Wednesday, July 31, 2013

9:17 AM
8


തരികിടയിൽ കമ്പ്യൂട്ടർ tips & tricks ആണ് കൂടുതലായും പോസ്റ്റ്‌ ചെയ്യാറുള്ളത്. അത് വേറെ ഒന്ന് കൊണ്ടുമല്ല, കുറച്ചെങ്കിലും അറിയാവുന്ന പണിക്കു നിന്നാൽ പോരെ എന്ന് കരുതിയാണ് .

എന്നാൽ  ഇപ്പോൾ കമ്പ്യൂട്ടറിനേക്കാൾ കൂടുതൽ പ്രിയം സ്മാർട്ട്‌ ഫോണുകളിലേക്ക്  ചേക്കേറിയതിനാൽ ഇനി കുറച്ചു മൊബൈൽ തരികിടകളും ആകാം എന്ന് തോന്നി.

അത് കൊണ്ടാണ് ഇങ്ങനെ  സാഹസത്തിനു മുതിർന്നത്,  ക്ഷമിച്ചാലും.  :)

Android  ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യേണ്ട ചില സോഫ്റ്റ്‌വെയറുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഓരോ സോഫ്റ്റ്‌വെയർ പേരിലും ക്ലിക്ക് ചെയ്താൽ ഇൻസ്റ്റോൾ ചെയ്യാം.

നിങ്ങൾ ഏതു  ഐഡി വെച്ചാണോ Google play store മൊബൈലിൽ  ഓപ്പണ്‍ ചെയ്തിരിക്കുന്നത് ആ ഐഡി കമ്പ്യൂട്ടറിൽ തുറന്നു ഇൻസ്റ്റോൾ എന്നതിൽ ക്ലിക്ക് ചെയ്താൽ നെറ്റിലൂടെ തന്നെ മൊബൈലിൽ ഇൻസ്റ്റോൾ ആയിക്കൊള്ളും.

1 - ES File Explorer File Manager  - ഈ സോഫ്റ്റ്‌വെയർ  നമുക്ക് നമ്മുടെ ഫോണിലെ ഫയലുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. memory card - phone memory - എന്നിവയിലെ ഫയലുകൾ കാണാൻ. 

2 - Facebook Photo Downloader  -  ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് ഫേസ്ബുക്കിലെ ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്തു എടുക്കാൻ സാധിക്കും, സാധാരണ ഫേസ് ബുക്ക്‌ ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള Option ഫേസ്ബുക്ക്‌ ആപ്പിൽ ലഭ്യമല്ല.

3 - Facebook Messenger - ഫേസ്ബുക്ക്‌ ചാറ്റ് മെസ്സേജുകൾക്  മാത്രമുള്ള app.

4 - Fake Incoming Call - ഈ സോഫ്റ്റ്‌വെയർ  ഒരു തരികിടയാണ്  :)  .. ഇത്  വഴി നമുക്ക് ഒരു fake call  ഉണ്ടാക്കി എവിടെയെങ്കിലും കുടുങ്ങി നിൽക്കുകയാണെങ്കിൽ മെല്ലെ തടിയൂരാൻ സാധിക്കും :)

5 - Flip Silent - സാധാരണ android  ഫോണുകളിൽ call silent  ആകുക ഏതെങ്കിലും ഒരു key അമർത്തിയാകും, ഉദാഹരണം sound key , lock key  തുടങ്ങിയവ.
എന്നാൽ ഈ app install ചെയ്താൽ call വരുമ്പോൾ mobile ഒന്ന് കമഴ്ത്തി പിടിച്ചാൽ call silent ആകും.

6 - GO Battery Saver &Power Widget - android ഫോണുകളുടെ ഏറ്റവും വലിയ ന്യുനതയാണ്  battery power പെട്ടെന്ന് തന്നെ കുറയുക എന്നത്, എന്നാൽ ഈ സോഫ്റ്റ്‌വെയർ install  ചെയ്താൽ battery life  ഒരു 50% നമുക്ക് കൂട്ടാൻ സാധിക്കും.

7 - KALQ Keyboard - സാധാരണയായി നാം ഉപയോഗിക്കുന്ന keyboard ഫോർമാറ്റ്‌ qwerty keyboard  ആണ് ,  എന്നാൽ KALQ Keyboard ഉപയോഗിക്കുന്നത്  കൊണ്ട് കിട്ടുന്ന ഗുണം എന്തെന്നാൽ നമ്മുടെ തള്ളവിരൽ കൊണ്ട് തന്നെ KALQ Keyboard പ്രവർത്തിപ്പിക്കാം എന്നതാണ്,  കൂടെ qwerty keyboard നേക്കാൾ speed typing  ആണ് KALQ Keyboard നമുക്ക് തരുന്നത് .

8 - Kingsoft Office 5.6.1 (Free) - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക്  മൈക്രോസോഫ്ട്‌ word -excel  തുടങ്ങിയവ വളരെ ഈസിയായി  പ്രവർത്തിപ്പിക്കാൻ കഴിയും. cut copy paste edit  എല്ലാം സ്ക്രീനിൽ ഒന്ന് അമരത്തിപ്പിടിച്ചാൽ പെട്ടെന്ന് തന്നെ കിട്ടും.

9 - Smart Voice Recorder - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് voice റെക്കോർഡ്‌ ചെയ്യാൻ കഴിയുന്നു, സിമ്പിൾ  use ആണ് ഈ സോഫ്റ്റ്‌വെയർ പ്രധാനം ചെയ്യുന്നത് .

10 - Smart App Protector (App Lock) - നാം മൊബൈലിൽ ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്‌വെയർ app മറ്റുള്ളവർ തുറക്കാതെ Lock ചെയ്തു സൂക്ഷിക്കാൻ ഇത് കൊണ്ട് കഴിയും.

11 - Tiny Flashlight + LED - മൊബൈലിലെ camera flash light ഒരു ടോർച്ചു ആയി ഉപയോഗിക്കാൻ സഹായിക്കുന്നു. 

12 - Video Locker - Hide videos - നമ്മുടെ മൊബൈലിലെ വീഡിയോകൾ മറ്റുള്ളവർ തുറന്നു കാണാതിരിക്കാൻ.
ഇത് ഇൻസ്റ്റോൾ ചെയ്തു വീഡിയോകൾ  Lock ചെയ്തു വെച്ചാൽ ഒരു പാസ്സ്‌വേർഡിന്റെ സഹായത്താൽ മാത്രമേ വീഡിയോ തുറന്നു കാണാൻ കഴിയു.

13 - VLC for Android Beta  -  മൊബൈലിൽ സാധാരണയായി mp4 , 3gp  തുടങ്ങിയ ഫയലുകൾ ആണ് പ്ലേ ആകുക.  എന്നാൽ VLC for Android Beta ഇൻസ്റ്റോൾ ചെയ്താൽ എല്ലാതരം വീഡിയോ ഫോർമാറ്റുകളും  പ്ലേ ചെയ്യാൻ കഴിയും.

14 - Call Recorder - automatic  ആയി നാം ചെയ്യുന്ന കാൾ എല്ലാം  incoming, outgoing  അടക്കം റെക്കോർഡ്‌ ചെയ്യുന്നു.

15 - Vtok - Google Video Chat (Beta) - Google talk ഐഡി വെച്ച് ഓപ്പണ്‍ ചെയ്യാനുള്ള messenger.



ഇതിനൊക്കെ പുറമേ ഇനിയും കുറെ സോഫ്റ്റ്‌വെയറുകൾ ഉണ്ട് ഇൻസ്റ്റോൾ ചെയ്യാൻ. എനിക്കറിയാവുന്നതും ഉപയോഗിക്കുന്നതുമായ ചിലത് മാത്രമാണ് ഇത്.
നിങ്ങൾ ഉപയോഗിക്കുന്നതും നിങ്ങ
ക്ക് അറിയുന്നതുമായ സോഫ്റ്റ്‌വെയറുകൾ ഉണ്ടെങ്കിൽ അത് ഏതൊക്കെയാണ് അതിന്റെ ഉപയോഗം എന്താണ് എന്നൊക്കെ കമ്മന്റ് ഇടാൻ മറക്കല്ലേ...







8 comments:

  1. ഫേസ് ബുകിലെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ എന്ത് ചെയ്യണം...റിയല്‍ ഓനെ പ്ലയെര്‍ ഡൌണ്‍ലോഡ് ആവുമോ ..?

    ReplyDelete
    Replies
    1. opera minyil thurakku .. video vegam download ceyyaam ...

      Delete
    2. This comment has been removed by the author.

      Delete
    3. Facebookil video download cheyan FVD yena softwere download cheyuka

      Delete
  2. ഔട്ട്‌ ലുക്ക്‌ അന്ദ്രോഇദ് മൊബൈലില്‍ കിട്ടുമോ...

    ReplyDelete
    Replies
    1. play store il outlook ennu type chaithu search cheyyu ... kittum ... app undu ...

      Delete
  3. can u post regarding windows mobile applications.

    ReplyDelete
  4. youtube viedeo download cheyyanulla soft wear?

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...