പയുടെ വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് ഒരു ന്യൂ അനുഭവം ആയിരന്നു ..
അടുത്ത വീട്ടിലെ കാദർ ഇക്കാടെ കാളകളെ കൊണ്ടു ഞാനും സിറാജുവും സാലുവും പിന്നെ കാദർ ഇക്കാടെ മകൻ അമീനും ഒക്കെ കൂടി കാളകളെ മേയ്ക്കാനായി വെള്ളാനി പാടത്തേക്ക് പോകും [ വീടിനു കുറച്ചു ദൂരത്തായി ഉള്ള വിശാലമായ മേച്ചിൽ പുറമുള്ള പാടമാണ് വെള്ളാനി പാടം ]
വെള്ളാനി പാടത്തിന് നടുവിൽ ഒരു തുരുത്ത് ഉണ്ട് , ഒരു വലിയ കുളവും കുളത്തിന് ചുറ്റുമായി കായ്ച്ചു നിൽക്കുന്ന മാവുകളും ..
മാവിൽ നിറയെ മാങ്ങ കായ്ച്ചു നിൽക്കുന്നുണ്ടാകും . ചോദിക്കാനും പറയാനും ആളില്ലാത്തതിനാൽ ആർക്കും എന്തും ചെയ്യാൻ പറ്റുന്ന ആ മാവിൽ നിന്നും മാങ്ങാ പറിച്ചും മടല് കൊണ്ട് ഉണ്ടാക്കിയ ബാറ്റ് കൊണ്ട് ക്രിക്കറ്റ് കളിച്ചും അത് മടുത്താൽ ഫുട്ബോൾ കളിച്ചും സമയം തീർക്കും . ഈ സമയം കാളകൾ ആവശ്യത്തിനു നടന്നു വയറു നിറച്ചു കാണും ..
അങ്ങനെ ഒരു ദിവസം കാളകളെ മേയ്ക്കാനായി കൊണ്ടു പോകുമ്പോൾ ആണ് അവിടെ അടുത്തുള്ള അബ്ബാസ് നെല്ലുമായി " അപ്പോരെ മില്ല് " [ അപ്പു എന്നയാളുടെ മില്ല് , അത് ലോപിച്ച് " അപ്പോരെ" മില്ല് എന്നായി ]
അവിടേക്ക് തലയിൽ കയറ്റി വരുന്നത് കണ്ടത് ..
അപ്പോൾ ആണ് സാലുവിന് ഒരു ഐഡിയ തോന്നിയത് , അബ്ബാസിനെ പറ്റിക്കാം ..
" ടാ മുനീരെ , നീ പൊട്ടനായി അഭിനയിക്കണം , [ അല്ലെങ്കിലും ഞാൻ ശരിക്കും പൊട്ടാൻ തന്നെ ആണ് ഹി ഹി ഹി ] ,അബ്ബാസിനെ പേടിപ്പിക്കാം ഞങ്ങൾ " എന്ന്
ആ ഞാൻ അഭിനയിക്കാം ഐഡിയ കൊള്ളാം എന്ന് ഞാൻ പറഞ്ഞു ..
അങ്ങനെ അബ്ബാസ് അടുത്ത് എത്തിയപ്പോൾ ഞാൻ പൊട്ടനായി " ഘെ ഘീ എന്നൊക്കെ ശബ്ധം ഉണ്ടാക്കി അബ്ബാസിനെ സമീപിച്ചു ... മറ്റുള്ളവർ അബ്ബസ്സെ പോട്ടനാടാ ഓടിക്കോ എന്ന് വിളിച്ചു കൂവി ..
കേൾക്കേണ്ട താമസം അബ്ബാസ് നെല്ല് നിറച്ച ചാക്കും തലയിൽ വെച്ച് ഓടലോട് ഓട്ടം ...
ഹഹഹ എല്ലാരും അന്ന് കുറെ പൊട്ടിച്ചിരിച്ചു ..
പക്ഷെ അടുത്ത ആളെയും പറ്റിക്കാം എന്നാ സിറാജിന്റെ ഐഡിയ പിന്നേം വന്നു ..അത് ഒടുക്കത്തെ ഐഡിയ
ആയിരുന്നു ..
ഇത്തവണ പറ്റിക്കാനായി തെരഞ്ഞെടുത്തത് തന്ത അശ്രഫിന്റെ അനിയനെ [ പഹയന്റെ പേര് ഓര്മ ഇല്ല ]
അവൻ അകലെ നിന്ന് വരുന്നത് കണ്ടു മറ്റുള്ളവർ മറവിൽ ഒളിച്ചു നിന്നു ,ഞാൻ മാത്രം പൊട്ടനായി.
ഞാൻ അപ സ്വരങ്ങൾ പുറപ്പെടുവിച്ചു അവന്റെ അടുത്തേക്ക് നീങ്ങി ... അടുത്തെതാനായപ്പോൾ ഒളിവിലുള്ളവർ ഉറക്കെ വിളിച്ചു പറഞ്ഞു .. " ഓടിക്കോ പോട്ടനാണ് " എന്ന് ..
എന്നാൽ .....
ചെക്കൻ ഓടാൻ നിൽക്കാതെ നല്ല ഒന്നാംതരം കരിങ്കൽ എടുത്ത് ഉന്നം നോക്കി ഒറ്റ കീച്ച് ..
കൃത്യം കിറു കൃത്യം എന്റെ നെറ്റിയിൽ ....
" ഉമ്മാ " എന്നും വിളിച്ചു ഞാൻ നെറ്റിയിൽ കൈ വെച്ചപ്പോൾ ഒരു നനവ് ...
അല്ലഹ് .. ചോര
അപ്പോൾ എല്ലാവരും ഓടിവന്നു ..
എനിക്ക് ഏർ തന്നവനെ മാത്രം കാണുന്നില്ല .അവൻ എനിക്ക് ഇട്ടു കീച്ചി അവന്റെ പാട്ടിനു പോയി .
അതോടെ പൊട്ടാൻ അഭിനയം എന്നെന്നേക്കുമായി ഞാൻ നിർത്തി ...
അന്നത്തെ അവന്റെ ഏറിന്റെ സ്‌മാരകം ഇന്നും മായാതെ എന്റെ നെറ്റിയിൽ ഉണ്ട് ...
ഓർമയിൽ ജീവിക്കുന്ന ഓർമകളെ സ്നേഹിക്കുന്ന പ്രവാസി
അലൈനിൽ നിന്നും മുനീർ വി ഇബ്രാഹിം
0 comments:
Post a Comment
എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..