Wednesday, March 2, 2011

7:31 AM
2

വീട്ടിലേക്ക്  ഒന്ന്  വിളിക്കാന്‍ വേണ്ടി കമ്പ്യൂട്ടര്‍ ഓണ്‍  ചെയ്തു  കാള്‍  ചെയ്തപ്പോള്‍  ആണ്   ഇവിടെ നിന്നും പറയുന്നത്  അങ്ങോട്ട്  കേള്‍കുന്നില്ല എന്ന് മനസിലായത് . ഹെഡ്  സെറ്റ്  പുതിയതാണല്ലോ ? 
ഇതെന്താ  മൈക്  വര്‍ക്ക്‌  ചെയ്യാത്തത് ?



ഹൈദ്രോസ്  ഇക്കാക്ക്  ഒരു പിടുത്തവും കിട്ടുന്നില്ല . ഈ  കുന്ത്രണ്ടതിനെ പറ്റി  ഒരു ഐഡിയയും  ഇല്ല .
അങ്ങനെ  കുടുങ്ങി  നില്‍കുമ്പോള്‍ ആണ്  എന്നെ ഓര്‍മ  വന്നത് . പിന്നെ ഒന്നും നോക്കിയില്ല , മൊബൈല്‍ എടുത്ത്  കുത്തി എന്റെ നമ്പര്‍ .
എന്താ  ഹൈദ്രോസ് ഇക്ക പതിവില്ലാതെ  ഒരു വിളി ?
ഒന്നും പറയണ്ട മോനെ , ഈ  കമ്പ്യൂട്ടറിന്റെ  മൈക്  വര്‍ക്ക്‌  ചെയ്യുന്നില്ലേ എന്ന് ഒരു സംശയം .
ആ  ശരിയാക്കാം   ഞാന്‍  പറയുന്നത് പോലെ  അങ്ങ്   ചെയ്തു നോക്ക് .
driver ഓക്കേ  ആണെങ്കില്‍   ഇത്  ചെയ്താല്‍  തന്നെ  ഓക്കേ ആകും .
ആദ്യം  നാം ചെയ്യേണ്ടത്  മൈക്  കണക്ട്  ചെയ്തത് ശരിയായ  പോര്‍ട്ടില്‍  തന്നെ അല്ലെ  എന്ന്  നോക്കുക .
പിന്നെ  സൌണ്ട് റെക്കോര്‍ഡ്‌ ആകുന്നുണ്ടോ  എന്ന്  കൂടി നോക്കാം .
ആദ്യം  start -all programs  - accessories -entertainment -sound recorder   എന്ന ക്രമത്തില്‍  ഓപ്പണ്‍ ചെയ്യുക .

 ശേഷം  ചുവന്ന ബട്ടണ്‍  അമര്‍ത്തി  മൈകില്‍  സംസാരിക്കുക .അപ്പോള്‍  അതിനു  മുകളിലെ  പഴ നിറത്തില്‍ കാണുന്ന ബാര്‍  ചലിക്കുന്നുണ്ടെങ്കില്‍  സൌണ്ട് റെക്കോര്‍ഡ്‌  ആകുന്നുണ്ട്  എന്ന് മനസിലാക്കാം . ചലിക്കുന്നില്ലെങ്കില്‍  മൈക്  ആക്റ്റീവ് ആയിട്ടില്ല  .



അപ്പോള്‍  നമ്മുടെ  കമ്പ്യൂട്ടറില്‍  മൈക്  detect  ചെയ്യിപ്പിക്കണം .അതിനു ഉള്ള  വഴി  താഴെ വിവരിക്കാം .
ആദ്യം  start  - control panel  ഓപ്പണ്‍  ചെയ്യുക
 

അതില്‍ നിന്നും sound,speech and audio devices   എടുക്കുക


വീണ്ടും  പുതിയ  വിന്‍ഡോയില്‍  നിന്ന്   sound and audio devices എന്നത് എടുക്കുക


പിന്നീടു  കിട്ടുന്ന വിന്‍ഡോയില്‍ നിന്നും  voice  എന്നത്  സെലക്ട്‌  ചെയ്യുക . എന്നിട്ട്  അതിനു താഴെ ആയി കാണുന്ന  test hardware  എന്നതില്‍ ക്ലിക്കുക .

                      
                                        next.............


testing sound hardware  കഴിയുന്നത് വരെ വെയിറ്റ്  ചെയ്യുക  പിന്നെ  next.



ഇനി നിങ്ങളുടെ  മൈകില്‍  എന്തെങ്കിലും  പറഞ്ഞു നോക്ക് . അപ്പോള്‍ താഴെ ചിത്രത്തില്‍ കാണുന്ന  പോലെ പച്ചബാര്‍  ഉയര്‍ന്നു താഴുന്നത് കാണാം .അങ്ങനെ  ആണെങ്കില്‍ മൈക്  ഓക്കേ  ആയി . പിന്നെ  നെക്സ്റ്റ്  കൊടുക്കുക .



ഇനി വീണ്ടും മൈകില്‍ സംസാരിക്കുമ്പോള്‍  അത് സ്പീകെറില്‍ കേള്‍ക്കുന്നുണ്ടോ ? എങ്കില്‍  സ്പീകെരും ഓക്കേ ആയി .എങ്കില്‍  നെക്സ്റ്റ് ക്ലിക്കാം .

                                         
പിന്നെ finish   കൊടുക്കാം 

                                       
  പിന്നെ  apply , ok  കൊടുക്കാം ......

ഇപ്പോള്‍  നിങ്ങളുടെ മൈക്  ഓക്കേ ആയി ...
ഇനി  ഇങ്ങനെ ചെയ്തിട്ടും  ഓക്കേ  ആയില്ലെങ്കില്‍ , നിങ്ങളുടെ  കമ്പ്യൂട്ടറിന്റെ  sound driver , sound  port   എന്നിവ  ക്ലിയര്‍ തന്നെ അല്ലെ എന്ന് ചെക്ക്‌ ചെയ്യു.............
====================================================================
====================================================================

2 comments:

  1. ഹൈദ്രോസ് കാന്റെ പേര് മാറ്റി ബഷീര്‍ക്ക എന്നാക്കിക്കോ , നീ വലിയ തരികിട തന്നെ

    ReplyDelete
  2. win 7 ee pboblem engine sheriyakum enn ariyamo?

    ReplyDelete

എന്തെങ്കിലുമൊക്കെ കുത്തികുറിച്ചോ..മറക്കേണ്ട ..

Related Posts Plugin for WordPress, Blogger...