Sunday, April 17, 2011

11:14 PM
1

ഗൂഗിള്‍  അവതരിപ്പിച്ച  പല സേവനങ്ങളില്‍  ഏറ്റവും  ജനപ്രീതി  നേടിയെടുത്ത  ഒരു സേവനമാണ്  ബ്ലോഗ്‌ .
ഒരു  വ്യക്തിക്ക്  തന്റെ  സര്‍ഗാത്മക കൃതികള്‍  , കവിതകള്‍ , കഥകള്‍ , computer tips & tricks , photograph  തുടങ്ങി  എന്തും  മറ്റുള്ളവരില്‍  എത്തിക്കുവാന്‍ കഴിയുന്ന  ഈ സേവനം  ഒരുപാട് ആളുകള്‍ പ്രയോച്ചനപ്പെടുത്തിയിട്ടുണ്ട്.
ഇന്ന്  ഞാന്‍ ഒരു ബ്ലോഗ്‌  എങ്ങനെ ഉണ്ടാക്കും , അതിന്റെ  പ്രവര്‍ത്തന രീതി ,തുടങ്ങിയ കാര്യങ്ങള്‍ ആണ്  വിവരിക്കുന്നത് .
ഇതില്‍ ഞാന്‍  ഒരുപാട്  പഠിച്ചിട്ടൊന്നും ഇല്ല  , എങ്കിലും ഒരു  ബ്ലോഗിന്റെ തുടക്കം അതിലെ മറ്റുള്ള,  എനിക്ക് അറിയാവുന്നവ നിങ്ങള്‍ക്ക് മുന്നില്‍  വിവരിക്കുന്നു .



ആദ്യം  ഇവിടെ ക്ലിക്ക്  ചെയ്തു  നമുക്ക്  ബ്ലോഗ്‌  ഉണ്ടാക്കുന്ന  സൈറ്റില്‍  പോകാം .
ശേഷം  get started    എന്നതില്‍ പ്രസ്‌ ചെയ്യുക ,



ശേഷം വരുന്ന വിന്‍ഡോയില്‍  ഇ മെയില്‍  അഡ്രസ്‌  , പാസ്സ്‌വേര്‍ഡ്‌ , ഡേറ്റ്  ഓഫ്  ബര്‍ത്ത്  , തുടങ്ങിയവ  ടൈപ്പ്  ചെയ്യുക , എന്നിട്ട്  continue  പ്രസ്  ചെയ്യുക



ശേഷം verify your identity  എന്നതില്‍  നിങ്ങളുടെ  മൊബൈല്‍  നമ്പര്‍ ,രാജ്യം എന്നിവ കൊടുക്കുക ,  ശേഷം  send കൊടുക്കുക , അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൊബൈലില്‍  ഒരു  verification code കിട്ടും ,

അത്    enter your code എന്നതില്‍  ടൈപ്പ് ചെയ്തു verify  എന്നത് കൊടുക്കുക
ശേഷം  ബ്ലോഗിന്  ഒരു name , അത് പോലെ തന്നെ  http // അഡ്രെസ്സ്  എന്നിവ കൊടുക്കുക, word verification type ചെയ്തു continue കൊടുക്കുക.
ശേഷം  ഒരു തീം  തെരഞ്ഞെടുക്കുക  , continue ...



ഇപ്പോള്‍  ബ്ലോഗ്‌ ഉണ്ടാക്കല്‍ കഴിഞ്ഞു , ഇനി  സ്റ്റാര്‍ട്ട്‌ ബ്ലോഗിങ്ങ് എന്നതില്‍ പ്രസ്‌ ചെയ്യുക


 ഇപ്പോള്‍  പോസ്റ്റ്‌  create  ചെയ്യാനുള്ള ഒരു  സ്ഥലം  കിട്ടിയില്ലേ ?
അവിടെ നമുക്ക് ഒരു ആമുഖം  ടൈപ്പ് ചെയ്തു പോസ്റ്റ്‌ ചെയ്യാം . ടൈപ്പ് ചെയ്തു കഴിഞ്ഞതിനു ശേഷം , ഒരു  name  , അത് പോലെ  അടിയില്‍  ഒരു  ലേബല്‍  കൊടുക്കാം , എല്ലാം ഓക്കേ ആണെങ്കില്‍  publish post എന്നത് കൊടുക്കാം

  view post  എന്നത്   press കൊടുക്കുക

  ഇപ്പോള്‍  നിങ്ങളുടെ ബ്ലോഗ്ഗില്‍  ഫസ്റ്റ്  പോസ്റ്റ്‌  ആഡ് ചെയ്തു .

ഇപ്പോള്‍  നിങ്ങള്‍ക്കും  ഒരു ബ്ലോഗ്‌ ആയി ,ഇപ്പോള്‍ നാം  ബ്ലോഗിന്റെ  തുടക്കം മാത്രമേ പഠിച്ചിട്ടുള്ളൂ , ഇനിയും  ഒരുപാട്  കാര്യങ്ങള്‍ മനസിലാക്കാന്‍ ഉണ്ട് .  ഇനി അടുത്ത  ദിവസങ്ങളില്‍  ബ്ലോഗ്ഗില്‍  എന്തെല്ലാം  മാറ്റങ്ങള്‍ ആണ്  വരുത്തേണ്ടത് എന്നത്  നോക്കാം .

ബ്ലോഗിന്  വലതു ഭാഗത്തായി  മുകളില്‍ sign out ഉണ്ട് , അത്  പ്രസ്‌ ചെയ്തു നമുക്ക് പുറത്തു കടക്കാം,
വീണ്ടും  പ്രവേശിക്കാന്‍  ആദ്യം  ബ്ലോഗ്‌  ഉണ്ടാക്കാന്‍ നമ്മള്‍  പ്രവേശിച്ച  സൈറ്റില്‍  username  , password  എന്നിവ ടൈപ്പ് ചെയ്തു പ്രവേശിക്കാം .

=========================================================================

1 comments:

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...